World
-
ഹിസ്ബുള്ള കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്
ടെല്‍ അവീവ്: ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം ശക്തമായി തിരിതച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം. കരാര്‍ ലംഘനത്തിന് തീകൊണ്ടായിരിക്കും മറുപടി നല്‍കുന്നതെന്നാണ് ഇസ്രയേലിന്റെ താക്കീത്. അതിര്‍ത്തി മേഖലയിലൂടെ ഹിസ്ബുള്ള ഭീകരര്‍ മടങ്ങിയെത്തുന്നത് കര്‍ശനമായി തടയണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക എന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ദൗത്യമെന്നും ഇതിന് തടസം നില്‍ക്കുന്നത് ആരായാലും അവരെ നേരിടുക തന്നെ ചെയ്യുമെന്നും സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം ചില മേഖലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും ആക്രമിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നാല് ഹിസ്ബുള്ള പ്രവര്‍ത്തകരെ പിടികൂടിയതായും ഇസ്രയേല്‍ വ്യക്തമാക്കി. തെക്കന്‍ ലബനനിലെ അതിര്‍ത്തിയില്‍ പല സ്ഥലങ്ങ്‌ളിലും ഇപ്പോഴും മാര്‍ഗ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായും അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതായും ഹഗാരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാസായുധങ്ങള്‍…
Read More » -
ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബൈഡന്‍; പിന്നാലെ ലബനനില്‍ ഇസ്രയേല്‍ ആക്രമണം
വാഷിങ്ടന്‍: ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസില്‍നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗാസയിലും വെടിനിര്‍ത്തലിന് തന്റെ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്നും ബൈഡന്‍ പറ?ഞ്ഞു. യുഎസും ഫ്രാന്‍സും മധ്യസ്ഥത…
Read More » -
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ വേണ്ട; ഉത്തരവ് നടപ്പാക്കാന്‍ ട്രംപ്, 15,000 പേരെ ബാധിക്കും
വാഷിങ്ടന്‍: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ യുഎസ് സൈന്യത്തില്‍നിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഡോണള്‍ഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍ ട്രംപ് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍നിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. എന്നാല്‍, ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടി. ഈ സൈനികരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനത്തോടെ സര്‍വീസില്‍നിന്ന് മാറ്റുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. ആദ്യ തവണ…
Read More » -
ഫലം വന്ന് കഴിഞ്ഞും വോട്ടെണ്ണിത്തീരാതെ അമേരിക്ക; ഇന്ത്യയെ കണ്ടുപഠിക്കെന്ന് മസ്‌ക്
വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവില്‍ 19 ദിവസങ്ങളായി, ഫലം വന്ന് 11 ദിവസവും. ഡൊണാള്‍ഡ് ട്രംപ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ജനുവരിയില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്യും. എന്നാല്‍ ഫലം വന്ന് ഇത്രയും ദിവസമായിട്ടും യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. വോട്ടെണ്ണല്‍ വൈകുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകസമ്പന്നനും യുഎസ് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് തലവനുമായ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ താരതമ്യം ചെയ്താണ് മസ്‌ക് വിമര്‍ശനമുയര്‍ത്തിയത്. രാജ്യത്തുടനീളമുള്ള 640 ദശലക്ഷം വോട്ടുകള്‍ എണ്ണാന്‍ ഇന്ത്യ എടുത്തത് ഒരു ദിവസമാണെന്നും കാലിഫോര്‍ണിയ ഇപ്പോഴും വോട്ടെണ്ണുകയാണെന്നും പറഞ്ഞാണ് മസ്‌ക് തന്റെ എക്സിലൂടെ പ്രതികരിച്ചത്. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പോസ്റ്റ് റീറ്റ്വീറ്റ് ചെയ്താണ് മസ്‌കിന്റെ പ്രതികരണം. കാലിഫോര്‍ണിയയില്‍ നിലവില്‍ 98 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളു. ഇതുവരെയും സംസ്ഥാനം ഔദ്യോഗികമായി ആര് ജയിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ല. 58.6 ശതമാനം വോട്ടുകളാണ് സംസ്ഥാനത്തില്‍ കമല…
Read More » -
തൊട്ടാല്‍ തൊട്ടവനെ തട്ടും കട്ടായം! പ്രസിഡന്റിനെതിരേ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്
മനില :ഫിലിപ്പീന്‍സില്‍പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍കോസ് ജൂനിയറിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ് സാറഡുറ്റര്‍ട്ടെ. താന്‍ വധിക്കപ്പെട്ടാല്‍, പ്രസിഡന്റ്മാര്‍കോസ് ജൂനിയറും കൊല്ലപ്പെടുമെന്നും ഇതിനായി ഒരു കൊലയാളിയെ താന്‍ ചുമതലപ്പെടുത്തിയെന്നുമാണ് സാറയുടെ പ്രസ്താവന. ‘ഞാന്‍ ഒരാളോട് സംസാരിച്ചു. ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍, പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും പോയി കൊല്ലണം. തമാശയല്ല. അവരെ കൊല്ലുന്നത് വരെ പിന്മാറരുതെന്നും പറഞ്ഞു. അയാള്‍ സമ്മതവും അറിയിച്ചു.’ വാര്‍ത്താ സമ്മേളനത്തിനിടെ സാറ പറഞ്ഞു. സാറയുടെ പരാമര്‍ശം വന്‍ വിവാദമായതോടെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. പൊലീസും അന്വേഷണം ആരംഭിച്ചു. ഫിലിപ്പീന്‍സില്‍പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രത്യേകമാണ് തിരഞ്ഞെടുക്കുന്നത്. എതിരാളികളായ രാഷ്ട്രീയ കുടുംബങ്ങളില്‍പ്പെട്ടവരാണ് നിലവില്‍ ഈ പദവികള്‍ വഹിക്കുന്നത്. മുന്‍ സ്വേച്ഛാധിപതി ഫെര്‍ഡിനന്റ് മാര്‍കോസിന്റെ മകനാണ് മാര്‍കോസ് ജൂനിയര്‍. മുന്‍ പ്രസിഡന്റ് റൊഡ്രിഗോഡുറ്റര്‍ട്ടെയുടെമകളാണ് സാറ. കഴിഞ്ഞ ഏതാനും മാസങ്ങളായി സാറയും മാര്‍കോസ് ജൂനിയറും തമ്മില്‍ കടുത്ത ഭിന്നതയിലാണ്. 2022ലെ തിരഞ്ഞെടുപ്പിന് പിന്നാലെ സാറയും മാര്‍കോസ് ജൂനിയറും…
Read More » -
മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ
ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്ന് ട്രൂഡോ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കനേഡിയന്‍ മണ്ണില്‍ നടന്ന അക്രമങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് സംഭവം. വ്യാജ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികള്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലില്‍ വച്ച് നടന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോര്‍ട്ട് വിവദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്. വെള്ളിയാഴ്ച ബ്രാംപ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോയുടെ ‘സ്വയം വിമര്‍ശനം’. കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്ന് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നുവെന്നും ജയശങ്കറിനും ദേശീയ…
Read More » -
അനധികൃതമായി റഷ്യയിലേക്ക് സൈനികവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമം, അമേരിക്കയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍
വാഷിംഗ്ടണ്‍: റഷ്യയിലേക്ക് അനധികൃതമായി സൈനിക വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരന്‍ അമേരിക്കയില്‍ പിടിയിലായി. 57കാരനായ സഞ്ജയ് കൗശിക്കിനെയാണ് അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടര്‍ന്ന് ഒക്ടോബര്‍ 17ന് മിയാമിയില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൗശിക്കിനെതിരെ അമേരിക്കയിലെ നീതിന്യായവകുപ്പ് കുറ്റം ചുമത്തിയത്. ഇരട്ട സിവിലിയന്‍,സൈനിക ആപ്ലിക്കേഷനുകള്‍ എന്നിവയുപയോഗിച്ച് റഷ്യയിലേക്ക് അമേരിക്കയില്‍ നിന്ന് കൂടുതല്‍ വ്യോമയാനഘടകങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. ഒറിഗോണില്‍ നിന്ന് ഇന്ത്യ വഴി റഷ്യയിലേക്ക് നാവിഗേഷന്‍ ആന്‍ഡ് ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ച് നിയമവിരുദ്ധമായി സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുളള കുറ്റം തെളിയിക്കപ്പെട്ടാല്‍ ഓരോ കുറ്റത്തിനും പരമാവധി 20 വര്‍ഷം തടവും ഒരു മില്യണ്‍ ഡോളര്‍ വരെ പിഴയും ചുമത്തും. 2023 മാര്‍ച്ച് മുതല്‍ റഷ്യയിലെ സ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് നിയമവിരുദ്ധമായി ബഹിരാകാശ വസ്തുക്കളും സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ കൗശിക് ഗൂഢാലോചന നടത്തിയതയാണ്…
Read More » -
മുത്തശ്ശിയുടെ ചരമദിനത്തിന് 20,000 പേര്‍ക്ക് വിരുന്നൊരുക്കി ഭിക്ഷാടകന്‍; ചെലവാക്കിയത് 5 കോടി
കറാച്ചി: ഉപജീവനമാര്‍ഗം ഭിക്ഷാടനമാണെങ്കിലും കോടിക്കണക്കിന് ആസ്തികളുള്ള ഭിക്ഷക്കാരെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ സ്വദേശിയായ ഭരത് ജെയിന്റെ ആസ്തി 7.5 കോടിയാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഭരത് ജെയിന്‍ ആഗോളതലത്തില്‍ ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്..ഇത്തരത്തില്‍ നിരവധി കഥകള്‍… ഇപ്പോഴിതാ പാകിസ്താനില്‍ നിന്നുള്ള കോടീശ്വരനായ ഭിക്ഷക്കാരനെക്കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാകിസ്താനിലെ ഗുജ്‌റന്‍വാലയില്‍ ഭിക്ഷാടനം നടത്തുന്ന ഈ യാചക കുടുംബം ഒരുക്കിയ വിരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേട്ടാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. കുടുംബത്തിലെ മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് 20,000 പേര്‍ക്കാണ് ഇവര്‍ സദ്യയൊരുക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 കോടി രൂപയാണ് ഇതിനായി ഭിക്ഷക്കാരന്‍ ചെലവാക്കിയത്. വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികളെ ക്ഷണിക്കുക മാത്രമല്ല, ക്ഷണിക്കപ്പെട്ടവരെ വേദിയിലെത്തിക്കാന്‍ 2,000 വാഹനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തിരുന്നു. വിഭവസമൃദ്ധമായ വിരുന്നിലെ മെനു തന്നെ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. പരമ്പരാഗത വിഭവങ്ങളായ സിരി പായെ, മുറബ്ബ തുടങ്ങി വ്യത്യസ്തമായ മാംസവിഭവങ്ങളാണ് ഉച്ചഭക്ഷണത്തിനായി…
Read More » -
ഡെന്മാര്‍ക്കിന്റെ വിക്ടോറിയ വിശ്വസുന്ദരി; പച്ചതൊടാതെ ഇന്ത്യന്‍ സുന്ദരി
2024ലെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ കജെര്‍ തെയില്‍വിഗ്. വിവിധ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച 125 മത്സരാര്‍ഥികളെ പിന്തള്ളിയാണ് 21-കാരിയായ വിക്ടോറിയ വിശ്വസുന്ദരിയായത്. മെക്സിക്കോയിലെ അരേന സി.ഡി.എം.എക്സിലായിരുന്നു മത്സരം നടന്നത്. നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണര്‍ അപ്പും മെക്സിക്കോയുടെ മരിയ ഫെര്‍നാന്‍ഡ ബെല്‍ട്രാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. 2023-ലെ വിശ്വസുന്ദരി, മിസ്സ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ്, വിക്ടോറിയയെ കിരീടം അണിയിച്ചു. അതേസമയം ഇന്ത്യയുടെ പ്രതിനിധി റിയ സിംഘയ്ക്ക്, 73-ാമത് വിശ്വസുന്ദരി മത്സരത്തിന്റെ ടോപ് 12-ല്‍ എത്താനായില്ല. പ്രാഥമിക റൗണ്ടുകളിലും ടോപ് 30-ലും എത്തിയെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റിയക്ക് കഴിഞ്ഞില്ല. 19-കാരിയായ റിയ, ഗുജറാത്ത് സ്വദേശിനിയാണ്.
Read More » -
നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം, മുറ്റത്ത് പതിച്ചത് ‘ലൈറ്റ് ബോംബുകള്‍
ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കു നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന്‍ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു.
Read More »