NEWSWorld

തൊട്ടാല്‍ തൊട്ടവനെ തട്ടും കട്ടായം! പ്രസിഡന്റിനെതിരേ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്

മനില :ഫിലിപ്പീന്‍സില്‍പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍കോസ് ജൂനിയറിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ് സാറഡുറ്റര്‍ട്ടെ. താന്‍ വധിക്കപ്പെട്ടാല്‍, പ്രസിഡന്റ്മാര്‍കോസ് ജൂനിയറും കൊല്ലപ്പെടുമെന്നും ഇതിനായി ഒരു കൊലയാളിയെ താന്‍ ചുമതലപ്പെടുത്തിയെന്നുമാണ് സാറയുടെ പ്രസ്താവന.

‘ഞാന്‍ ഒരാളോട് സംസാരിച്ചു. ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍, പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും പോയി കൊല്ലണം. തമാശയല്ല. അവരെ കൊല്ലുന്നത് വരെ പിന്മാറരുതെന്നും പറഞ്ഞു. അയാള്‍ സമ്മതവും അറിയിച്ചു.’ വാര്‍ത്താ സമ്മേളനത്തിനിടെ സാറ പറഞ്ഞു. സാറയുടെ പരാമര്‍ശം വന്‍ വിവാദമായതോടെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. പൊലീസും അന്വേഷണം ആരംഭിച്ചു.

Signature-ad

ഫിലിപ്പീന്‍സില്‍പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രത്യേകമാണ് തിരഞ്ഞെടുക്കുന്നത്. എതിരാളികളായ രാഷ്ട്രീയ കുടുംബങ്ങളില്‍പ്പെട്ടവരാണ് നിലവില്‍ ഈ പദവികള്‍ വഹിക്കുന്നത്. മുന്‍ സ്വേച്ഛാധിപതി ഫെര്‍ഡിനന്റ് മാര്‍കോസിന്റെ മകനാണ് മാര്‍കോസ് ജൂനിയര്‍. മുന്‍ പ്രസിഡന്റ് റൊഡ്രിഗോഡുറ്റര്‍ട്ടെയുടെമകളാണ് സാറ. കഴിഞ്ഞ ഏതാനും മാസങ്ങളായി സാറയും മാര്‍കോസ് ജൂനിയറും തമ്മില്‍ കടുത്ത ഭിന്നതയിലാണ്.

2022ലെ തിരഞ്ഞെടുപ്പിന് പിന്നാലെ സാറയും മാര്‍കോസ് ജൂനിയറും രാഷ്ട്രീയ സഖ്യത്തിന് ധാരണയായിരുന്നു. എന്നാല്‍ ജൂണില്‍ സാറ വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം നിലനിറുത്തി തന്റെ ക്യാബിനറ്റ് പദവികള്‍ ഒഴിഞ്ഞതോടെ ഇരുവരും തമ്മിലെ ഭിന്നത തുറന്ന പോരിന് വഴിമാറുകയായിരുന്നു.

 

 

Back to top button
error: