Kerala

    • ഇടുക്കിയിൽ 14കാരി പ്രസവിച്ചു, ഉത്തരവാദിയായ എട്ടാം ക്ലാസുകാരൻ ബന്ധുവിനെതിരെ പോക്സോ കേസ്

           ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബാലരാമപുരത്ത് അമ്മാവൻ രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം രാവിലെയാണ് ഇടത്തീയായി മലയാളിയുടെ കർണപുടങ്ങളിൽ പതിച്ചത്. വൈകുന്നേരം ആഘാതമായി മറ്റൊരു വാർത്ത  എത്തി. ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു…!  ഹൈറേഞ്ചിലെ ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയാണ്. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ, പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത്  ജുവനൈൽ ഹോമിലേക്ക് മാറ്റും.

      Read More »
    • ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍ വെട്ട്; ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു

      കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സര്‍ക്കാര്‍. ഒന്‍പത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്, എപിജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, മദര്‍തെരേസ സ്‌കോളര്‍ഷിപ് എന്നിവ വെട്ടിക്കുറച്ചവയിലുണ്ട്. സിവില്‍ സര്‍വീസ്, യുജിസി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. പദ്ധതി വിഹിതം 50 ശതമാനമാക്കിയതിന്റെ ചുവട് പിടിച്ചാണ് നടപടി. ന്യൂനപക്ഷക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ന്യൂനപക്ഷക്ഷേമ ഡയറക്‌റേറ്റിന് കീഴില്‍ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്. സ്‌കോളര്‍ഷിപ്പ് : നിലവിലുള്ളത് – വെട്ടിക്കുറച്ചത് 1. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ് – 5,24,00,000 – 2,62,00,000 2. സിവില്‍ സര്‍വീസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ് – 20,00,000 – 10,00,000 3. വിദേശ സ്‌കോളര്‍ഷിപ് – 1,70,00,000 – 85,00,000 4. ITT/IIM സ്‌കോളര്‍ഷിപ് – 20,00,000 – 10,00,000 5. CA/ICWA/CS സ്‌കോളര്‍ഷിപ് – 57,75,000- 28,87,500 6. UGC/NET കോച്ചിങ് – 19,17,536 –…

      Read More »
    • ‘ഷെറിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന; മോചനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യം’

      ആലപ്പുഴ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു. ജയിലില്‍ അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശാനുസരണമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതേ ജയിലില്‍ കഴിയുന്ന മറ്റ് മൂന്ന് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ ഷെറിന് മാത്രമാണ് സര്‍ക്കാര്‍ ശിക്ഷായിളവ് അനുവദിച്ചത്. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചെന്നും ഇവര്‍ പറയുന്നു…

      Read More »
    • സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

      തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മ എല്ലായ്പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ പോസ്റ്റ്. ”അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും”, ഗോപിസുന്ദര്‍ കുറിച്ചു.  

      Read More »
    • മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന 2 വയസ്സുകാരി പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; സംഭവം ബാലരാമപുരത്ത്

      തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കോട്ടുകാൽക്കോണത്ത് മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന 2 വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്നു മനസ്സിലാക്കുന്നത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നത്. രാവിലെ  5 മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്യം ആരോപിക്കുന്നു. മരിച്ച നിലയിലാണ് കുട്ടിയെ  കണ്ടെത്തിയത്. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ അവിടേക്ക് പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. രാവിലെ വിവരം അറിഞ്ഞ് എ. വിൻസൻ്റ് എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ…

      Read More »
    • മലയാള സിനിമാതാരങ്ങളും കുടുങ്ങും: ദുബൈയിലെ നിക്ഷേപകരെ തേടി ഇ.ഡി, കള്ളപ്പണ ഇടപാടുകാർ അകത്താകും

        ദുബൈയിൽ വൻ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദുബൈയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയവരും മറ്റ് ബിസിനസ്സിൽ പണം മുടക്കിയവരുമായ വൻസ്രാവുകളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മലയാള സിനിമാ താരങ്ങൾ, പ്രമുഖ ബിസിനസുകാർ, രാഷ്ട്രീയത്തിലെ ഉന്നതർ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവർ തുടങ്ങി നിരവധി വ്യക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം നോട്ടീസ് അയച്ചു തുടങ്ങി. ദുബൈയിൽ വസ്തുവകകൾ വാങ്ങിയ പലരും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇ.ഡി സംശയിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം, അഴിമതിപ്പണം തുടങ്ങിയവയിൽ ദുബൈയിൽ നിക്ഷേപം നടത്തുന്നത് വ്യാപകമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ഈ നടപടി. ദുബൈയിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണ ഇടപാടുകൾ നടത്തുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ചില മലയാള സിനിമാ താരങ്ങളും ഇ ഡിയുടെ നിരീക്ഷണ വലയത്തിലുണ്ട്. ദുബൈയിൽ വീടുകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയവർക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ് ഇ ഡി…

      Read More »
    • റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം; ഇഷ്ടക്കാര്‍ക്ക് താത്കാലിക നിയമനം നല്‍കാനുള്ള തന്ത്രമെന്ന് ആക്ഷേപം

      തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിയമനത്തിനായി നെട്ടോട്ടമോടി 531 നഴ്‌സുമാര്‍. റാങ്ക് ലിസ്റ്റിന്റെ രണ്ടുവര്‍ഷ കാലാവധി അടുത്തമാസം ആറിന് അവസാനിക്കും. ഇതുവരെ നിയമനം നല്‍കിയത് 59 പേര്‍ക്ക് മാത്രം. ലിസ്റ്റില്‍ ഉള്ളവരുടെ 10 ശതമാനം മാത്രമാണിത്. ഗവേണിംഗ് ബോഡി കനിഞ്ഞാല്‍ മാത്രമേ നിയമനം നടക്കൂ. ജീവനക്കാരുടെ ഇഷ്ടക്കാരെ താത്കാലിക നഴ്‌സുമാരായിനിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയര്‍ന്നു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാന്‍ കാത്തിരിക്കുകയാണ് അവര്‍. 2022 മാര്‍ച്ച് 23നാണ്‌നഴ്‌സിംഗ് ഓഫീസര്‍ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തു പരീക്ഷയും സ്‌കില്‍ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. പക്ഷേ, രണ്ടു വര്‍ഷത്തിടെ നിയമിച്ചത് 59പേരെ മാത്രം. 2010ല്‍ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ മിക്കവര്‍ക്കും നിയമനം ലഭിച്ചിരുന്നു.അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് വന്നിട്ടും താത്കാലികക്കാരെ…

      Read More »
    • രൂക്ഷ വിമർശനം: കത്തോലിക്കാ സഭ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ്, വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരത; അനുഭവം പറഞ്ഞ് എഴുത്തുകാരി ലിബി ഹരി 

         എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലിബി ഹരിയുടെ വാക്കുകൾ പൊതു ഇടങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. നെറികേടുകളൊട് സന്ധിയില്ലാതെ പോരാടുന്ന ഈ എഴുത്തുകാരിയുടെ  വാക്ശരങ്ങൾ പല കോട്ടകൊത്തളങ്ങളെയും ഇളക്കാൻ കരുത്തുള്ളവയാണ്. അടുത്ത സമയത്ത് കത്തോലിക്കാ സഭയ്ക്ക് എതിരെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ലിബി ഹരി ഇട്ട ഒരു പോസ്റ്റ് സമുഹമാധ്യമങ്ങളിൽ തീ പടർത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബോഡി കത്തോലിക്കാ സഭയാണെന്ന് ലിബി ഹരി പറയുന്നു. നിശബ്ദമായി പ്രവർത്തിക്കുന്ന അവരെ സംഘികളെപ്പോലെയോ ഇസ്ലാമിസ്റ്റുകളെപ്പോലെയോ പ്രത്യക്ഷത്തിൽ അപകടകാരികളായി ആരും കാണാറില്ല. വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരതയെന്നും ലിബിഹരി ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്കെതിരെ നൽകിയിട്ടുള്ള മാനനഷ്ടക്കേസിനെക്കുറിച്ചും ലിബി പരാമർശിക്കുന്നു. ടെരീസിയൻ കർമ്മലീറ്റ് കോൺവെന്റിലെ ഒരു കന്യാസ്ത്രീ നൽകിയ കേസിൽ, താൻ പോസ്റ്റുകൾ നീക്കം ചെയ്യുകയും കന്യാസ്ത്രീ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. ഇതിന് തന്റേതായ രീതിയിൽ മറുപടി നൽകിയെന്നും…

      Read More »
    • പത്തനംതിട്ടയില്‍ എസ്.ഐയെ തൂക്കിയടിച്ച് 18കാരന്‍: സ്ത്രീകളെ ശല്യം ചെയ്യുന്നത് വിലക്കിയപ്പോഴാണ് സംഭവം

         പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എസ്.ഐയെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും അതിരുങ്കല്‍ അമ്പാടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ ബിജു (18) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ ജിനുവിനാണ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയില്‍ എടുത്ത ജിബിനെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ നിലത്ത് അടിക്കുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണത്രേ യുവാവ് ആക്രമണം നടത്തിയത്.  വൈകിട്ട്  5 മണിക്കാണ് സംഭവം. സ്ഥലത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു. പേരുവിവരം ചോദിച്ച എസ്.ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു. എസ് ഐ ജിനുവിനെ കൈയേറ്റം ചെയ്യുകയും തള്ളിത്താഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നില്‍ അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു.…

      Read More »
    • വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രനെ കോൺഗ്രസില്‍ നിന്നും പുറത്താക്കി

      കല്‍പ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എന്‍ ശശീന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം മുസ് ലിം ലീഗിനും ബാക്കി രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് പദം. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ടര വര്‍ഷത്തില്‍ ഒന്നര വര്‍ഷം വി.എന്‍ ശശീന്ദ്രനും ബാക്കി ഒരു വര്‍ഷം ആര്‍ ഉണ്ണികൃഷ്ണനും പ്രസിഡന്റ് പദം നലകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ശശീന്ദ്രന്‍ പദവി ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് കത്ത് നല്‍കിയെങ്കിലും അതും പരിഗണിച്ചില്ല. പിന്നീട് കെ.പി.സി.സി നേരിട്ട് കത്ത് നല്‍കി. അതും ശശീന്ദ്രന്‍ അവഗണിച്ചു. ഇതോടെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ശശീന്ദ്രനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

      Read More »
    Back to top button
    error: