NEWSWorld

ഇറാഖിലെ അമേരിക്കൻ കേന്ദ്രത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ  വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികള്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച്‌ ഇറാഖിന്റെ അല്‍ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അക്രമത്തിന്റെ ഉത്തരവാദിത്തം ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖില്‍ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങള്‍ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തിയിട്ടുണ്ട്.

Signature-ad

കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇസ്രാഈലും ഫലസ്തീനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഇറാൻ ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.

ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തില്‍ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്നും യുഎസ് അറിയിച്ചു.

Back to top button
error: