കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണക്കടത്ത് പിടിക്കാനുള്ള പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു; ഇതുവരെ പിടികൂടിയത് കിലോ കണക്കിന് സ്വര്‍ണം; അന്‍വര്‍ ആരോപണം ഉന്നയിച്ചതും ഇതേ സംഘത്തിന് എതിരേ; യുഡിഎഫിന്റെ ആദ്യ ഡീല്‍ എന്ന് ആരോപണം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണ്ണക്കടത്ത് തടയാന്‍ നിയമിച്ച പ്രത്യേക പോലീസ് സംഘത്തെ പിന്‍വലിച്ച് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. ചൊവ്വാഴ്ചയാണ് എസ്പി ചൈത്ര തെരേസ ജോണ്‍ പോലീസുകാരെ സ്റ്റേഷനുകളിലേക്ക് പിന്‍വലിച്ച് ഉത്തരവിറക്കിയത്.
കസ്റ്റംസിന്റെ മതിയായ പരിശോധനയില്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിടികൂടുകയായിരുന്നു പ്രത്യേക സംഘത്തിന്റെ ദൗത്യം. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ 2022-ല്‍ ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ആണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. രാജ്യാന്തര ടെര്‍മിനലിന് പുറത്ത് പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചു. ടണ്‍ കണക്കിന് സ്വര്‍ണ്ണം പിടികൂടിയ സംഘം നാലു വര്‍ഷത്തിനിടെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇതിനെതിരെ നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍ രംഗത്തെത്തി. പിടിച്ച സ്വര്‍ണ്ണം തൂക്കം കുറച്ചു കാണിച്ച് തട്ടിക്കുന്നു എന്നായിരുന്നു ആരോപണം. അന്‍വറിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് പ്രത്യേക സംഘത്തെ പിന്‍വലിക്കണമെന്നായിരുന്നു. അതാണ് യുഡിഎഫ് സാധ്യമാക്കിയത്. ജില്ലാ പോലീസ് മേധാവിക്കു കീഴില്‍ മൂന്ന് പോലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാളെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മറ്റ് രണ്ടുപേരെ വേങ്ങര, അരിക്കോട് സ്റ്റേഷനുകളിലേക്കുമാണ് മാറ്റിയത്. പോലീസില്‍ വ്യാപക സ്ഥലം മാറ്റത്തിനും നീക്കം നടക്കുന്നു.
Karipur Airport gold smuggling squad disbanded, Malappuram SP Chaitra Theresa John order, PV Anwar allegations gold smuggling, Kerala Police special squad withdrawal, UDF government decision Kerala police, Custom check Karipur airport news, Sujith Das IPS gold smuggling squad, Kerala assembly election 2026 results impact, Director of Revenue Intelligence gold smuggling probe, Police reshuffle Malappuram district, Calicut airport gold smuggling news today






