NEWSWorld

വിദേശ കപ്പലിന് നേരെ ഹൂതി ആക്രമണം;  കുതിച്ചെത്തി ഇന്ത്യൻ നാവിക സേന 

ന്യൂഡല്‍ഹി: ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്ക് കപ്പിലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സഹായമെത്തിച്ച്‌ ഇന്ത്യന്‍ നാവിക സേന.

ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിൻ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായി എത്തിയത്.

Signature-ad

മിസൈല്‍ ആക്രമണത്തില്‍ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ പങ്കാളികളായി. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 18നും ഇതേപോലൊരു ഇടപെടൽ ഐ.എന്‍.എസ് വിശാഖപട്ടണം നടത്തിയിരുന്നു.

Back to top button
error: