വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പട്ടാമ്പിയില്‍ മുസ്ലിംലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സംഘര്‍ഷം ; പോലീസ് ഇടപെടല്‍ വേണ്ടി വന്നു

പട്ടാമ്പി: തെരഞ്ഞെടുപ്പിനിടയില്‍ ബൂത്തില്‍കയറി വോട്ടുപിടിച്ചെന്ന് ആരോപിച്ച് പാലക്കാട് മുസ്‌ളീം ലീഗ് പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും കലഹവും. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടി വന്നു.
പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലെ കൂള്‍ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തര്‍ക്കം. വാര്‍ഡില്‍ മുസ്ലിംലീഗിന്റെ ടി പി ഉസ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുല്‍ കരീം എന്നിവര്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അബ്ദുല്‍കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാര്‍ഡില്‍ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. തര്‍ക്കം പിന്നീട് വാഗ്വാദമായി മാറുകയും ഒടുവില്‍ പോലീസിന്റെ ഇടപെടല്‍ വേണ്ടി വരികയും ചെയതു.






