വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം. പരിശോധന നടത്തി 14-ാം ദിവസം ഫലമറിയാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ അബുദാബി എമറേറ്റിൽ മാത്രമായിരുന്നു ഇത് ബാധകം.
അതേസമയം വിദേശികൾക്ക് വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല.