NEWSWorld

ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു; വീഴ്ചകള്‍ ആരോപിച്ചാണ് നടപടി

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകള്‍ ഉണ്ടായെന്നാരോപിച്ചാണ് നടപടി. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേല്‍ കാറ്റ്‌സ് ചുമതലയേല്‍ക്കുമെന്നാണ് വിവരം.

”യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്” യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Signature-ad

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ പലസ്തീന്‍ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2023 മാര്‍ച്ചില്‍ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധ മേധാവിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: