NEWS
-
‘കനഗോലുവിന്റെ കണക്കു ശരിയാകുന്നില്ലല്ലോ സതീശാ’ എന്നു സോഷ്യല്‍ മീഡിയ; സതീശന്‍ പറഞ്ഞ 300 വീടില്‍ 100 വീട് ഡിവൈഎഫ്‌ഐ നല്‍കിയ 20 കോടി കൊണ്ട് നിര്‍മിക്കുന്നത്! ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടി സ്വന്തം അക്കൗണ്ടിലാക്കി; ഇനി വീടുവച്ചാല്‍ ആര്‍ക്കു കൊടുക്കും? ഗുണഭോക്താക്കളുടെ പട്ടിക എവിടെ?
തൃശൂര്‍: സര്‍ക്കാര്‍ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പില്‍ ടി. സിദ്ധിഖ് എംഎല്‍എയുടെ സന്ദര്‍ശനവും തൊട്ടുപിന്നാലെ മുന്നൂറു വീടുകള്‍ നിര്‍മിക്കുന്നതു കോണ്‍ഗ്രസ് ആണെന്നുമുളള വി.ഡി. സതീശന്റെയും പ്രസ്താവന ജനത്തെ കണക്കുകൊണ്ടു കബളിപ്പിക്കാനുള്ള കനഗോലു തന്ത്രം. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് എല്ലാ പ്രതിരോധങ്ങളും പാളിയതോടെയാണു ടൗണ്‍ഷിപ്പിലെ വീടുകള്‍ ഞങ്ങളുടേതാണെന്ന പരിഹാസ്യ നിലപാടുമായി രംഗത്തുവന്നത്. വയനാട് ദുരിതബാധിതര്‍ കടുത്ത ദുരിതത്തില്‍ നില്‍ക്കുന്ന സമയത്ത് ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കിയ രമേശ് ചെന്നിത്തലയെ വിലക്കുകയായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ആപ്പ് വഴി പണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ രമേശ് ചെന്നിത്തല 2024 ഓഗസ്റ്റ് ആറിനു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. കഴിയാവുന്നവരെല്ലാം പണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നൂറുവീടുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ടി. സിദ്ധിഖ് അടക്കമുള്ളവര്‍…
Read More » -
കോടതി നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരി തേയ്ക്കുക; ബന്ധുവായതു കൊണ്ടല്ല പറയുന്നത്: രാഹുല്‍ ഈശ്വര്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഹൈക്കോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീര്‍ പരാമർശമില്ലെന്നും, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുകയെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, തന്ത്രിക്കു ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നിവയുള്ളത്. 15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ, സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല. പക്ഷെ, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക.…
Read More » -
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ), ബെംഗളൂരുവിൽ നടന്ന ആചാരപരമായ മാറ്റ ചടങ്ങിൽ അതിന്റെ ഗവേണിംഗ് കൗൺസിലിനെയും നാഷണൽ എക്സിക്യൂട്ടീവിനെയും പുനഃസ്ഥാപിച്ചു
പിആർസിഐ ഡയറക്ടർ ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകൾക്കായുള്ള പ്രമുഖ സ്ഥാപനമായ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ), ബെംഗളൂരുവിൽ നടന്ന ആചാരപരമായ മാറ്റ ചടങ്ങിൽ അതിന്റെ ഗവേണിംഗ് കൗൺസിലിനെയും നാഷണൽ എക്സിക്യൂട്ടീവിനെയും പുനഃസ്ഥാപിച്ചു. മുതിർന്ന വ്യവസായ പ്രൊഫഷണലുകളും മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ, എൻടിപിസി ലിമിറ്റഡ് (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) മുൻ ജനറൽ മാനേജർ കെ. രവീന്ദ്രനെ, ദേശീയ എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഏറ്റവും ഉയർന്ന സ്ഥാപനമായ പിആർസിഐയുടെ ഗവേണിംഗ് കൗൺസിലിലേക്ക് ഡയറക്ടറായി നിയമിച്ചു. ഗെവിൻ വാച്ച്സ്റ്റത്തിലെ സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവി ശ്രീമതി ചിൻമയ പ്രവീൺ, ബെംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ടി.എസ്. ലത എന്നിവരാണ് ഗവേണിംഗ് കൗൺസിലിലെ പുതുതായി അംഗങ്ങൾ. പിആർസിഐ കൊച്ചി ചാപ്റ്ററിൽ നിന്നുള്ള യു.എസ്. കുട്ടി ദേശീയ എക്സിക്യൂട്ടീവിന്റെ സീനിയർ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി. കെ.രവീന്ദ്രൻ മുമ്പ് കായംകുളം (ആലപ്പി ജില്ല) എൻടിപിസിയിൽ…
Read More » -
സർവ്വം തന്ത്രമോ : പോറ്റി വളർത്തിയവരും പോറ്റിയെ വളർത്തിയവരും അകത്തു പോകുന്നു : ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം: പോറ്റിവളർത്തിയവരും പോറ്റിയെ വളർത്തിയവരും എല്ലാ അകത്തു പോകുന്നു. മുതല് കട്ടെടുക്കുന്നതും കട്ടെടുപ്പിന് കൂട്ടുനിൽക്കുന്നതും വഴിയൊരുക്കുന്നതും എല്ലാം മോഷണം തന്നെ. ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ ആകുമ്പോൾ പ്രതീക്ഷിച്ച ഒരു അറസ്റ്റ് ആയതുകൊണ്ട് തന്നെ കേരളം അധികം ഞെട്ടിയില്ല. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പരസ്യബോർഡുകളിലെല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ആന ബോർഡിൽ മാത്രം മതിയോ എന്ന് പ്രസക്തമായ ചോദ്യം: നാട്ടാനക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ആശങ്കയുമായി പൂരത്തിന്റെ നാട്ടിലുള്ളവർ
തൃശൂർ: തൃശൂരിലേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ഉയർത്തിയിരിക്കുന്ന പ്രചരണ ബോർഡുകളിൽ എല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും നാട്ടാനക്ഷമം പരിഹരിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ പൂരത്തിന്റെ നാട്ടിലുള്ളവർക്ക് ആശങ്കയേറെ. ഇതുമായി ബന്ധപ്പെട്ട് തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് ഫേയ്സ്ബുക്കിൽ ഇട്ട ഒരു ഓർമ്മപ്പെടുത്തൽ കുറിപ്പ് ചർച്ചയായി കഴിഞ്ഞു. നാട്ടാനക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു ശ്രമവും നടത്താത്തതിൽ വിഷമം പ്രകടിപ്പിച്ചുകൊണ്ടാണ് ബൈജു സേവ് പൂരം എന്ന ഓർമ്മപ്പെടുത്തലോടെ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ – പരിപാടി സർക്കാർ ആയിക്കോട്ടെ സ്വാകാര്യമായിക്കോട്ടെ അറിയിപ്പ് ഉള്ള ബോർഡിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മസ്റ്റാ…. എന്നാൽ ഈ ആന എഴുന്നള്ളിപ്പ് നിലനിൽക്കാൻ, ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് നാട്ടാന ക്ഷാമം പരിഹരിച്ചു സംരക്ഷിക്കാൻ സർക്കാരുകളോ മറ്റുള്ളവരോ ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഏറെ ദുഃഖകരമായ യാഥാർഥ്യം ആണ്. ഈ നിലക്ക് മുന്നോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനു…
Read More » -
ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ: ആരാധകരെ ശാന്തരാകുവിൻ : ചിന്ന ദളപതി വരപ്പോറേൻ: ഒടുവിൽ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്
ചെന്നൈ : ഇത് താൻ സൂപ്പർ ക്ലൈമാക്സ്, ഇന്ത ക്ലൈമാക്സ്ക്ക് ശേഷം താൻ സിനിമ തുടങ്കപ്പോറേൻ… തമിഴ്നാട്ടിലും കേരളത്തിലും വിജയ് ആരാധകർ ആവേശത്തിമർപ്പിലാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ജനനായകൻ റിലീസ് ഇല്ല എന്നറിഞ്ഞതിന്റെ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്നതിനിടെ തങ്ങളുടെ നായകന്റെ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടതോടെയാണ് വിജയ് ആരാധകർ ആവേശത്തിന്റെ കൊടുമുടി കയറിയത്. വൻകയ്യടികളോടെയും ആർപ്പുവിളികളോടെയും പുഷ്പവൃഷ്ടിയോടെയും ആണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജനനായകന്റെ വരവ് വീണ്ടും ആരാധകർ ആഘോഷമാക്കുന്നത്. ഒന്നോ രണ്ടോ ദിവസം വൈകിയാലും തങ്ങളുടെ സൂപ്പർതാരത്തിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കുമെന്ന് അവർ പറയുന്നു. നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ…
Read More »



