World
-
കാനഡയില്‍ ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം, ഭക്തര്‍ക്ക് മര്‍ദനം
ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
അടിവസ്ത്രം മാത്രം ധരിച്ച് കോളേജിലെത്തി; ഇറാനെ ഞെട്ടിച്ച് യുവതിയുടെ പ്രതിഷേധം
ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജില്‍ നടന്നു. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ യുവതി വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതും വീഡിയോയിലുണ്ട്. മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയില്‍ എത്തിയതെന്നും നിലവില്‍ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതയാണെന്നും സര്‍വകലാശാല വക്താവ് അമീര്‍ മഹ്ജോബ് എക്‌സില്‍ കുറിച്ചു. അതേസമയം, യുവതിയുടേത് ബോധപൂര്‍വമായ പ്രതിഷേധമാണെന്ന് ചിലര്‍ സോഷ്യല്‍മീഡിയില്‍ പ്രതികരിച്ചു. കടുത്ത മതനിയമങ്ങളുളള ഇറാനില്‍ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തില്‍ അല്‍പവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ യുവതിയുടെ പ്രതികരണം നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിമയമത്തിനെതിരെയാണെന്നാണ് മ?റ്റൊരാള്‍ പ്രതികരിച്ചത്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്തംബറില്‍ പൊലീസ് കസ്റ്റഡിയിലായ ഇറാനിലെ കുര്‍ദിഷ് യുവതി മഹ്‌സാ…
Read More » -
‘കാക്കത്തൊള്ളായിരം’ ഡോളര്‍ റഷ്യന്‍ പിഴ! ഗൂഗിള്‍ ഇതെങ്ങനെ അടച്ചുതീര്‍ക്കും
മോസ്‌കോ: മില്യന്‍, ബില്യന്‍, ട്രില്യന്‍ എന്നെല്ലാം കേട്ടുപരിചയമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഡെസില്യന്‍ എന്നു കേട്ടിട്ടുണ്ടോ? ഗണിതശാസ്ത്രത്തിലെ വലിയൊരു എണ്ണല്‍സംഖ്യയാണത്. എണ്ണാന്‍ ഇത്തിരി കഷ്ടപ്പെടും. കൃത്യമായി പറഞ്ഞാല്‍ 1,000,000,000,000,000,000,000,000,000,000,000! കണക്ക് പഠിപ്പിക്കാനായി എടുത്തിട്ടതല്ല ഈ ഭീമന്‍സംഖ്യ. റഷ്യയില്‍നിന്നു വരുന്നൊരു കൗതുകവാര്‍ത്ത പങ്കുവയ്ക്കുംമുന്‍പ് ഇത്തരമൊരു ധാരണ ആവശ്യമായതുകൊണ്ടുമാത്രം സൂചിപ്പിച്ചതാണ്. റഷ്യന്‍ കോടതി ഗൂഗിളിന് ഇട്ട പിഴയാണ് ആ വാര്‍ത്ത. യൂട്യൂബില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നു കാണിച്ച് രണ്ട് അണ്‍ഡെസില്യന്‍ റൂബിള്‍സ് ആണ് കോടതി അമേരിക്കന്‍ ബഹുരാഷ്ട്ര ടെക് ഭീമന്മാര്‍ക്കു പിഴയിട്ടിരിക്കുന്നത്. ഡോളറില്‍ ഇത് 20 ഡെസില്യന്‍ വരും. ഏകദേശം 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍! എണ്ണി കഷ്ടപ്പെടേണ്ട! റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തന്നെ പരാജയം സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്; തന്നെ കൊണ്ട് ‘കൂട്ടിയാല്‍ കൂടില്ല’ എന്ന്! 2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. ഏകദേശം രണ്ട് ട്രില്യന്‍ ഡോളര്‍ ആണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി.…
Read More » -
പേജര്‍ ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഭീഷണി; മോട്ടോറോള ഫോണുകള്‍ നിരോധിച്ച് ഇറാന്‍
തെഹ്റാന്‍: മോട്ടോറോള മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനവുമായി ഇറാന്‍. ഇറക്കുമതി നിരോധിച്ചതിനു പുറമെ ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ലബനാനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണു നടപടിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘ടാസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വ്യാപാര-വ്യവസായ മന്ത്രി മുഹമ്മദ് മെഹ്ദി ബറാദരന്‍ ആണ് മോട്ടോറോള നിരോധനം പ്രഖ്യാപിച്ചത്. നിരോധനത്തോടെ മോട്ടോറോള ഫോണുകള്‍ക്ക് ഇറാനിലെ ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലകളില്‍ ഇനി രജിസ്റ്റര്‍ ചെയ്യാനുമാകില്ല. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം മോട്ടോറോള ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ‘ഔട്ട് ഓഫ് സ്റ്റോക്ക്’ എന്നാണ് ഇപ്പോള്‍ വെബ്സൈറ്റുകളിലും ആപ്പുകളിലും കാണിക്കുന്നത്. അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായാണ് മോട്ടോറോള പ്രവര്‍ത്തിക്കുന്നത്. 2014ലാണ് ഗൂഗിളില്‍നിന്ന് ചൈനീസ് ബഹുരാഷ്ട്ര ടെക് കമ്പനിയായ ലെനോവോ മോട്ടോയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. അതേസമയം, ഇറാനിലെ മൊബൈല്‍ ഫോണ്‍ വ്യാപാരരംഗത്ത് ചെറിയ ശതമാനം മാത്രമാണ് മോട്ടോറോളയുള്ളത്. രണ്ടു ശതമാനത്തോളമേ മോട്ടോ ഫോണുകള്‍ ഇറാനില്‍ വില്‍ക്കപ്പെടുന്നുള്ളൂ. ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടന്ന സ്ഫോടനത്തിന്റെ തുടര്‍ച്ചയായാണ് നിരോധനമെന്ന് ഇറാന്‍…
Read More » -
ആണവായുധ പരീക്ഷണം നടത്തി റഷ്യ; പ്രതിസന്ധിഘട്ടം, എന്തിനും തയ്യാറെടുക്കണമെന്ന് സൈന്യം
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അനന്തമായി നീളുന്നതിനിടെ ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ പുതിന്‍ നേരത്തെ തന്നെ നല്‍കിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്‌കോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിന്‍ പറഞ്ഞു. തങ്ങള്‍ പുതിയൊരു…
Read More » -
ഹിസ്ബുല്ലയ്ക്ക് പുതിയ തലവന്‍; നയിം ഖാസിം, നസ്‌റല്ലയുടെ പിന്‍ഗാമി
ബെയ്‌റൂട്ട് : നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവന്‍. ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം. 1953ല്‍ ബെയ്റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു. വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ നസ്‌റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.
Read More » -
ഇറാനില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം, ടെഹ്റാനില്‍ വന്‍ സ്ഫോടനം
ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണകൂടം ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയാണ്, ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തോട് തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.
