തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് തകര്‍ത്തത്. മുന്നില്‍പോയ കാറിന്റെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തട്ടിയതാണ് പ്രകോപനം.
ശ്രീകാര്യം സ്വദേശി അജിത്കുമാറാണ് കാര്‍ അടിച്ചുതകര്‍ത്തത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു കുടുംബം. ജോര്‍ജും ഭാര്യയും എട്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്.
വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അതിക്രമം നടത്തിയ ആളെ ഉടനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ബാലരാമപുരം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
നേരത്തേ, നീറമണ്‍കരയില്‍ ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ചതില്‍ ഇതുവരെയും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ സംഭവം.