NEWSWorld

ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു

ടെഹ്റാൻ: ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു.ഇവരുടെ അപ്പീല്‍ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.

മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്.

Signature-ad

 ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരം ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങള്‍ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം.

ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ മൊസാദിന്റെ നേതൃത്വത്തില്‍ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.പാക്കിസ്ഥാൻ സ്വദേശികളാണ് നാലുപേരും എന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: