തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസിനോട് അസഭ്യവര്‍ഷവുമായി സൈനികന്‍. തിരുവനന്തപുരം കല്ലറയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭരതന്നൂര്‍ സ്വദേശി വിമല്‍ വേണുവാണ് പോലീസിന് നേരെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയത്.
കാല്‍ മുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ ഇയാള്‍ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. അപകടത്തിലാണോ അടിപിടിയിലാണോ പരിക്ക് പറ്റിയതെന്ന ചോദ്യമാണ് സൈനികനായ യുവാവിനെ പ്രകോപിപ്പിച്ചത്.
വിമല്‍ വേണുവിനെതിരെ പാങ്ങോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.