Local
-
അമിതമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ വിലക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ മരണമടഞ്ഞു; സംഭവം കണ്ണൂരിൽ
മൊബൈല്‍ ഫോണുകൾ സാങ്കേതിക വിജ്ഞാനത്തിൻ്റെ അടയാളമായി മാറിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ മുതൽ വിനോദവും വിജ്ഞാനവും വിരൽത്തുമ്പിൽ ലഭ്യമാകാൻ പ്രായഭേദമന്യേ ഏവരും മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ മൊബൈലുകൾ വ്യാപകമായതോടെ ഗുണത്തോടോപ്പം ദോഷങ്ങളും പലതുണ്ട്. കൗമാരങ്ങളുടെ ദൗർബല്യമായി മാറിയിട്ടുണ്ട് മൊബൈല്‍ ഫോണുകൾ. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചതുമൂലമുള്ള മനോവിഷമത്തില്‍ കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങളും സാധാരണമായി കഴിഞ്ഞിരിക്കുന്നു.. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരമൊരു സംഭവം അരങ്ങേറി. ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു പെൺകുട്ടി. മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന്, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിക്കാണ് മരിച്ചത്.ലാബ് ടെക്നീഷന്‍ വിദ്യാര്‍ത്ഥിയാണ് ഫ്രഡില്‍ മരിയ.
Read More » -
ഒന്നര വയസുകാരൻ ദ്യുതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി
എടപ്പാൾ: കോലൊളമ്പ് സ്വദേശിയായ ഒന്നര വയസുകാരൻ ദ്യുതിക്കിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോലത്തു സ്വദേശി വിഷ്ണുവേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനാണ് ദ്യുതിക് വി. 36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ, A മുതൽ Z വരെയുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിനാണ് കുട്ടി അഭിനന്ദനം അർഹിക്കുന്ന റെക്കോർഡ് കരസ്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയതോടെ നാട്ടുകാരിൽ നിന്ന് അഭിനദന പ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്.
Read More » -
മോഷണം പോയ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി, പൊലീസ് കൈമലർത്തിയപ്പോൾ കോട്ടയം കാരായ 5 കൂട്ടുകാർ നടത്തിയ ഓപ്പറേഷൻ സ്മാർട്ട് ഫോൺ
മൊബൈൽഫോൺ മോഷണം പോകുന്നതോ കളഞ്ഞുപോകുന്നതോ പുതുമയുള്ള കാര്യമല്ല. കാണാതായി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ സ്വിച്ച് ഓഫാക്കുന്നത് മൂലം കണ്ടെത്താനും ബുദ്ധിമുട്ടാണ്. അതിനാൽ പലസന്ദർഭങ്ങളിലും പൊലീസും നിസ്സഹായരാണ്. ഇപ്പോഴിത പൊലീസ് കൈമലർത്തിയതോടെ നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസിന്റെ പോലും കൈയടി നേടിയിരിക്കുകയാണ് അഞ്ച് ചെറുപ്പക്കാർ. മുപ്പതിനായിരം രൂപയുടെ ഫോൺ ആണ് മോഷണം പോയത്. കോട്ടയം നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ ഈ ഓപ്പറേഷൻ സ്മാർട്ട് ഫോൺ സംഭവബഹുലം. ആ കഥ ഇങ്ങനെ: പനയക്കഴിപ്പ് തലവന്നാട്ട് ഇല്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തുകയും വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് ഉമ്മറത്തിരുന്ന ഫോണുമായി മുങ്ങുകയുമായിരുന്നു. മരുമക്കളായ സൂര്യലത, വിജയകുമാർ, ചെറുമകൻ ഗോവിന്ദ് എന്നിവർ ചേർന്ന് സൈബർ സെല്ലിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതിനൽകിയെങ്കിലും പൊലീസ് ഴെിഞ്ഞു…
Read More » -
ദുര്യോധനസ്വാമിക്ക് ഷാപ്പ് ജീവനക്കാരുടെ കാണിക്ക 101 കുപ്പി കള്ള്!
