LocalNEWS

റോഡിലൂടെ യുവതിയുടെ ഓട്ടം, കാര്യമറിയാതെ പിന്നാലെ ഓടി പോലീസും നാട്ടുകാരും

പത്തനംതിട്ട: റോഡിലൂടെ ബൈക്കിന് പിന്നാലെ ഓടിയ യുവതി നാട്ടുകാരേയും പോലീസിനേയും ചുറ്റിച്ചു. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ചന്തയുടെ ഭാഗത്തേക്കായിരുന്നു യുവതിയുടെ ഓട്ടം. കാര്യം എന്തെന്ന് അറിയാതെ യുവതിക്കൊപ്പം നാട്ടുകാരും പിന്നാലെ പോലീസും ചേര്‍ന്നു.

യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു. മാല മോഷണം പോലെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി നാട്ടുകാര്‍ യുവതിക്കൊപ്പം ഓടി. നാട്ടുകാര്‍ യുവതിയുടെ പിറകെ ഓടിയതോടെ ഈ കൂട്ടയോട്ടത്തില്‍ പെട്ട് ഏതാനും സമയത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡ് പൂര്‍ണമായും സ്തംഭിച്ചു.

Signature-ad

നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് ഈ സമയം ഇവിടേക്ക് എത്തി. കാര്യം അറിയാതെ പൊലീസും യുവതിക്ക് പിന്നാലെ പാഞ്ഞു. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമം തുടങ്ങി.

വീണ്ടും പൊലീസ് ചോദിച്ചപ്പോഴാണ് യുവതി സംഭവിച്ച കാര്യം പറയുന്നത്. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ് യുവതി. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭര്‍ത്താവ് പോയി. ഭര്‍ത്താവ് പോയതിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്.

 

 

Back to top button
error: