World
-
ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും
വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…
Read More » -
മൊസാംബിക് ബോട്ടപകടത്തില്‍ മറ്റൊരു മലയാളിയുടെ മൃതദേഹം കൂടി ; കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തി ; രക്ഷപ്പെട്ട കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മറ്റൊരു മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. ഓക്ടോബര്‍ 16നായിരുന്നു എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Read More » -
ലൂവ്രെ മ്യൂസിയത്തിലെ വമ്പന്‍ പകല്‍ക്കൊള്ള കേസ്: പാരീസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ കള്ളനെന്ന് സ്ഥിരീകരിച്ചു ; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; പക്ഷേ മോഷണമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്. ഓബര്‍വില്ലിയേഴ്സില്‍ നിന്നുള്ള 34-ഉം 39-ഉം വയസ്സുള്ള രണ്ട് പ്രതികളെ നാല് ദിവസത്തോളം തടവിലിട്ട ശേഷം സംഘടിത മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിരുന്നു. അവര്‍ പരിമിതമായ മൊഴികള്‍ മാത്രമാണ് നല്‍കിയതെങ്കിലും, കവര്‍ച്ചയില്‍ പങ്കെടുത്തതായി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. അതേസമയം 102 മില്യണ്‍ ഡോളര്‍ (ഏകദേശം…
Read More » -
സൈബര്‍ തട്ടിപ്പു കേന്ദ്രം തകര്‍ത്ത് സൈന്യം; മ്യാന്‍മറില്‍നിന്ന് രക്ഷപ്പെട്ടത് 500 ഇന്ത്യക്കാര്‍ തായ്‌ലന്‍ഡില്‍ തടവില്‍; വിമാനത്തില്‍ തിരികെയെത്തിക്കാന്‍ നീക്കം; ഇന്ത്യന്‍ എംബസി നീക്കമാരംഭിച്ചു
യംഗോണ്‍: മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഇവരുടെ വിവരങ്ങള്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ പരസ്യപ്പെടുത്തി. പടിഞ്ഞാറന്‍ തായ്ലന്‍ഡിലെ മേ സോട്ടില്‍ എത്തിച്ചേര്‍ന്നവരില്‍ ഏകദേശം 500 ഇന്ത്യക്കാരുണ്ടെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ പറഞ്ഞു. ‘അവരെ നേരിട്ട് തിരികെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിമാനം അയയ്ക്കും,’ എന്നും അദ്ദേഹം പറഞ്ഞു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ തായ്ലന്‍ഡ് അധികൃതരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ഇവര്‍ മ്യാന്‍മറില്‍ നിന്ന് തായ്ലന്‍ഡിലേക്ക് രക്ഷപെട്ടത്. തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരായ നടപടികളെത്തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളില്‍ നിന്നുള്ള 1,500-ലധികം പേരില്‍ അധികവും എത്തിച്ചേര്‍ന്നത് തായ്‌ലന്‍ഡിലാണ്. മ്യാന്‍മര്‍ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത മ്യവാഡിയിലെ സൈബര്‍-സ്‌കാം ഹബ്ബ് തായ്…
Read More » -
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109; 52 കുട്ടികള്‍; വീടുകളും സ്‌കൂളുകളും റസിഡന്‍ഷ്യല്‍ ബ്ലോക്കുകളും നിലം പൊത്തി; വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനരാരംഭിച്ചെന്ന് ഇസ്രയേല്‍
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കന്‍ ഗാസയിസെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോര്‍ട്ട്. 250 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പുനഃരാരംഭിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേല്‍ വാദം. വെടിനിർത്തൽ കരാർ പ്രകാരം ഗാസയ്ക്കുള്ളിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന ‘യെല്ലോ ലൈനിന്’ സമീപമുള്ള റാഫയിലുണ്ടായ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബന്ദികളെയും ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചുവെന്നും ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഈ വാദങ്ങള്‍ തള്ളിയിരുന്നു. ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്രയേൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തൽ കരാര്‍ പാലിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ്…
Read More » -
ശക്തമായി ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് നെതന്യാഹു; ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് കൂട്ടക്കുരുതി വീണ്ടും; 46 കുട്ടികള്‍ ഉള്‍പ്പെടെ 104പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഗാസ സിറ്റി: വീണ്ടും അസമാധാനത്തിലേക്ക് വീണിരിക്കുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരണമടഞ്ഞവരില്‍ 46 കുട്ടികളുമുണ്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസയില്‍ ഒരു ഇസ്രയേല്‍ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാല്‍ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിര്‍ത്തല്‍ കരാറിനോട് പൂര്‍ണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ആക്രമണങ്ങളില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ ആകെ 104 പേര്‍ കൊല്ലപ്പെട്ടതായും 250ലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുകള്‍, സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ഗാസ മുനമ്പിന്റെ മധ്യഭാഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത…
Read More » -
‘ഹമാസ് മര്യാദയ്ക്കു പെരുമാറിയാല്‍ അവര്‍ക്കു കൊള്ളാം, മറിച്ചായാല്‍ ഉന്‍മൂലനം’; ഇസ്രയേലിന് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ആക്രമണം കരാറിനെ ബാധിക്കില്ലെന്നും ട്രംപ് ; സൈനികനെ വെടിവച്ചത് ഹമാസിന്റെ സ്‌നൈപ്പര്‍ ഗണ്‍മാനെന്ന് സ്ഥിരീകരണം
ജെറുസലേം: യുഎസ് പിന്തുണയോടെ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഇപ്പോഴത്തെ ഇസ്രയേലിന്റെ നടപടികള്‍ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലി സൈനികര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ആക്രമണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷമാണ് ഇസ്രയേല്‍ ഇന്നലെ വീണ്ടും വ്യോമാക്രമണമടക്കം നടത്തിയത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് ഗാസയുടെ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കിയത്. ഗാസ സിറ്റിയിലെ സാബ്രയിലെ നാലു കെട്ടിടങ്ങളും അഞ്ചു കാറുകളും തകര്‍ത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ‘എന്റെ അറിവില്‍ അവര്‍ ഒരു ഇസ്രയേലി സൈനികന്റെ ജീവനെടുത്തു. അതുകൊണ്ടാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എപ്പോഴൊക്കെ ആക്രമണമുണ്ടാകുന്നുവോ അപ്പോഴൊക്കെ ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെ’ന്നും ട്രംപ് പറഞ്ഞു. ഹമാസിന് ഇപ്പോള്‍ വളരെ ചെറിയ മേഖലയിലാണു സാന്നിധ്യമുള്ളത്. അവര്‍ മര്യാദയ്ക്കു പെരുമാറണം. ഹമാസ് നന്നായിട്ടുനിന്നാല്‍ എല്ലാവരും നന്നായിട്ടു നില്‍ക്കും. എല്ലാം സന്തോഷത്തില്‍ അവസാനിക്കും. അവര്‍…
Read More » -
ഗാസയില്‍ ഇസ്രയേലിനു വേണ്ടി പാക് പട്ടാളം ഇറങ്ങിയേക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്; കൊടും ചതിയെന്ന് ഇറാനും ഖത്തറും തുര്‍ക്കിയും; പാക് സൈനിക മേധാവിയും മൊസാദും രഹസ്യ യോഗം ചേര്‍ന്നു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്?ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. സൈന്യം ഗാസയുടെ ‘പുനരുദ്ധാരണത്തിന്’ ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും…
Read More » -
ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…
Read More »
