Kerala

    • കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിന് ദാരുണാന്ത്യം!! കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും യുവാവ് കിണറ്റിൽ കുടുങ്ങിയ കാര്യം ആരുമറിഞ്ഞില്ല

      വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തിയിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. ഇതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു.…

      Read More »
    • അപ്രതീക്ഷിത ട്വിസ്റ്റ്? സുധാകരനും അടൂര്‍ പ്രകാശിനും ഇളവ്? നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളും റെഡി; മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍; ആദ്യഘട്ട കോണ്‍ഗ്രസ് പട്ടിക ഇന്ന്

      ന്യൂഡല്‍ഹി: യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എം.പി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. കണ്ണൂര്‍ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോള്‍ പുലര്‍ച്ചെയുള്ള വിമാനത്തിലാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാല്‍, രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും ഡല്‍ഹി യാത്രയ്ക്ക് തയ്യാറായത് എന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് സൂചന. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്…

      Read More »
    • തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒഴിവാക്കി ആദ്യഘട്ട ബിജെപി പട്ടിക; പദ്മജ താമര ചിഹ്നത്തില്‍ ഇറങ്ങും; ഒറ്റപ്പാലത്ത് മേജര്‍ രവി; പാലക്കാട് ശോഭ

      നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വളരെക്കാലം മുമ്പ് തൃശൂരില്‍ വീടെടുത്തു മത്സരിക്കാന്‍ ഇറങ്ങിയ മുന്‍ ഡിജിപി ജേക്കബ് തോമസിന് ആദ്യഘട്ടത്തില്‍ സീറ്റില്ല. തൃശൂരില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയ ജേക്കബ് തോമസിനെ ഒല്ലൂരില്‍ പരിഗണിക്കുമെന്നാണു വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മല്‍സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും, കഴക്കൂട്ടത്ത് വി.മുരളീധരനും, തൃശൂരില്‍ പത്മജ വേണുഗോപാലും, പാലായില്‍ ഷോണ്‍ ജോര്‍ജും, പാലക്കാട് ശോഭ സുരേന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. ഒറ്റപ്പാലത്ത് മേജര്‍ രവിയും, പൂഞ്ഞാറില്‍ പി.സി.ജോര്‍ജുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി.സുധീറുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരില്‍ എ.പി.ഗംഗാധരന്‍, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി.രഘുനാഥ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മാനന്തവാടിയില്‍ പി. ശ്യാം രാജും, സുല്‍ത്താന്‍ ബത്തേരിയില്‍ കവിത എ.എസും മത്സരിക്കും.…

      Read More »
    • ‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

      അടൂർ: തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി കാരായി രാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫസൽ വധക്കേസ് ആസൂത്രണം ചെയ്ത, തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സിപിഎം സ്ഥാനാർത്ഥിയാക്കിയെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിൽ മറ്റൊരു കലാപത്തിന്…

      Read More »
    • സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അപ്രതീക്ഷിത മത്സരാർത്ഥി

      കോട്ടയം: കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി. ഇടുക്കി-റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴികാടൻ, പിറവം- സാബു കെ. ജേക്കബ്,ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തി- നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.

      Read More »
    • കൂറുമാറി കൂടുവിട്ടെത്തിയവർക്കെല്ലാം വാരിക്കോരി കൊടുത്തു… 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. അതുപോലെ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും. അതുപോലെ കൊട്ടാരക്കരയിൽ ആർ. രശ്മിയും അതേസമയം വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും…

      Read More »
    • “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളംകാലം അനുമതി ലഭിക്കില്ല… എൻആർഐ വ്യവസായി സാജൻ ആത്മഹത്യ പികെ ശ്യാമളയ്ക്ക് തിരിച്ചടിയാകും!! അണികളുടെ എതിർപ്പ് പാർട്ടി മുഖവിലയ്ക്കെടുത്തില്ല, ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺ​ഗ്രസ് പിന്തുണയ്ക്കാൻ സാധ്യത

      കണ്ണൂർ: അണികളുടേയും പാർട്ടിക്കുള്ളിലേയും എതിർപ്പിനെ മറികടന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. അതേസമയം നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇതോടെയാണു ​ഗോവിന്ദന്റെ എതിർപ്പ് പരസ്യമായത്. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വിപി അബ്ദുൾ…

      Read More »
    • നവീൻ ബാബു മരണം തുടരന്വേഷിക്കണം…പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം, അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം- കോടതി

      കോഴിക്കോട്: കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ തുടരന്വേഷണം നടത്താൻ തലശ്ശേരി സെഷൻസ് കോടതിയുടെ ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവുണ്ടായിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിനും സർക്കാരിനും കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ തീരുമാനം. നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ സ്വർണ്ണം പണയം വെച്ചു എന്ന് പറയുന്നതിൽ വ്യക്തത വരുത്തണം. ഈ സ്വർണ്ണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പല ഫോൺ രേഖകളുടെയും പൂർണ്ണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ…

      Read More »
    • കോൺ​ഗ്രസ് ‘കൈ’വിട്ടു, സി സി മുകുന്ദൻ എംഎൽഎ ഇനി ബിജെപിയിൽ…നാട്ടികയിൽ മത്സരിക്കുക സ്വതന്ത്രനായി

      തൃശൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലി പിണങ്ങി സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. സിപിഐ വിട്ടതോടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇന്ന് ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്. ഇതോടെ നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കുകയായിരുന്നു. നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുകുന്ദൻ രം​ഗത്തെത്തുകയായിരുന്നു. അതേസമയം സിറ്റിങ് എംഎൽഎയായ സി.സി. മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതോടെയാണ് ​ഗീതാ ​ഗോപിയെ സിപിഐ തീരുമാനിച്ചത്. ഇതിനിടെ കോൺ​ഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺ​ഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വന്നതോടെ ബിജെപിയിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് തൃശൂരിൽ…

      Read More »
    • മുസ്ലീം ലീ​ഗിൽ തട്ടക മാറ്റം; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിലേക്ക്; അന്തിമ പട്ടിക നാളെ

      മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ. സ്ഥിരം തട്ടകമായ വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാനായി പി കെ കുഞ്ഞാലിക്കുട്ടി. പകരം കെ എം ഷാജിയെയാണ് വേങ്ങരയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട്…

      Read More »
    Back to top button
    error: