Breaking NewsCrimeKeralaLead Newspolitics

രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും

പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്.

രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്.

Signature-ad

രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്.

ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി 15 ന് വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ രണ്ടാംപ്രതിയായ രാഹുലിന്റെ സുഹൃത്ത് ജോബ് ജോസഫ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ക്രൂരമായ ശാരീരികപീഡനത്തിന് ഇരയാക്കിയെന്നാണ് രണ്ടാമത്തെ പരാതി. അതേസമയം ഈ കേസ് ആസൂത്രിതവും ഗൂഡാലോചനയില്‍ ഉണ്ടായതാണെന്നുമായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.

Back to top button
error: