Kerala
-
ഭര്‍ത്താവിന്റെ ഫോണിലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി: ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൊബൈൽ ടെക്നീഷ്യനെതിരേ കേസ്
പത്തനംതിട്ട: ഭര്‍ത്താവും രഹസ്യ കാമുകിയുമായുള്ള സംഭാഷണവും ചിത്രങ്ങളും മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയ്ക്കു നൽകി. സമചിത്തത നഷ്ടപ്പെട്ട ഭാര്യ ഉടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ മൊബൈൽ ടെക്നീഷ്യനായ യുവാവിനെതിരേ പെലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പൊലീസ് കേസെടുത്തത്. നന്നാക്കാൻ കിട്ടിയ മൊബൈൽ ഫോണിൽ നിന്നാണ് ടെക്നീഷ്യൻ വിവരങ്ങൾ ചോർത്തിയത്. ഫോണിൻ്റെ ഗാലറിയും വാട്‌സാപ്പും മെസേജിങ് ആപ്പുകളുമൊക്കെ തുറന്ന് കണ്ട ഇയാൾ കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡും ഫോട്ടോകളുമെല്ലാം ഫോൺ ഉടമയുടെ ഭാര്യയ്ക്ക് എത്തിച്ചു കൊടുത്തു. തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കിയത്. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റി. തുടർന്ന് അവ പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് പരാതിക്കാരനായ ഗൃഹനാഥൻ…
Read More » -
തലയോലപ്പറമ്പില്‍ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെ വൈദികന് നേരെ ആക്രമണം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുര്‍ബാനയ്ക്കിടെ വിമതവിഭാഗം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിമത വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിച്ചു. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നില്‍ക്കുന്ന പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി നിയമിതനായ ഫാദര്‍ ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ആയിരുന്നു സംഘര്‍ഷം.
Read More » -
വധു ട്രാന്‍സ്‌ജെന്‍ഡർ: വിവാഹപ്പിറ്റേന്ന് വരൻ ഇറ്റലിക്കു പറന്നു, ചതിയെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ; സംഭവം റാന്നിയില്‍
കടുത്തുരുത്തി: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി. എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം. ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23നാണ് കടുത്തുരുത്തിയിലുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക് മടങ്ങി. യുവതിയെ ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വരന്റെ ചില ബന്ധുക്കളുടെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരന്‍ ഞെട്ടി. പാന്റ്‌സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലില്‍ കിടക്കുന്നു. താന്‍ വിവാഹം ചെയ്ത യുവതിയാണ് അതെന്ന തിരിച്ചറിവില്‍ യുവാവ് പരിഭ്രാന്തനായി. വിവാഹത്തിന് വധുവിന്റെ കഴുത്തില്‍ അണിയിച്ച 5…
Read More » -
വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായും ഒഴിവാക്കി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ/സബ് ആര്‍ ടി ഓഫീസുകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ…
Read More » -
ഡയപ്പറും സാനിറ്ററി നാപ്കിനുകളും കളയുന്നത് ഇനി തലവേദനയല്ല; വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം!
പത്തനംതിട്ട: റോഡിലും തോട്ടുവക്കിലും ഇനി ഡയപ്പറും സാനിറ്ററി നാപ്കിനുകളും തള്ളേണ്ട. വീടുകളിലേത് ശേഖരിച്ച് സംസ്‌കരിക്കാന്‍ ഇലന്തൂരില്‍ പ്‌ളാന്റ് വരുന്നു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശ സ്ഥാപനം ഡയപ്പര്‍, സാനിട്ടറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെ പ്‌ളാന്റ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പ്‌ളാന്റ് നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവര്‍ത്തന ചുമതല ബ്ലോക്ക് പഞ്ചായത്തിനായിരിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ്മസേന ഇപ്പോള്‍ വാങ്ങുന്ന രീതിയിലുള്ള യൂസര്‍ ഫീ ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഡയപ്പര്‍, സാനിട്ടറി പാഡുകള്‍ വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിക്കണം. ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്‌ളാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സാമൂഹിക വനവല്‍ക്കരണത്തിനായി വനം വകുപ്പിന് വിട്ടുനല്‍കിയതാണ് സ്ഥലം. പ്‌ളാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭാഗത്തെ പതിനെട്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്തുനല്‍കും. മാലിന്യം സംസ്‌കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിന് പ്‌ളാന്റില്‍ സംവിധാനമുണ്ടാകുമെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കറുത്ത പുക…
Read More » -
കാരണം സ്വത്ത് തർക്കം: വൃദ്ധ ദമ്പതികൾ മരിച്ചത് മകൻ വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയതു മൂലം
ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു. ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവർക്ക് 5 മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. ടിൻ ഷീറ്റ് കൊണ്ട്…
Read More » -
വീടിനു തീപിടിച്ച് വൃദ്ധദമ്പതികൾ മരിച്ചു: മകൻ കസ്റ്റഡിയിൽ, തീ കൊളുത്തിയതെന്നു സംശയം
ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ചു. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വിജയൻ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്. വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കാണുന്നത്. ഇദ്ദേഹം പരിസരവാസികളെ അറിയിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, ടിൻ ഷെഡ് ആയതിനാൽ അതിവേഗം കത്തിയമർന്നു. ഈ സമയം മകൻ വിജയൻ നടന്നുപോകുന്നത് കണ്ടതായും ആളുകൾ പറയുന്നു.
Read More » -
ഇഡി അന്വേഷണം നടക്കുന്ന സഹകരണ സംഘങ്ങള്‍ ഏതൊക്കെ?
കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. 18 സഹകരണ സംഘങ്ങള്‍ക്കെതിരെയും ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സത്യവാങ്മൂലം നല്‍കിയത്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, കണ്ടള സര്‍വീസ് സഹകരണ ബാങ്ക്, മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക്, ചാത്തന്നൂര്‍ റീജിയനല്‍ സര്‍വീസ് സഹകരണ ബാങ്ക്, ബിഎസ്എന്‍എല്‍ എന്‍ജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജിയനല്‍ സഹകരണ ബാങ്ക്, മരിയമുട്ടം സഹകരണ സൊസൊറ്റി ലിമിറ്റഡ്, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,…
Read More » -
സൈന്യത്തിൽ ചേരാം: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ തൃശൂരിൽ, ഓർമിക്കുക ഇക്കാര്യങ്ങൾ
തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്ക് അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് റാലി നാളെ (ഫെബ്രുവരി 1) മുതൽ 7 വരെ നടക്കും. 2019 ന് ശേഷം ഇതാദ്യമായാണ് തൃശൂർ ജില്ല ഇങ്ങനെയൊരു റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റാലി രാവിലെ 6 മണിക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടം റാലിക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായം നൽകാനായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും, ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്കും, ആർമി ഉദ്യോഗസ്ഥർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. ഏതൊക്കെ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്,…
Read More » -
‘എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാരുണ്ട്’ എന്ന് വെള്ളാപ്പള്ളിയുടെ ചോദ്യം: ഈഴവർക്ക് കോൺഗ്രസിൽ അവഗണനയും ഇടതുപക്ഷത്ത് പരിഗണനയും
ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാനാവില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 30 ശതമാനത്തിലധികം ഈഴവ പിന്നോക്ക വിഭാഗമാണുള്ളതെന്നും ഈഴവ പിന്‍ബലമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഭരണം കിട്ടിയ ചരിത്രമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ഇടതുപക്ഷത്തില്‍ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു: ”കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ട്? ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാര്‍ ഉണ്ട്…?” വെള്ളാപ്പള്ളി ചോദിച്ചു. അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ നിന്ന് ഈഴവന് പരിരക്ഷയും അംഗീകാരവും കിട്ടുന്നില്ലെന്നും അല്‍പമെങ്കിലും പരിരക്ഷ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പോരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ കാലത്ത് ഇന്നത്തേക്കാള്‍ ഭേദമായിരുന്നുവെന്നും അന്നും പക്ഷേവലിയ പരിഗണനയൊന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഓര്‍മിപ്പിച്ചു
Read More »