ഒട്ടാവ: എയര്‍കാനഡ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഒരാള്‍ പുറത്തേക്കു ചാടി. ജനുവരി 8ന് ടൊറന്റോ രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. കാനഡയില്‍നിന്ന് ദുബായിലേക്കു യാത്ര തുടങ്ങാനിരുന്ന വിമാനത്തില്‍ സാധാരണ യാത്രക്കാരനെ പോലെ കയറിയ ആളാണ് വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് പുറത്തേക്കു ചാടിയത്. വിമാനത്തിന്റെ വാതിലിനു സമീപത്താണ് ഇയാള്‍ ഉണ്ടായിരുന്നത്
20 അടി ഉയരത്തില്‍നിന്നാണ് യാത്രക്കാരന്‍ ചാടിയത്. വീഴ്ചയില്‍ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍നിന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്റെ പേര് വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. അസാധാരണമായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണു വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ കാനഡ വിമാനത്തില്‍ പതിനാറുകാരന്‍ കുടുംബാംഗത്തെ ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു