Local

  • മുന്നില്‍ പോയ കാറില്‍ തട്ടി; കുടുംബം സഞ്ചരിച്ച കാര്‍ നടുറോഡില്‍ അടിച്ചു തകര്‍ത്തു

    തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് തകര്‍ത്തത്. മുന്നില്‍പോയ കാറിന്റെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തട്ടിയതാണ് പ്രകോപനം. ശ്രീകാര്യം സ്വദേശി അജിത്കുമാറാണ് കാര്‍ അടിച്ചുതകര്‍ത്തത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു കുടുംബം. ജോര്‍ജും ഭാര്യയും എട്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അതിക്രമം നടത്തിയ ആളെ ഉടനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ബാലരാമപുരം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. നേരത്തേ, നീറമണ്‍കരയില്‍ ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ചതില്‍ ഇതുവരെയും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ സംഭവം.                    

    Read More »
  • ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ഒമാനിൽ കൊണ്ടുപോയ യുവതിക്കു നൽകിയത് വീട്ടുജോലി, തൊഴിൽ തട്ടിപ്പിന് ഇടുക്കി പെരുവന്താനം സ്വദേശി പൊലീസ് പിടിയിൽ

    പാലാ സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച്‌ കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം പാലൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടന് എന്നു വിളിക്കുന്ന മനോജിനെ(39)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോകുകയും എന്നാൽ പറഞ്ഞ ജോലി നല്കാതെ നിർബന്ധിച്ച്‌ വീട്ടുജോലിക്ക് അയക്കുകയും ചെയ്തു. കൂടാതെ യുവതിയെ തിരിച്ച്‌ നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു. യുവതിയുടെ മാതാവ് നല്കിയ പരാതിയെ തുടര്ന്ന് പാലാ പൊലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര് ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിക്കിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. അതറിഞ്ഞ് ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയി. തുടർന്നു നടത്തിയ തെരച്ചിലിനൊടുവിൽ ഇയാളെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും…

    Read More »
  • വയനാട്ടില്‍ വീണ്ടും കടുവാ ആക്രമണം; ബീനാച്ചിയില്‍ ആടുകളെ കൊന്നു

    വയനാട്: ജില്ലയില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയില്‍ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടിയില്‍ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍, കാടുമൂടിയ എസ്റ്റേറ്റില്‍ തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം, പ്രദേശത്ത് ജനങ്ങളാകെ ആശങ്കയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന കടുവാ ആക്രമണങ്ങളില്‍ പൊറുതി മുട്ടിയ അവസ്ഥയിലാണ് നാട്ടുകാര്‍. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ കടുവാ ആക്രമണമുണ്ടാകുന്നത്.    

    Read More »
  • റോഡിലൂടെ യുവതിയുടെ ഓട്ടം, കാര്യമറിയാതെ പിന്നാലെ ഓടി പോലീസും നാട്ടുകാരും

    പത്തനംതിട്ട: റോഡിലൂടെ ബൈക്കിന് പിന്നാലെ ഓടിയ യുവതി നാട്ടുകാരേയും പോലീസിനേയും ചുറ്റിച്ചു. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ചന്തയുടെ ഭാഗത്തേക്കായിരുന്നു യുവതിയുടെ ഓട്ടം. കാര്യം എന്തെന്ന് അറിയാതെ യുവതിക്കൊപ്പം നാട്ടുകാരും പിന്നാലെ പോലീസും ചേര്‍ന്നു. യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു. മാല മോഷണം പോലെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി നാട്ടുകാര്‍ യുവതിക്കൊപ്പം ഓടി. നാട്ടുകാര്‍ യുവതിയുടെ പിറകെ ഓടിയതോടെ ഈ കൂട്ടയോട്ടത്തില്‍ പെട്ട് ഏതാനും സമയത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡ് പൂര്‍ണമായും സ്തംഭിച്ചു. നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് ഈ സമയം ഇവിടേക്ക് എത്തി. കാര്യം അറിയാതെ പൊലീസും യുവതിക്ക് പിന്നാലെ പാഞ്ഞു. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമം തുടങ്ങി. വീണ്ടും പൊലീസ് ചോദിച്ചപ്പോഴാണ് യുവതി സംഭവിച്ച കാര്യം പറയുന്നത്. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ് യുവതി. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ…

    Read More »
  • ബൈക്കപകടത്തില്‍ പരുക്കേറ്റ 17 വയസുകാരന്‍ ചികിത്സയ്ക്കിടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇറങ്ങിയോടി