Read More » -
എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച് 14 കാരന്‍, ഒടുവില്‍ ആത്മഹത്യ; നിര്‍മിത ബുദ്ധിക്കെതിരെ നിയമപോരാട്ടവുമായി അമ്മ
ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം കൂടി വ്യാപകമായതോടെ ലോകത്ത് പലവിധത്തിലുള്ള വിപ്ലവ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം എ ഐ സാങ്കേതിക വിദ്യകളെ നാം ഭയപ്പെടേണ്ട കാലം കൂടിയാണ്. ഈ സാങ്കേതിക വിദ്യയുടെ ദുരുപയോഗം മനുഷ്യന്റെ സമൂഹിക ബന്ധങ്ങളിലും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഇത്തരത്തില്‍ എഐയെ സൂക്ഷിക്കേണ്ട അവസ്ഥയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും പുറത്തുവരുന്നു. അമേരിക്കയില്‍ എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച പതിനാലുകാരന്‍ ഒടുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിയുമായി കൗമാരക്കാരന്റെ അമ്മ രംഗത്തെത്തി. നിര്‍മ്മിത ബുദ്ധിക്ക് പിന്നിലെ ആപ്പ് കമ്പനിക്കെതിരെയാണ് അമ്മ നിയമപോരാട്ടം നടത്തുന്നത്. ഫ്‌ളോറിഡയിലെ ഓര്‍ലന്‍ഡോയിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. സെവല്‍ സെറ്റ്‌സര്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എ.ഐ ചാറ്റ്‌ബോട്ടിനെ പ്രണയിച്ച് ദുരന്തം ഏറ്റുവാങ്ങിയിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന കൃതിയിലെ പ്രസിദ്ധമായ ടര്‍ഗാര്‍യെന്‍ എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ഈ നിര്‍മ്മിത ബുദ്ധിയിലൂടെ നിര്‍മ്മിച്ച ചാറ്റ് ബോട്ടിന് നല്‍കിയിരുന്നത്. ആത്മഹത്യ…
Read More » -
നസ്‌റുല്ലയുടെ വഴിയേ പിന്‍ഗാമിയും? ഹിസ്ബുല്ലയുടെ പുതിയ തലവന്‍ സഫിയുദ്ദീനും കൊല്ലപ്പെട്ടു?
ബെയ്‌റൂത്ത്: വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയുദ്ദീനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഹുസൈന്‍ അലി ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയില്‍ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ?സൈന്യം വ്യക്തമാക്കി. സെപ്റ്റംബറില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവനായ സഫിയുദ്ദീനെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കിയിരുന്നത്. എന്നാല്‍ സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read More » -
‘ആരോഗ്യവും നല്ല സ്വഭാവവുമുള്ള പൂച്ചകളെ ജോലിക്കായി ക്ഷണിക്കുന്നു:’ പൂച്ചകൾക്കും നായകൾക്കും ചൈനയിൽ പാർട്ട് ടൈം ജോലി
തിരക്കേറിയ ആധുനിക ജീവിതത്തില്‍ മനുഷ്യന്റെ കൂട്ടുകാരാണ് നായകളും പൂച്ചകളും. പൂച്ചയുടെ സ്വഭാവം നായയുടേതില്‍ നിന്നും വിഭിന്നമാണ്. ബുദ്ധിയുള്ള ജീവി എന്ന നിലയിൽ അരുമയായി ഇണക്കി വളര്‍ത്താന്‍ കഴിയുന്ന മൃഗമാണ് പൂച്ച. ചൈനയിൽ വൻ തരംഗമായി മാറുകയാണ് അവിടത്തെ പെറ്റ് കഫേകൾ. വളർത്തുമൃഗങ്ങളായ പൂച്ചകളും പട്ടികളുമാണ് ഈ കഫേകളിലെ പ്രധാന ആകർഷണം തന്നെ. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഒരു കഫേ ഉടമ നൽകിയ പരസ്യം. തന്റെ സ്ഥാപനത്തിലേക്ക് ജോലിക്കാരായി പൂച്ചകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. ആരോഗ്യമുള്ള, നല്ല സ്വഭാവമുള്ള പൂച്ചകളെയാണ് ജോലിക്കായി ക്ഷണിക്കുന്നതെന്ന് ഉടമ സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യത്തിൽ പ്രത്യേകം അറിയിക്കുന്നുണ്ട്. പാർട് ടൈം ജോലിയാണ് പൂച്ചകൾക്ക് ഇവിടെ ഉള്ളത്. ദിനംപ്രതി സ്നാക്സും ഉടമയുടെ സുഹൃത്തുക്കൾക്ക് കഫേയിൽ 30 ശതമാനം കിഴിവും ലഭിക്കും. കഫേയിൽ പൂച്ചകൾക്കുള്ള പ്രധാന ജോലി എന്നത് സന്ദർശകരെ സന്തോഷിപ്പിക്കുക എന്നതാണ്. സംഭവം അവിശ്വസനീയമായി തോന്നാം. എന്നാൽ ചൈനയിൽ ഇത് സർവസാധാരണമാണ്. പല…
Read More »