NEWSWorld

മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്ന് ട്രൂഡോ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കനേഡിയന്‍ മണ്ണില്‍ നടന്ന അക്രമങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് സംഭവം.

വ്യാജ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികള്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലില്‍ വച്ച് നടന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോര്‍ട്ട് വിവദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്. വെള്ളിയാഴ്ച ബ്രാംപ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോയുടെ ‘സ്വയം വിമര്‍ശനം’.

Signature-ad

കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്ന് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നുവെന്നും ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ച് ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രവാര്‍ത്തയിലെ വിവരങ്ങള്‍ നിഷേധിച്ച് കാനഡ പ്രസ്താവന പുറത്തിറക്കിയത്.

Back to top button
error: