പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകള്‍ ; തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട് ; രാഹുലിനെ ന്യായീകരിച്ച് അബ്ദുള്‍ വഹാബ് എംപി

മലപ്പുറം: രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകളാണെന്നും തെരഞ്ഞെ ടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്ക ടക്കം ബോധ്യമുണ്ടെന്നും പി വി അബ്ദുല്‍ വഹാബ് എം പി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാകു കയെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് വരുന്ന പരാതികളെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് രൂക്ഷമായി പ്രതികരണം നടത്തി. രാഹുലിനെതി രായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കി യാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാ ര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി.
നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.