കൊല്ലം: മലനട ദുര്യോധനക്ഷേത്രത്തിലെ നിറപറവഴിപാടിനൊപ്പം ഷാപ്പ് ജീവനക്കാര്‍ സമര്‍പ്പിച്ചത് 101 കുപ്പി കള്ള്. ദക്ഷിണേന്ത്യയിലെ ഏക ദുര്യോദന ക്ഷേത്രമായ പോരുവഴി പെരുവരുത്തി മലനട ക്ഷേത്രത്തിലാണ് ഭക്തര്‍ കാണിക്കയായി 101 കുപ്പി കള്ള് സമര്‍പ്പിച്ചത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പള്ളിപ്പാനയെന്ന ചടങ്ങിന്റെ നടന്നുവരുന്ന പറയടിയിലാണ് നേര്‍ച്ചയായി കള്ള് നല്‍കിയത്. ക്ഷേത്രത്തിന്റെ ഭാഗമായ ഇടയ്ക്കാടുകര ഷാപ്പിലെ ജീവനക്കാരാണ് നേര്‍ച്ചയായി സമര്‍പ്പിച്ചത്. ഇന്നും ദ്രാവിഡ ആചാരം നിലനിന്നുപോരുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കലശം എന്നറിയപ്പെടുന്ന കള്ള്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും കള്ളും വെറ്റിലയും പുകയിലയുമടങ്ങുന്ന അടുക്കാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. അടുത്തകാലത്ത് 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തില്‍ കാണിക്കവെച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Read More » -
വീട്ടില്‍ കടന്നുകയറി കാട്ടുപന്നിയുടെ പരാക്രമം, വീട്ടമ്മയ്ക്കു പരുക്ക്
കൊല്ലം: അച്ചന്‍കോവിലില്‍ വീട്ടിനുള്ളില്‍ കടന്നുകയറി കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്കു പരുക്കേറ്റു. അച്ചന്‍കോവില്‍ രത്‌നവിലാസത്തില്‍ അശ്വതിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.ശനിയാഴ്ച രാത്രി ഏഴോടെ വീട്ടിനുള്ളില്‍ കസേരയിലിരുന്ന അശ്വതിയെ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. ഈസമയം വീട്ടിലേക്കെത്തിയ ഭര്‍ത്താവ് സുരേഷ് ബാബുവിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ നിലയിലേക്കുകയറാന്‍ പന്നി ശ്രമിക്കുകയുംചെയ്തു. ഒച്ചവെച്ചതോടെ പുറത്തേക്ക് ഓടുകയായിരുന്നു. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് സുരേഷ് ബാബു. കാലിന് മുറിവേറ്റ അശ്വതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് പതിന്നാല് തുന്നലിടേണ്ടിവന്നു. വഴിയിലൂടെ നടന്നുപോയ അച്ചന്‍കോവില്‍ സ്വദേശി മധുവിനെയും കാട്ടുപന്നി ഇടിച്ചിട്ടു.
Read More » -
ബൈക്കിൽ പള്ളിയിൽ പോയ ദമ്പതികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന, ഇരുവരും പരിക്കുകളോടെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: ആനക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 6.30ന് ബൈക്കില്‍ പള്ളിയിലേക്കു പോകുംവഴിയാണ് ജോണിയേയും ഡെയ്സിയേയും കാട്ടാന ആക്രമിച്ചത്. ആന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്കിൽനിന്ന് മറിഞ്ഞുവീണ് ഇരുവര്‍ക്കും പരുക്കേറ്റു. ബൈക്കിനും കേടുപാടുണ്ടായി തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരിക്കേറ്റ ദമ്പതികളെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആനക്കുളത്ത് ഇന്നലെ രാത്രി മുതൽ ആനയുടെ സാന്നിധ്യമുണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Read More » -
മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ മേഖലയില്‍ ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് കൊക്കയിലേക്ക് ഒഴുകിപ്പോയി. ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. വടകരയില്‍നിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച്…
Read More » -
ബാലരാമപുരത്ത് കല്ല്യാണത്തലേന്ന് തല്ലുമാല; വധുവിന്റെ അച്ഛനടക്കം 30 പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. വിവാഹത്തലേന്ന് നടത്തിയ സല്‍ക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വീട്ടിലേക്കു വരികയും സമ്മാനമായി പണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍, കുടുംബം പണം നിഷേധിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. പോലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മുന്‍പ് വധുവിന്റെ സഹോദരനെ മര്‍ദിച്ച കേസില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു. അതിനാല്‍ ഇയാളുടെ വീട്ടില്‍ ക്ഷണക്കത്തു നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
Read More » -
കാട്ടാക്കടയിൽ സ്‌കൂൾ മുറിയിൽ പ്യൂൺ തൂങ്ങി മരിച്ചു
തിരുവനന്തപുരത്തെ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്നുവർഷമായി നവീൻ ഈ സ്കൂളിൽ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു നവീൻ. രണ്ടാഴ്ച മുൻപാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. നവീന്റെ അച്ഛനും ഇതേ സ്കൂളിലെ ക്ലർക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
കാഞ്ഞിരപ്പള്ളിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു
കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് ആണ് മരിച്ചത്. പതിനാലുവയസായിരുന്നു. വൈകീട്ട് നാലുമണിയോടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
Read More »