NEWSWorld

ജോർദ്ദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ പടയൊരുക്കം; പങ്കില്ലെന്ന് ഇറാൻ

ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാൻ. യുഎസ് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കരുതെന്നും ഇറാൻ അറിയിച്ചു.

യുഎസ് നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും തമ്മില്‍ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം.

വടക്കുകിഴക്കൻ ജോർദാനില്‍ സിറിയൻ അതിർത്തിക്ക് സമീപം ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.

Signature-ad

ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിൽ ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സില്‍ ആവശ്യപ്പെട്ടു.

അതേസമയം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ തെക്ക് ഭാഗത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പറേഷൻ അംഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സയ്യിദ സെയ്നബ് പ്രദേശത്താണ് വ്യോമാക്രമണം നടന്നത്.ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയുമായി ഫോണിൽ ചർച്ച നടത്തി. സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച്‌ പ്രവർത്തിക്കാൻ ഹുസൈൻ അമീർ ജലീല്‍ അബ്ബാസിനോട് ആവശ്യപ്പെട്ടതേയാണ് വിവരം.

Back to top button
error: