NEWS

  • തൃശൂരില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം; വയോധിക മരിച്ചു, പരിക്കേറ്റ യുവതിയുടെ നില ഗുരുതരം

    തൃശൂര്‍: ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. 75 വയസ്സായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷം അരമണിക്കൂറോളം ട്രാക്കില്‍ കിടന്ന ഇവരെ പൊലിസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം ഉണ്ടായത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. മൂന്നുപേര്‍ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുസ്ത്രീകളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ വന്ന് മടങ്ങുകയായിരുന്നു ഇവര്‍. കൊരട്ടി പൊലീസ് എത്തിയാണ് ഇരുവരെയും ട്രാക്കില്‍ നിന്ന് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിന്…

    Read More »
  • പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി സ്വര്‍ണക്കവര്‍ച്ച; നാലുപേര്‍ തൃശ്ശൂരില്‍ പിടിയില്‍

    തൃശ്ശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരില്‍ നിന്നും സ്വര്‍ണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേര്‍ കൂടി കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. പെരിന്തല്‍മണ്ണയില്‍ വ്യാഴാഴ്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഘമാണ് പിടിയിലായത്. എം.കെ. ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സംഘം സ്വര്‍ണ്ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. പതിവുപോലെ ജൂവലറി അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ. കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍…

    Read More »
  • വാഹനപരിശോധനയ്ക്കിടെ യുവാക്കളുടെ ആക്രമണം: നടക്കാവ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പരുക്ക്

    കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതു കണ്ടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എഎസ്‌ഐ സിജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവീന്‍, രതീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. കാറിന്റെ താക്കോല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചെവിക്കു സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണു വിവരം.

    Read More »
  • കണ്ണൂരില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം

    കണ്ണൂര്‍: കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭര്‍ത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വര്‍ണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. പ്രതി രാജേഷ് പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതി രാജേഷിനെ ഇന്നലെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.  

    Read More »
  • ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കില്ല; ഒരുമാസത്തിനുള്ളില്‍ ഭരണാനുമതി, തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ സുപ്രധാന നിര്‍ദേശം

    തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണമെന്ന് അദേഹം പറഞ്ഞു. പൊതുമാനദണ്ഡം അനുസരിച്ച് എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികളില്‍ ധനകാര്യ വകുപ്പ് മുന്‍ഗണന ക്രമത്തില്‍ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കേണ്ടത്. പ്രധാന റോഡുകള്‍, സ്‌കൂള്‍, കോളേജ്, ആശുപത്രി, ടൂറിസം മേഖലകള്‍ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകള്‍, ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കാത്തതുമായ റോഡുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. നേരത്തെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാര്‍ഗരേഖ കാലികമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു. ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത്…

    Read More »
  • നടന്‍ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

    മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടനായ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി-55) ആണ് അറസ്റ്റിലായത്. എല്‍പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വണ്ടൂര്‍ കാളികാവ് റോഡില്‍ അധ്യാപകന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചയാളാണ് നാസര്‍ കറുത്തേനി.

    Read More »
  • നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

    പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവര്‍ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ പറഞ്ഞു. രക്ഷാകര്‍ത്താക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്ത് കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.…

    Read More »
  • സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല; മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നതായി നടി

    കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഏഴു പേര്‍ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്.

    Read More »
  • കുറവ സംഘം കോട്ടയത്തും എത്തിയിരുന്നു; തമ്പടിച്ചത് കാഞ്ഞിരപ്പള്ളിയില്‍

    കോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെല്‍വനെ ജൂണ്‍ ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു. രാമപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്. രാമപുരം പുതുവേലിയില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തതാണ് കേസ്. ആദ്യഘട്ടത്തില്‍ യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍നിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തില്‍ പിന്നിലെന്ന് പിന്നീട് മനസ്സിലായി. അവരില്‍ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തില്‍നിന്ന് വന്നവരാണെന്ന് വ്യക്തമായി. മുന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്ന് ചിന്നമന്നൂരില്‍നിന്ന് 11 കിലോമീറ്റര്‍…

    Read More »
  • സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്. നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് ക്ലോസറ്റ് പൊട്ടിവീണ് വീണ്ടും അപകടം ഉണ്ടായത്.  

    Read More »
Back to top button
error: