Local
-
ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറുടെ സീല്‍ കാണാതായി; കോഴിക്കോട്ടെ ഓഫീസ് ഫര്‍ണിച്ചറില്‍ പതിപ്പിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ സീല്‍ കോഴിക്കോട് വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഫര്‍ണിച്ചറുകളില്‍ പതിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറുമായ ടോമി പുളിമാന്‍തുണ്ടത്തിന്റെ മോഷണം പോയ ഔദ്യോഗിക സീലാണ് ഫര്‍ണിച്ചറുകളില്‍ മുഴുവന്‍ പതിപ്പിച്ചത്. പോലീസില്‍നിന്നും വിളി വന്നപ്പോഴാണ് വിവരം ടോമി അറിയുന്നത്. നഗരസഭാ കൗണ്‍സില്‍ ഹാളിലെ കൗണ്‍സിലര്‍മാരുടെ മേശവലിപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സീലുകള്‍. മേശ പൂട്ടിയിരുന്നില്ലെന്നും തുടര്‍ന്ന് കൗണ്‍സിലില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ടോമി പറഞ്ഞു. 15 ലക്ഷം രൂപ വിലവരുന്ന തടി ഉത്പന്നങ്ങളിലാണ് സീലുകള്‍ പതിപ്പിച്ച് വികൃതമാക്കിയത്. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Read More » -
സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്നു; 4 പേര്‍ക്ക് പൊള്ളലേറ്റു
ആലപ്പുഴ: ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവില്‍ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന് പെണ്‍കുട്ടിയുള്‍പ്പെടെ 4 പേര്‍ക്ക് പരുക്ക്. കരുമാടി അജോഷ് ഭവനില്‍ ആന്റണി (50), ഭാര്യ സീന (45) മകള്‍ അനുഷ (9), പാചകവാതക വിതരണക്കാരന്‍ ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടര്‍ ഘടിപ്പിച്ച് സ്റ്റൗ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പാചകവാതകം ചോര്‍ന്ന് തീയാളുകയായിരുന്നു. അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. തകഴിയില്‍ നിന്ന് ഫയല്‍ ഫോഴ്‌സെത്തിയാണ് തീ കെടുത്തിയത്. പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു അപകടം.
Read More » -
വൈക്കത്തെ സി.പി.എം കൗണ്‍സിലരുടെ ജോലി തട്ടിപ്പ്; പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്
കോട്ടയം: വൈക്കത്തെ സി.പി.എം കൗണ്‍സിലരുടെ ജോലി തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കൗണ്‍സിലര്‍ കെ.പി. സതീശനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ജോലി തട്ടിപ്പ് പരാതികളുമായി രംഗത്തെത്തുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആശുപത്രിയില്‍ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് വൈക്കം ഉദയനാപുരം പുത്തന്‍തറയില്‍ റാണിഷ് മോളും ഭര്‍ത്താവ് പി.ആര്‍. അരുണ്‍കുമാറുമാണ് വൈക്കം പോലീസില്‍ പരാതി നല്‍കിയത്. കെ.പി. സതീശന്‍, വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരാണ് പണം വാങ്ങിയതെന്ന് റാണിഷ് മോളുടെ പരാതിയില്‍ പറയുന്നു. 7 ലക്ഷം രൂപ ആവശ്യപ്പെട്ടു. 1.50 ലക്ഷം മുന്‍കൂര്‍ വേണമെന്നും ബാക്കി തുക ജോലി കിട്ടിയിട്ടു മതിയെന്നും പറഞ്ഞു. 2021 ജൂലൈയില്‍ അക്ഷയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 80,000 രൂപയും പിറ്റേ…
Read More » -
കട്ട് ഓഫ് മാര്‍ക്കുണ്ടെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇല്ല; പി.എസ്.സിക്കെതിരേ പരാതിയുമായി പട്ടികജാതി ഉദ്യോഗാര്‍ത്ഥി
ഇടുക്കി: മാനദണ്ഡം അനുസരിച്ചുള്ള മാര്‍ക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാര്‍ത്ഥിയുടെ പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ പി.എസ്.സി. പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. 2020 മാര്‍ച്ചിലാണ് കപില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാര്‍ക്കായിരുന്നു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം. കപിലിന് ലഭിച്ചതാകട്ടെ 52 മാര്‍ക്കും. ലിസ്റ്റില്‍ ഉള്‍പ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്. പിന്നീട് പി.എസ്.സി ചെയര്‍മാനെ നേരിട്ടു കണ്ടു കാരണമന്വേഷിച്ചപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്കാണ് പരിശോധിക്കാം എന്ന് ഒഴുക്കന്‍ മറുപടി നല്‍കി വിട്ടയച്ചു. തന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞ 54 പേര്‍ റാങ്ക് ലിസ്റ്റിലുണ്ടെന്നാണ് കപിലിന്റെ ആരോപണം. പട്ടികജാതിക്കാരനായ കപിലിന്റെ പേര് സപ്ലിമെന്ററി ലിസ്റ്റില്‍ പോലുമില്ല. ഇത് മനപൂര്‍വ്വമാണെന്നാണ് കപിലിന്റെ ആക്ഷേപം. ജോലികിട്ടുമെന്ന് വിശ്വസിച്ച് കഷ്ടപ്പെട്ട് പരീക്ഷയെഴുതി ജയിക്കുന്നവരുടെ വിഷമം മനസ്സിലാക്കി തന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് കപിലിപ്പോഴും…
Read More » -
തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്
കണ്ണൂര്‍/കാസര്‍ഗോഡ്: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ക്ഷീരകര്‍ഷകന്‍ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (78), പുല്ലൂര്‍ ഉദയനഗര്‍ ഗവ. യു.പി. സ്‌കൂളിന് സമീപത്തെ കെ.എസ്.എഫ്.ഇ. മുന്‍ മാനേജര്‍ എ.പി.ഗോവിന്ദന്‍ നായര്‍ (84) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് കുഞ്ഞിരാമന് കുത്തേറ്റത്. തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ചക്കൂട് വീണതെന്ന് കതുതുന്നു. അവശനായി വീണ കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ശ്രീഹരി, നിതിന്‍ കെ.സജീവന്‍, പാറപ്പുറം സ്വദേശി സജീവന്‍, എം.റനീഷ് എന്നിവര്‍ക്കും പശുവിനും തേനീച്ചയുടെ കുത്തേറ്റു. പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തില്‍. ശനിയാഴ്ച വൈകിട്ടോടെയാണ് ഗോവിന്ദന്‍ നായര്‍ക്ക് കുത്തേറ്റത്. വണ്ണാര്‍വയലിലെ പറമ്പിലേക്ക് നടന്നുപോകുന്നതിനിടെ ഉദയനഗര്‍ കമ്യൂണിറ്റി ഹാള്‍ പരിസരത്താണ് സംഭവം. തലയ്ക്കും മുഖത്തും…
Read More » -
ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്റെ കൈയുംകാലും തല്ലിയൊടിച്ചു
ആലപ്പുഴ: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചു. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രന്‍ ജി.എസ്.ബൈജുവിനാണു മര്‍ദനമേറ്റത്. വലതുകാലിന്റെ എല്ലു പൊട്ടിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുകൈയിലും സാരമായ പരുക്കുണ്ട്. വ്യാഴാഴ്ച രാത്രി എട്ടോടെ കല്ലുംമൂട് ജംക്ഷനു സമീപത്തായിരുന്നു സംഭവം. തെരഞ്ഞെടുപ്പു വിജയത്തില്‍ നന്ദിയറിയിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ബൈജു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ബൈജുവിനെ ഇരുമ്പുപൈപ്പും വലിയ ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബൈജുവിനെ സമീപവാസികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെനിന്നു ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അക്രമിസംഘത്തിലെ ഒരാളെ മുന്‍പരിചയമുണ്ടെന്നു ബൈജു പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ബൈജുവിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും കനകക്കുന്ന് പോലീസ് പറഞ്ഞു. മുതുകുളം നാലാം വാര്‍ഡിലെ ബി.ജെ.പി അംഗമായിരുന്ന ജി.എസ്.ബൈജു അംഗത്വം രാജിവച്ച് യു.ഡി.എഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. വ്യാഴാഴ്ച ഫലം വന്നപ്പോള്‍ 103 വോട്ടിന്…
Read More » -
രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ കാട്ടാന, ബസിനു മുന്നിലെത്തി ചിന്നംവിളിച്ച ആന യാത്രക്കാരെയും ഡ്രൈവറെയും പരിഭ്രാന്തരാക്കി
കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടാനയെ നേരിൽ കാണാൻ പലരും ആകാംക്ഷയോടെ നോക്കാറുണ്ട്. പക്ഷേ യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലെത്തി ആന ചിന്നം വിളിച്ചാലോ…? ആരും ഭയന്നു വിറച്ചു പോകും. ഭീതിജനകമായ അങ്ങനെയൊരു സന്ദർഭത്തിന് ഇന്നലെ രാവിലെ പത്തനംതിട്ട-ഗവി റൂട്ടിലെ റോഡിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാർ സാക്ഷ്യം വഹിച്ചു. വ്യാഴാഴ്ച രാവിലെ ഗവിക്കും മൂഴിയാറിനും ഇടയിൽ കള്ളിപ്പാറയിലാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിൽ കാട്ടാന വന്നു പെട്ടത്. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസാണ് കാനന പാതയിൽ വളവ് തിരിഞ്ഞ് വരവേ ആദ്യം ആനയ്ക്ക് മുന്നിലെത്തി ബ്രേക്കിട്ടു നിർത്തേണ്ടി വന്നത്. ഈ സമയത്ത് ആന മര്യാദയോടെ തിരിഞ്ഞുനടന്നു. പക്ഷേ തൊട്ടടുത്ത വളവിൽ കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടക്കുള്ള ബസും പെട്ടെന്ന് ആനയ്ക്ക് മുന്നിലേക്കെത്തി. ആനയുടെ പത്തുവാര അകലെ ബസ് പെട്ടെന്ന് ബ്രേക്കിട്ടു. രണ്ട് ബസ്സുകൾക്ക് ഇടയിൽപ്പെട്ട് ആന അൽപനേരം നിശ്ചലമായി നിന്നു. പിന്നീട് കുമളിയിൽ നിന്ന് വന്ന…
Read More » -
തെങ്ങ് ദേഹത്തേക്ക് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം, തിരൂർ കൽപ്പകഞ്ചേരിയിലാണ് ഹൃദയഭേദകമായ ഈ സംഭവം
കോട്ടക്കൽ: തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. സമീപത്തെ വീട്ടിലേക്ക് വല്യൂമ്മയോടെപ്പം പോകുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു തെങ്ങിനടിയിൽപ്പെട്ട കുഞ്ഞിനെ കോട്ടകൽ ആംസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു വല്ല്യുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണം കൽപ്പകഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു മൃതദേഹം ഇന്ന് ബന്ധുകൾക്ക് വിട്ടുനൽകും.
Read More » -
സ്വർണ കടകളിൽ മോഷണം നടത്തുന്ന മാഫിയ സംഘത്തിലെ രണ്ടുസ്ത്രീകൾ അറസ്റ്റിൽ, തളിപ്പറമ്പിൽ നിന്ന് സ്വർണ വളകളുമായി മുങ്ങിയ ഇവർ കൊയിലാണ്ടിയിൽ വച്ചാണ് വലയിൽ കുടുങ്ങിയത്
സ്വർണ്ണ കടകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ വച്ച് പിടിയിലായി. കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ അറ്റ്ലസ് ജ്വലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വെച്ച് മോഷണശ്രമത്തിനിടെയാണ് പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവർ. ജ്വല്ലറി ഉടമ, കടയിലെക്ക് പ്രവേശിച്ച ഇവരെ മനസ്സിലാക്കുകയും കടയിൽ പിടിച്ചു വെക്കുകയുമായിരുന്നു. ഇതിൽ ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കടയിൽ തടഞ്ഞു വച്ച സ്ത്രീയെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നഗരത്തിലെ ജ്വലറിയിൽ ഇന്നലെ സ്വർണം വാങ്ങാനെത്തിയ ഈ സംഘം മൂന്ന് പവൻ്റെ വളകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ മോഷണം പോയത്. ബുധനാഴ്ച സന്ധ്യയോടെ രണ്ടു സ്ത്രീകൾ ജ്വലറിയിലെത്തി വളകൾ ആവശ്യപ്പെട്ടു. തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തിരയുന്നതിനിടയിൽ ജ്വലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്. വളകൾ…
Read More » -
വനിതാ ഹോസ്റ്റലില്‍ വെന്റിലേഷന്‍ വഴി കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമം
തിരുവനന്തപുരം: നഗരത്തില്‍ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തിയതായി പരാതി. ഈഞ്ചയ്ക്കല്‍ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിനി കയറിയപ്പോള്‍ വെന്റിലേഷന് സമീപം ഫ്‌ലാഷിട്ട് മൊബൈല്‍ ഫോണ്‍ ഇരിക്കുന്നതു കണ്ടു. കുട്ടി ബഹളംവെച്ചതോടെ മൊബൈലുമായി ഒരാള്‍ ഓടിപ്പോയതായാണ് പരാതി. എന്നാല്‍, ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂര്‍ പോലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി.സി. ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. മ്യൂസിയത്തിനു മുന്നില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് അടുത്തിടെയാണ്. നൂറിലേറെ സി.സി. ടിവി ദൃശ്യങ്ങളും മൊബൈല്‍ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയ തെളിവുകള്‍ ഉറപ്പിച്ചാണ് അന്ന് പോലീസ് പ്രതിയെ…
Read More »