NEWSWorld

ബീഫ് കച്ചവടത്തിലേക്ക് മെറ്റയുടെ തലവൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; വിമർശനവുമായി ഇന്ത്യ 

ന്യൂയോർക്ക്: ലോക കോടീശ്വരന്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ള ബിസിനസുകാരനാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസണ്‍ മെറ്റാവേര്‍സ് എന്നിവ  ഉള്‍പ്പെടുന്ന മെറ്റ കമ്ബനിയുടെ തലവൻ കൂടിയാണ് അദ്ദേഹം.

Signature-ad

ഇതുകൂടാതെ പല കമ്ബനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും സക്കർബർഗ് നിക്ഷേപം നടത്തുന്നുമുണ്ട്.ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ താൻ  ഉദ്ദേശിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ സക്കര്‍ബര്‍ഗ് തന്റെ ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടിണ്ട്. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തന്റെ തീൻമേശയില്‍ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്നും ഇവര്‍ ആരോപിക്കുന്നു.

ഇന്ത്യയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പ്രതിഷേധം.സക്കര്‍ബര്‍ഗിന്റെ പുതിയ സംരംഭം കന്നുകാലികളോടുള്ള  താല്‍പ്പര്യമല്ലെന്നും ഇവയെ കൊന്ന് മാംസം കയറ്റുമതി ചെയ്യുന്നതിലൂടെയുള്ള ലാഭം മാത്രമാണ് ലക്ഷ്യമെന്നും പലരും ആരോപിച്ചു.

Back to top button
error: