വയനാട്: ജില്ലയില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയില്‍ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
മീനങ്ങാടിയില്‍ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍, കാടുമൂടിയ എസ്റ്റേറ്റില്‍ തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി.
അതേസമയം, പ്രദേശത്ത് ജനങ്ങളാകെ ആശങ്കയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന കടുവാ ആക്രമണങ്ങളില്‍ പൊറുതി മുട്ടിയ അവസ്ഥയിലാണ് നാട്ടുകാര്‍. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ കടുവാ ആക്രമണമുണ്ടാകുന്നത്.