World

    • ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍; ട്രംപ് പണി തുടങ്ങിയെന്ന് സൂചന

      വാഷിങ്ടന്‍: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മര്‍ദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഏതാനും ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷത്തിനു അറുതി വരുത്താനുള്ള ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതി നിരസിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കന്‍ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മറ്റൊരു ബന്ദി മോചന നിര്‍ദ്ദേശം ആഴ്ചകള്‍ക്ക് മുന്‍പ് ഹമാസ് നിരസിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു.…

      Read More »
    • വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധം, പുതിയ നിയമവുമായി യു.എ.ഇ

         വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം. പരിശോധന നടത്തി 14-ാം ദിവസം ഫലമറിയാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ അബുദാബി എമറേറ്റിൽ മാത്രമായിരുന്നു ഇത് ബാധകം. അതേസമയം വിദേശികൾക്ക് വിവാ​ഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല.

      Read More »
    • അപ്പോള്‍ റ്റാറ്റാ ബൈബൈ ഒകെ സീ യു! ട്രംപിന്റെ വിജയത്തിനു പിന്നാലെ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ അമേരിക്ക വിടുന്നു

      വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്രവിജയത്തിനു പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍. രണ്ടു വര്‍ഷം മുന്‍പ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ച വിവന്‍ ജെന്ന വില്‍സണ്‍ ആണ് അമേരിക്കയില്‍ ഇനി ഭാവിയില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന ഫണ്ടറായിരുന്നു മസ്‌ക്. ഇതിനു പുറമെ പരസ്യമായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു. ‘കുറച്ചു കാലമായി ഞാനിത് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെത്തോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി അമേരിക്കയില്‍ കഴിയുന്നതില്‍ ഞാന്‍ ഭാവി കാണുന്നില്ല’-ഇങ്ങനെയായിരുന്നു വിവന്‍ ജെന്ന വില്‍സണ്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ത്രെഡ്സി’ലൂടെയാണു പ്രഖ്യാപനം. നാലു വര്‍ഷം മാത്രമേ ട്രംപ് ആ പദവിയിലുണ്ടാകുകയുള്ളൂവെങ്കിലും, അത്ഭുതകരമായി ട്രാന്‍സ് വിരുദ്ധ നിയന്ത്രണങ്ങളൊന്നും നടപ്പാക്കുന്നില്ലെങ്കിലും അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങള്‍ അവിടെയുണ്ടല്ലോ എന്നും വിവന്‍ ചൂണ്ടിക്കാട്ടി. അവര്‍ അടുത്തൊന്നും എവിടെയും പോകില്ലെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ പേരുമാറ്റത്തെ…

      Read More »
    • അമ്മാവനെ വിവാഹം കഴിച്ച യുകെ യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ശരീഅത്ത് കോടതി

      ഇസ്ലാമാബാദ്: അമ്മാവനെ വിവാഹം കഴിച്ച യു.കെ സ്വദേശിയായി യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് 30കാരി തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. പാകിസ്ഥാനില്‍ നിന്ന് യു.കെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമതടസം നീക്കുന്നതിനായാണ് അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന് ശേഷം ഒരുമാസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി താമസിക്കുകയും ചെയ്തു, ഇതിനിടെ ഗര്‍ഭിണിയുമായി. പ്രസവത്തിനായി യുവതി യു.കെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവര്‍ക്കുമെതിരെ മതകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശരീഅത്ത് കോടതി ഇവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചു, യു.കെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സമ്പാദിക്കുന്നതിനായാണ് അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് യുവതി ആരോപിച്ചു. പിന്നീട് വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചാല്‍ ഒരു കാറും…

      Read More »
    • ഫലസ്തീന്‍ പതാക വലിച്ചുകീറി; ആംസ്റ്റര്‍ഡാമില്‍ ഫുട്‌ബോള്‍ സംഘര്‍ഷത്തില്‍ രണ്ട് ഇസ്രയേലികളെ കാണാതായി

      ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേലികളെ കാണാതായി. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ അനുകൂലികള്‍ ഫലസ്തീന്‍ പതാകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് ആംസ്റ്റര്‍ഡാംഷെ ഫുട്‌ബോള്‍ ക്ലബ്ബായ അജാക്സിന്റെയും ഇസ്രായേലി പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവിന്റേയും ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറുകണക്കിന് മക്കാബി ആരാധകര്‍ സെന്‍ട്രല്‍ ഡാം സ്‌ക്വയറില്‍ തടിച്ചുകൂടി പടക്കം പൊട്ടിച്ചതോടെ മത്സരത്തിന് മുന്‍പ് പൊലീസുമായും ഏറ്റുമുട്ടല്‍ ഉണ്ടായി. പൊതു ക്രമസമാധാനം തകര്‍ത്തതിനും അനധികൃതമായി പടക്കങ്ങള്‍ കൈവശം വച്ചതിനും ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഇസ്രായേലികളോട് തെരുവുകളില്‍ ഇറങ്ങരുതെന്നും ഹോട്ടല്‍ മുറികളില്‍ താമസിക്കാനും ഇസ്രായേല്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആംസ്റ്റര്‍ഡാമിലെ ഇസ്രായേലി ഫുട്‌ബോള്‍ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവര്‍ത്തന വിമാനങ്ങള്‍ അയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. മക്കാബി ടെല്‍…

      Read More »
    • യു.എസില്‍ ട്രംപിന്റെ തേരോട്ടം, നിര്‍ണായക സംസ്ഥാനങ്ങള്‍ ഒപ്പം; പ്രസംഗം റദ്ദാക്കി കമല

      വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 210 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവര്‍ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക്…

      Read More »
    • ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ ലൈംഗിക വേഴ്ച്ച; സൈബറിടത്തിലൂടെ പ്രചരിപ്പിച്ചത് നാനൂറിലേറെ സെക്സ് ടേപ്പുകള്‍; ഉന്നത ഉദ്യോഗസ്ഥന്‍ അഴിക്കുള്ളില്‍; ദൃശ്യങ്ങള്‍ നീക്കാന്‍ അധികൃതരുടെ നെട്ടോട്ടം

      കൊണാക്രി(ഇക്വിറ്റോറിയല്‍ ഗിനിയ): ഉന്നതരുടെ ഭാര്യമാരുമായുള്ള സെക്സ് ടേപ്പ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥ പ്രമുഖന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍നിന്ന് ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയയിലെ അധികൃതര്‍. ഗിനിയയിലെ ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയക്ടര്‍ ബല്‍ത്താസര്‍ എബാംഗ് എന്‍ഗോംഗയാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചത്. നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി സ്വന്തം ഓഫീസില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം ഓഫീസിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി ഗിനിയയിലെ വൈസ്പ്രസിഡന്റ് അറിയിച്ചു. ഗിനിയയില്‍ ഇത്തരം വിവാദം ഇതാദ്യമല്ല. 24 മണിക്കൂറിനകം ഇത്തരം ദൃശ്യങ്ങള്‍ പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ ഇന്‍്‌റര്‍നെറ്റ് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നത് നോക്കിനില്‍ക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഫേസ്ബുക്ക്,…

      Read More »
    • ട്രംപ് പ്രസിഡന്റാകണമെന്ന് മോഹിച്ച് നെതന്യാഹു; ഇറാനും സഖ്യകക്ഷികള്‍ക്കും നെഞ്ചിടിപ്പ്

      വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണള്‍ഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂര്‍വദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാന്‍. ഇറാന്റെ മാത്രമല്ല അവരുടെ സഖ്യകക്ഷികളായ ലബനന്‍, ഇറാഖ്, യെമന്‍ എന്നിവരും ആശങ്കയിലാണ്. തിരഞ്ഞെടുപ്പില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനമെങ്കില്‍ ആദ്യഫല സൂചനകളില്‍ ട്രംപാണു മുന്നില്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ട്രംപ് പിന്തുണ നല്‍കുമോയെന്നതാണ് ഇറാന്റെ പ്രധാന ആശങ്ക. അതിനൊപ്പം വന്‍തോതില്‍ ഉപരോധങ്ങളേര്‍പ്പെടുത്തി സമ്പദ്വ്യവസ്ഥയെ ഞെരിച്ചുടയ്ക്കാനും ഉന്നത നേതാക്കളെ വധിക്കാനുമുള്ള പഴയ രീതി ട്രംപ് വീണ്ടും പയറ്റുമോയെന്നും ഇറാന്‍ ഭയപ്പെടുന്നു. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആണവക്കരാറില്‍ അദ്ദേഹത്തിന്റെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിബന്ധനകള്‍ ചേര്‍ത്ത് വീണ്ടും ഒപ്പുവയ്ക്കാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇറാന്‍ കരുതുന്നു. ട്രംപ് പ്രസിഡന്റായിരിക്കേയാണ് 2015ലെ ഇറാന്‍ ആണവക്കരാറില്‍നിന്ന് യുഎസ് പിന്മാറിയത്. യുഎസിലെ അധികാരമാറ്റം മധ്യപൂര്‍വദേശത്തെ ശാക്തിക അച്ചുതണ്ടില്‍…

      Read More »
    • ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു; വീഴ്ചകള്‍ ആരോപിച്ചാണ് നടപടി

      ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകള്‍ ഉണ്ടായെന്നാരോപിച്ചാണ് നടപടി. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേല്‍ കാറ്റ്‌സ് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ”യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്” യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ പലസ്തീന്‍ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2023 മാര്‍ച്ചില്‍ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധ മേധാവിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു.

      Read More »
    • ഖലിസ്താന്റെ പ്രകടനത്തില്‍ പങ്കെടുത്തു; കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

      ഒട്ടാവ: ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താന്‍ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താന്‍ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. 18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. സസ്പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പീല്‍ പോലീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ക്ഷേത്രത്തിനുനേരേ ഖലിസ്താന്‍ അനുകൂലികളുടെ ആക്രമണമുണ്ടായതില്‍ കനേഡിയന്‍സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്ഷേത്രത്തിനുനേരേ മനഃപൂര്‍വം നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ…

      Read More »
    Back to top button
    error: