ഗാസ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷം 24,927 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും ഗാസ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
2023 ഒക്ടോബർ 7 ന് ഹമാസ് പോരാളികൾ ഇസ്രായേലിന് നേർക്ക് നടത്തിയ തീവ്രവാദ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ സേന ഗാസയിലേക്ക് കടന്നു കയറി ആക്രമണം അഴിച്ചു വിട്ടത്.
ഇസ്രായേല്‍ സൈന്യം ഇന്നലെ മാത്രം നടത്തിയ ആക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം അറിയിച്ചു. 62,338 പേർക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്. യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം – ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്.
ഗാസയിലെ ഹമാസ് ഭീകര ശൃംഖല പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധത്തിന് തുടക്കം കുറിച്ചത്.