NEWSWorld

ട്രംപ് പ്രസിഡന്റാകുമെന്ന് ‘ഗ്രഹനില’: ജ്യോതിഷിയുടെ പ്രവചനം വൈറല്‍

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണള്‍ഡ് ട്രംപ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്നാണ് ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്‍മാറിയത്.

ട്രംപ് പ്രഫഷനല്‍ ജീവിതത്തില്‍ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നത്. ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 40 വയസുള്ള ജ്യോതിഷി ശ്രദ്ധേയയാകുന്നത്. ജൂണ്‍ 11നാണ് എക്‌സിലെ പോസ്റ്റില്‍ എമി പ്രവചനം നടത്തിയത്. ബൈഡന്‍ ഒഴിയുന്ന തീയതി ഒരാള്‍ ചോദിച്ചപ്പോള്‍ ജൂലൈ 21 എന്നായിരുന്നു എമിയുടെ മറുപടി. ഇത് യാഥാര്‍ഥ്യമായി. കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും എമി പ്രവചിച്ചിരുന്നു. ബൈഡന് പ്രായമായതാണ് എമി ഇതിനു കാരണമായി പറഞ്ഞത്. ജോ ബൈഡന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സമീപഭാവിയില്‍ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.

Back to top button
error: