NEWS
-
വിവാദ പരമർശം; ബി ഗോപാലകൃഷ്ണനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് സിപിഎം, കെഎസ്‍യു
തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ…
Read More » -
എയർ ഇന്ത്യാ വിമാനം എത്തിയില്ല; കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതേസമയം വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നതും എയർ ഇന്ത്യയുടെ അനാസ്ഥയായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
Read More » -
ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ
ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴിഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…
Read More » -
‘ആണവായുധം വികസിപ്പിക്കില്ല… പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷാ ചട്ടക്കൂടിന് തയ്യാർ, പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണം;… മോദിക്കുമുൻപിൽ ഡിമാന്റ് വച്ച് ഇറാൻ പ്രസിഡന്റ്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ ഇറാൻ അറിയിച്ചതായി റിപ്പോർട്ട്. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ മൗനം പാലിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് കടന്നു പോകാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇതിനിടെ, വിമാന നിരക്കുകൾക്ക് നിശ്ചയിച്ച പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി. പശ്ചിമേഷ്യയിലെ സാഹചര്യം നഷ്ടമുണ്ടാക്കുന്നുവെന്നാണഅ വിമാന കമ്പനികൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിധി നീക്കിയത്. ഇറാനിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാർസിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും ഖത്തറിലെ പ്രധാന…
Read More » -
കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ പഴയ ബിജെപി നേതാക്കള്‍ പുറത്ത്! ഒഴിവാക്കിയവരില്‍ ഹിമന്തയെ പാര്‍ട്ടിയിലെത്തിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും; കടുത്ത അതൃപ്തി; അസം ബിജെപിയില്‍ പോരു തുടങ്ങി; അനുനയിപ്പിക്കാന്‍ നെട്ടോട്ടം
ഗവാഹത്തി: 2015 ഓഗസ്റ്റ് 23. ബിജെപിക്ക് അസമില്‍ വലിയ സ്വാധീനമില്ലാതിരുന്ന കാലം. ബിജെപി അസം മുന്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, അന്നത്തെ കോണ്‍ഗ്രസിലെ കരുത്തനായിരുന്ന ഹിമന്ത ബിശ്വ ശര്‍മയെ ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് കാറില്‍ കൊണ്ടുപോയി. അമിത് ഷായുടെ വസതിയിലെത്തിയ ശര്‍മയുടെ ആശങ്കകള്‍ ഷാ പരിഹരിച്ചു. അസമില്‍ തരുണ്‍ ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ അദ്ദേഹം ഒരു വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2016 ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശര്‍മ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് ഷാ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സംഘടനയിലെ പഴയ തലമുറയ്ക്ക് ചേരുന്ന രീതിയില്‍ ഭട്ടാചാര്യ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ശര്‍മയുടെ പാര്‍ട്ടി പ്രവേശനം ഏതാണ്ട് മുടങ്ങുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭട്ടാചാര്യ നിര്‍ണായക പങ്ക് വഹിച്ചത്. രണ്ട് ദിവസത്തിന് ശേഷം, 2015 ഓഗസ്റ്റ് 25-ന് ശര്‍മ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഭാട്ടാചാര്യ, ശര്‍മയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണു തീരുമാനം പ്രഖ്യാപിച്ചത്. പ്രമുഖ…
Read More » -
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി തെരച്ചിൽ തുടരുന്നു, അപകട കാരണം വ്യക്തമല്ല- ഖത്തർ പ്രതിരോധ മന്ത്രാലയം
ദോഹ: പരിശീലനത്തിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായർ പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം. അതേസമയം ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി. കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയായ ‘ലെഖ്‌വിയ’യുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വിവിധ യൂണിറ്റുകൾ മേഖലയിൽ പരിശോധന തുടരുകയാണ്. അതേസമയം, ഹെലികോപ്റ്ററിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Read More » -
ശമ്പളത്തിനും പെൻഷനും കാശില്ല; വീണ്ടും 3,700 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ഈ വർഷത്തെ മാത്രം കടം 49,547 കോടി!
തിരുവനന്തപുരം ∙ സംസ്ഥാനം വീണ്ടും 3,700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയര്‍ന്നു. ലേലം 24 ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കൂടും. ഇതിനു പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
Read More » -
‘പാലക്കാട് സിപിഎം- ബിജെപി ഡീൽ; ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേത് ‘- വി.ഡി.സതീശൻ
കൊച്ചി: പാലക്കാട് യുഡിഎഫിനെതിരെ വിജയപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. ഇത്തവണ സിപിഎം പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേതെന്നത് വ്യക്തം. വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡിഎയിലെ ദുർബലരായ സ്ഥാനാർഥികള്‍ക്ക് പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽഗാന്ധിയുടെ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇങ്ങനെ പറയില്ല. തകർന്നു വീഴാത്ത പാലത്തിന്റെ പേരിൽ മുൻ മന്ത്രി…
Read More » -
‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്
വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ മേധാവി റോബർട്ട് എസ്. മുള്ളർ (81) അന്തരിച്ചു. റോബർട്ട് മുള്ളർ വെള്ളിയാഴ്ച രാത്രി അന്തരിച്ച വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മുള്ളർ. അദ്ദേഹത്തിന്റെ മരണവാർത്തയിൽ സന്തോഷക്കുറിപ്പ് പങ്കുവച്ചാണ് ട്രംപ് പ്രതികരിച്ചത്. ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു. നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല!’, ട്രംപ് പറഞ്ഞു. 2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ഒരാഴ്ച മുൻപ് എഫ്.ബി.ഐ. ഡയറക്ടറായി ചുമതലയേറ്റ മുള്ളർ, ഏജൻസിയുടെ പ്രവർത്തനശൈലിയെ അടിമുടി പരിഷ്കരിച്ച മേധാവിയായാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 12 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനകാലത്ത് ഇരു രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം പ്രവർത്തിച്ചു.…
Read More » -
ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു
മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു. ഇവർ യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാഗമായി യാത്ര പോയതായിരുന്നു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്. മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കറ്റിലെ അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.
Read More »