    തൃശൂര്‍: മാളയില്‍ നിയന്ത്രണംവിട്ട ബൈക്ക് കാറിന്റെ പിന്നിലിടിച്ച് പരുക്കേറ്റ പതിനേഴുകാരന്‍ ചികിത്സയിലിരിക്കെ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇറങ്ങിയോടി. ബൈക്ക് ഓടിച്ചിരുന്ന വലിയപറമ്പ് സ്വദേശി അഭിനവാണ് ആശുപത്രിക്കിടക്കയില്‍നിന്ന് എഴുന്നേറ്റ് കൂട്ടുകാര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ പോയത്. ഇയാള്‍ക്ക് മുഖത്തും തലയിലും പരുക്കുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാള ഭാഗത്തുനിന്ന് വലിയപറമ്പ് ദിശയിലേക്ക് പോയ കാര്‍ റോഡിലെ വേഗനിയന്ത്രണ ഭാഗത്ത് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ അമിതവേഗത്തില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ അഭിനവിനെ തൊട്ടടുത്തുള്ള മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിലെത്തി ഡോക്ടറെക്കണ്ട് മുറിവ് വൃത്തിയാക്കുന്നതിന് കിടത്തിയപ്പോഴാണ് ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം അഭിനവ് ഇറങ്ങി ഓടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ കയറിയാണ് അഭിനവ് പോയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ഇയാള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. അപകടസ്ഥലത്തുനിന്ന് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ പോയ ഈ ബൈക്ക് പോലീസിനെ വെട്ടിച്ച് പോയിരുന്നു. ആലുവ സ്വദേശിയുടെ പേരിലുള്ള ബൈക്ക് അഭനവ് വാങ്ങിയതിന്റെ…

    Read More »
  • മദ്യലഹരിയില്‍ പോലീസിനെതിരേ അസഭ്യവര്‍ഷവുമായി സൈനികന്‍

    തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസിനോട് അസഭ്യവര്‍ഷവുമായി സൈനികന്‍. തിരുവനന്തപുരം കല്ലറയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭരതന്നൂര്‍ സ്വദേശി വിമല്‍ വേണുവാണ് പോലീസിന് നേരെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയത്. കാല്‍ മുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ ഇയാള്‍ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. അപകടത്തിലാണോ അടിപിടിയിലാണോ പരിക്ക് പറ്റിയതെന്ന ചോദ്യമാണ് സൈനികനായ യുവാവിനെ പ്രകോപിപ്പിച്ചത്. വിമല്‍ വേണുവിനെതിരെ പാങ്ങോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.      

    Read More »
  • കശ്മീരില്‍ മലയാളി സൈനികന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് അഖില്‍ കുമാറാണ് മരിച്ചത്. വൈക്കം അരുണ്‍ നിവാസില്‍ അനില്‍കുമാറിന്റെ മകനാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവന്‍തുരുത്തിലെ വസതിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സേനയിലെ പ്രതിനിധികള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അഖിലിനു പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കശ്മീരില്‍നിന്നു ഡല്‍ഹിയില്‍ സൈനിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒന്‍പതാം തീയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമ്മ: കമലമ്മ, സഹോദരി: അര്‍ച്ചന.    

    Read More »
  • കോഴിക്കോട് മെഡി. കോളജില്‍ ഡോക്ടര്‍ക്ക് നേരേ തെരുനായ ആക്രമണം; ചുരിദാറിന്റെ ടോപ്പ് കടിച്ചുകീറി

    കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറുടെ ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോള്‍ നായ്ക്കള്‍ പിന്‍മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജ് ലേണിങ് റിസോഴ്‌സ് സെന്റര്‍ (എല്‍.ആര്‍.സി) വളപ്പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടനെയാണ് ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു നായ ഡോക്ടറുടെ ചുരിദാറിന്റെ ടോപ് കടിച്ചുകീറുകയായിരുന്നു. ഇവിടെ നിര്‍ത്തിയിടുന്ന കാറുകള്‍ക്കു താഴെയാണ് നായ്ക്കളുടെ താവളം. വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങിറങ്ങുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വളപ്പില്‍ ഒരാഴ്ചയ്ക്കിടെ നാലാമത്തെയാള്‍ക്കു നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം സീനിയര്‍ റസിഡന്റിനെ തെരുവുനായ അക്രമിച്ചു.  

    Read More »
  • കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി

    കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയർ വിജിലൻസ് വലയിൽ വീണു. കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു. പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമിക്കുന്നതിനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ചോദിച്ചത്. 15,000 രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ സജയൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്‍പി ഹരി വിദ്യാധരൻ, സി.ഐമാരായ വി.ജോഷി, ജയകുമാർ, എസ്.ഐ  ടി.കെ.രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് റെയ‍്‍ഡിൽ പങ്കെടുത്തത്.

    Read More »
  • കുടുംബദോഷങ്ങൾ മാറാൻ സ്വർണ്ണ കുരിശ് നേർച്ച, വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ തട്ടിയെടുത്ത സ്ത്രീകൾ പോലീസ് പിടിയിൽ

    കുടുംബത്തിലെ ദോഷങ്ങൾ മാറാൻ സ്വർണക്കുരിശ് നേർച്ച നൽകണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്തു. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി(35) കൊല്ലം കലയപുരം സ്വദേശിനി സുമതി(45) എന്നിവരാണ് അറസ്റ്റിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്. വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ദേവിയും സുമതിയും സമാന രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.…

    Read More »
Back to top button
error: