Kerala

    • ‘സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തി‘യെന്ന് വെള്ളാപ്പള്ളി; ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച

      ആലപ്പുഴ: സിപിഐ (എം) വിട്ട ജി. സുധാകരന്റെ അമ്പലപുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യുഡിഎഫ് പിന്തുണയും രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ചാവിഷയമാണ്, അതിനിടെയിതാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സുധാകരൻ ചർച്ച നടത്തിയത്. സന്ദർശനം തീർത്തും രഹസ്യമായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി ഒരു ടാക്സി വാഹനത്തിലാണ് സുധാകരൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ വളരെയോറെ സ്വാധീനമുള്ള സാമൂദായിക വിഭാ​ഗത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി. പിന്തുണ ഉറപ്പാക്കാനാണ് ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നാൽ സ്വീകരിക്കും എന്നല്ലാതെ ആരുടെയും പിന്തുണ തേടി സുധാകരൻ പോകില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാരന്റെ സന്ദർശനത്തിനു പിന്നാലെ നടത്തിയ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      Read More »
    • കേരള കോൺഗ്രസ് നിർണ്ണായക ചർച്ചകളിലേയ്ക്ക്; പാലായിൽ ജോസ് കെ. മാണിയോ അതോ നിഷയോ എന്നതിൽ തീരുമാനമായില്ല ; പെരുമ്പാവൂരിൽ യുഡിഎഫിൽ നിന്നും അകന്ന ഡിസിസി ജനറൽ സെക്രട്ടറിയെ നിർത്തും

      Read More »
    • ബഹ്റൈനിൽ കുടുങ്ങിയവർക്ക് കൈത്താങ്ങുമായി കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും

      മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നെത്തി. ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നാണ് കേരളീയ സമാജം നേതൃത്വം അറിയിക്കുന്നത്.

      Read More »
    • അമ്പലപ്പുഴയിൽ ജി സുധാകരന് ‘കൈ’കൊടുക്കും!! കോൺ​ഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല? മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി ​നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണമെന്ന് ചില നേതാക്കൾ

      അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അതേസമയം മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അതേസമയം ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്. കൂടാതെ പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു. ജില്ലയിലെ നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു…

      Read More »
    • ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ

      കിളിമാനൂർ: കിളിമാനൂരിൽ നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭിയും അഭിഷേകും. വഴിമധ്യേ ഇവരുടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് പതിക്കുകയുമായിരുന്നു. രണ്ടുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും.

      Read More »
    • കോർപ്പറേറ്റ് ട്രെയിനിംഗ്, ഇവന്റുകൾ, സ്‌പെഷ്യൽ ലോഞ്ച് ഓഫർ… ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

        കൊച്ചി: ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫ്യൂബിയ ബിസിനസ് മീഡിയ ആപ്പും അതിന്റെ ബിസിനസ് റൗണ്ട് ടേബിൾ (BRT) സംരംഭവും ഔദ്യോഗികമായി അവതരിപ്പിച്ചു. Asset Homes-ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽ കുമാർ ഫ്യൂബിയ ആപ്പ് ഉദ്ഘാടനം ചെയ്തു. Manjilas Group ചെയർമാനായ വിനോദ് മഞ്ജില ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം നിർവഹിച്ചു. ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ആനന്ദനാരായണൻ ടി.ആർ., വിനീഷ് കമ്മത്ത് ആർ., ചന്ദ്രശേഖരൻ ആർ., ഷിജു കെ. ബാലൻ, മനീഷ് സുബ്രമണ്യ വാരിയർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്. എന്താണ് ഫ്യൂബിയ? ഫ്യൂബിയ ഒരു സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ആണ്. ബിസിനസ് ദൃശ്യമാനത, അവസര സൃഷ്ടി, പ്രൊഫഷണൽ ഇടപെടലുകൾ, അറിവിന്റെ വികസനം എന്നിവയെ ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരുമിപ്പിച്ച് ബിസിനസുകളുടെ വളർച്ചയെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.…

