ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് അഖില്‍ കുമാറാണ് മരിച്ചത്. വൈക്കം അരുണ്‍ നിവാസില്‍ അനില്‍കുമാറിന്റെ മകനാണ്.
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവന്‍തുരുത്തിലെ വസതിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സേനയിലെ പ്രതിനിധികള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
അഖിലിനു പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കശ്മീരില്‍നിന്നു ഡല്‍ഹിയില്‍ സൈനിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒന്‍പതാം തീയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമ്മ: കമലമ്മ, സഹോദരി: അര്‍ച്ചന.