പാരിസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ പെയിന്റിംഗിലേക്ക് മത്തങ്ങ സൂപ്പ് എറിഞ്ഞ് പ്രതിഷേധം.16 ാം നൂറ്റാണ്ടില്‍ വരച്ച ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരീസിലെ ല്യൂവര്‍ മ്യൂസിയത്തില്‍ ഇന്നലെയാണ് സംഭവം.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാല്‍ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ സാഹചര്യത്തിനുമായി ഫ്രഞ്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്.
ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കലയേക്കാള്‍ പ്രാധാന്യം അതിനാണെന്നും ‘ഫുഡ് കൗണ്ടര്‍അറ്റാക്ക്’ എന്ന സംഘടനയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.