ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍

പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്.
ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്.
പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.
എന്നാല്‍ പോളിംഗ് ബൂത്ത് ആക്കാതിരിക്കാന്‍ മാത്രം മോശം അല്ല സ്‌കൂളിന്റെ അവസ്ഥയെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
എന്തായാലും പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടു ചെയ്യാന്‍ കയറുന്നവര്‍ക്ക് വോട്ടു ചെയ്ത് പുറത്തിറങ്ങും വരെ ചെറിയൊരു ടെന്‍ഷനുണ്ട്.