      Read More »
    • ഉള്ളില്‍ പദ്മജ ബിജെപി പ്രവര്‍ത്തകരുമായി ചര്‍ച്ചയില്‍; പുറത്ത് കെ. മുരളീധരന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന; വീട്ടിലെത്തിയിട്ടും കാണാതെ പദ്മജയും മുരളീധരനും; ചോദ്യങ്ങള്‍ ചിരിച്ചുതള്ളി

      പൂങ്കുന്നം: തെരഞ്ഞെടുപ്പിനു മുമ്പ് മാതാപിതാക്കളുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയിട്ടും പരസ്പരം കാണാന്‍ തയാറാകാതെ കെ. മുരളീധരനും സഹോദരി പദ്മജ വേണുഗോപാലും. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു കെ. മുരളീധരന്‍. ഈ സമയം വീട്ടിലുണ്ടായിരുന്ന പദ്മജ പുറത്തിറങ്ങിയില്ല. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ. ഉച്ചകഴിഞ്ഞു 3.15നു വീട്ടിലെത്തിയ മുരളീധരന്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയും ചെയ്തു. വീട്ടുവളപ്പില്‍ അരമണിക്കൂര്‍ ചെലവിട്ടിട്ടും വീട്ടിനുള്ളിലേക്കു കടക്കാതെ കാറില്‍ മടങ്ങുകയായിരുന്നു. വീട്ടിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരത്തിലായിരുന്നു പദ്മജ. മുരളി ഉള്ളിലേക്ക് എത്തുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍, സഹോദരിയെ കാണുന്നുണ്ടോയെന്ന ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്.   Thrissur News, K Muralidharan, Padmaja Venugopal, Poonkunnam Murali Mandiram, Kerala Election 2026, K Karunakaran Memorial, Thrissur BJP candidate, Thrissur Congress candidate, Kerala…

      Read More »
    • പിണറായി ധർമടത്ത്, പേരാവൂരിൽ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കും. കെ.കെ.ശൈലജ പേരാവൂരിലും മത്സരിക്കും. എംഎം മണിക്ക് ഇക്കുറി സീറ്റില്ല. അതേസമയം സിപിഐ 25 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തൃശ്ശൂരിൽ സിറ്റിങ് എംഎൽഎ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എംഎൽഎയാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും. സിപിഎം സ്ഥാനാർഥികൾ 1. മഞ്ചേശ്വരം – കെ.ആർ…

      Read More »
    • കേരളം പുതുച്ചേരി, അസം ഏപ്രിൽ 9ന് പോളിങ് ബൂത്തിലേക്ക്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി,

      തിരുവനന്തപുരം: കേരളം ഉൾപെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. വോട്ടെണ്ണൽ അഞ്ച് സംസ്ഥാനങ്ങളിലും മേയ് നാലിനും നടക്കും. ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി വോട്ടർമാർ, 4.24 പുതിയ വോട്ടർമാർ, കേരളത്തിൽ ആകെ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആകെ മണ്ഡലങ്ങൾ- 824. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും eci net വെബ്സൈറ്റിൽ ലഭ്യമാകും. തമിഴ്‌നാട്, വെസ്റ്റ് ബം​ഗാളിൽ ഏപ്രിൽ 23നായിരിക്കും തെരഞ്ഞെടുപ്പ് മേയ് 4ന് തന്നെ വോട്ടെണ്ണൽ നടക്കും. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി നാളെയോ മറ്റന്നാളോ പട്ടിക പ്രഖ്യാപിക്കും.

      Read More »
    • തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ, എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റിന്റെ കയ്യിൽ- വി ഡി സതീശൻ

      തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്, മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിലാണെന്നും വിഡി സതീശൻ പറഞ്ഞു. അതുപോലെ എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

      Read More »
    Back to top button
    error: