KeralaNEWS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍ വെട്ട്; ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സര്‍ക്കാര്‍. ഒന്‍പത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്, എപിജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, മദര്‍തെരേസ സ്‌കോളര്‍ഷിപ് എന്നിവ വെട്ടിക്കുറച്ചവയിലുണ്ട്.

സിവില്‍ സര്‍വീസ്, യുജിസി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. പദ്ധതി വിഹിതം 50 ശതമാനമാക്കിയതിന്റെ ചുവട് പിടിച്ചാണ് നടപടി. ന്യൂനപക്ഷക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ന്യൂനപക്ഷക്ഷേമ ഡയറക്‌റേറ്റിന് കീഴില്‍ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്.

Signature-ad

സ്‌കോളര്‍ഷിപ്പ് : നിലവിലുള്ളത് – വെട്ടിക്കുറച്ചത്

1. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ് – 5,24,00,000 – 2,62,00,000

2. സിവില്‍ സര്‍വീസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ് – 20,00,000 – 10,00,000

3. വിദേശ സ്‌കോളര്‍ഷിപ് – 1,70,00,000 – 85,00,000

4. ITT/IIM സ്‌കോളര്‍ഷിപ് – 20,00,000 – 10,00,000

5. CA/ICWA/CS സ്‌കോളര്‍ഷിപ് – 57,75,000- 28,87,500

6. UGC/NET കോച്ചിങ് – 19,17,536 – 9,58,768

7. ITC ഫീസ് റീ ഇംബേഴ്‌സമെന്റ് – 4,02,00,000 – 2,01,00,000

8. മദര്‍ തെരേസ് സ്‌കോളര്‍ഷിപ് – 67,51,620 – 33,75,810

9. APJ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ് – 82,00,000 – 41,00,000

 

Back to top button
error: