NEWSWorld

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ വേണ്ട; ഉത്തരവ് നടപ്പാക്കാന്‍ ട്രംപ്, 15,000 പേരെ ബാധിക്കും

വാഷിങ്ടന്‍: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ യുഎസ് സൈന്യത്തില്‍നിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഡോണള്‍ഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍ ട്രംപ് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍നിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

Signature-ad

എന്നാല്‍, ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടി. ഈ സൈനികരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനത്തോടെ സര്‍വീസില്‍നിന്ന് മാറ്റുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. ആദ്യ തവണ പ്രസിഡന്റായ കാലയളവില് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു. സെന്യത്തിനു പുറമേ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, ആരോഗ്യം തുടങ്ങി മറ്റു മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: