Breaking NewsIndiaLead NewsNEWSNewsthen SpecialWorld

വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

ചൈന ഇറാനിലേക്ക് കൈമാറുന്ന ഏറ്റവും നൂതനമായ സൈനിക ഹാര്‍ഡ്വെയറുകളില്‍ ഒന്നായിരിക്കും ഈ മിസൈലുകള്‍. കൂടാതെ 2006-ല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധത്തെ ചൈന ലംഘിക്കുന്നതിനും തുല്യമാണ്. 2015-ല്‍ യുഎസും സഖ്യകക്ഷികളുമായുള്ള ആണവ കരാറിന്റെ ഭാഗമായി ഉപരോധം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് വീണ്ടും ഏര്‍പ്പെടുത്തി.

ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു.

Signature-ad

മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ച മൂന്ന് ഉദ്യോഗസ്ഥരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.

കഴിഞ്ഞ വേനല്‍ക്കാലത്ത് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍, ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മസൂദ് ഒറേയി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈന സന്ദര്‍ശിച്ചതായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറേയിയുടെ സന്ദര്‍ശനം ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

‘മേഖലയിലെ കപ്പലുകളെ ആക്രമിക്കാന്‍ ഇറാന് സൂപ്പര്‍സോണിക് ശേഷി ലഭിച്ചാല്‍ അത് വലിയൊരു മാറ്റമായിരിക്കും. ഈ മിസൈലുകളെ തടയുക എന്നത് വളരെ ബുദ്ധിമുട്ടാണ്’- മുന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഓഫീസറും ഇപ്പോള്‍ ഇസ്രായേലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാന്‍ ഗവേഷകനുമായ ഡാനി സിട്രിനോവിച്ച് പറഞ്ഞു.

കരാറില്‍ എത്ര മിസൈലുകള്‍ ഉള്‍പ്പെടുന്നെന്നോ ഇറാന്‍ എത്ര തുക നല്‍കാന്‍ സമ്മതിച്ചെന്നോ അല്ലെങ്കില്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കണക്കിലെടുത്ത് ചൈന കരാറുമായി മുന്നോട്ട് പോകുമോ എന്നോ നിര്‍ണ്ണയിക്കാന്‍ സാധിച്ചില്ല. ‘ഇറാന് അതിന്റെ സഖ്യകക്ഷികളുമായി സൈനിക, സുരക്ഷാ കരാറുകളുണ്ട്. ഈ കരാറുകള്‍ പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിതെ’ന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും പറഞ്ഞു.

മിസൈല്‍ വില്‍പ്പനയെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ പ്രതിരോധ മന്ത്രാലയം പ്രതികരണത്തിനുള്ള അഭ്യര്‍ത്ഥനയോട് പ്രതികരിച്ചില്ല. കരാറിനെക്കുറിച്ചു വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല. ‘ഒന്നുകില്‍ നമ്മള്‍ ഒരു കരാറുണ്ടാക്കും, അല്ലെങ്കില്‍ കഴിഞ്ഞ തവണത്തെപ്പോലെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരും’ എന്നായിരുന്നു ഇറാനുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്റെ മറുപടി.

ചൈന ഇറാനിലേക്ക് കൈമാറുന്ന ഏറ്റവും നൂതനമായ സൈനിക ഹാര്‍ഡ്വെയറുകളില്‍ ഒന്നായിരിക്കും ഈ മിസൈലുകള്‍. കൂടാതെ 2006-ല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധത്തെ ചൈന ലംഘിക്കുന്നതിനും തുല്യമാണ്. 2015-ല്‍ യുഎസും സഖ്യകക്ഷികളുമായുള്ള ആണവ കരാറിന്റെ ഭാഗമായി ഉപരോധം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് വീണ്ടും ഏര്‍പ്പെടുത്തി.

ഇറാന് സമീപം യുഎസ് സേന

ഇറാന്റെ മിസൈല്‍ പദ്ധതി നിയന്ത്രിക്കാനും ആണവ പ്രവര്‍ത്തനങ്ങള്‍ തടയാനുമുള്ള അമേരിക്കന്‍ ശ്രമങ്ങളെ സങ്കീര്‍ണമാക്കുന്നതാണ് ചൈനയുടെ നീക്കം. യുഎസ് സൈനിക ശക്തി ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെയും ഇത് സൂചിപ്പിക്കുന്നു.

ചൈനയും ഇറാനും റഷ്യയും പ്രതിവര്‍ഷം സംയുക്ത നാവികാഭ്യാസങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കുന്നതിനായി കെമിക്കല്‍ പ്രിക്കേഴ്‌സറുകള്‍ നല്‍കിയതിന് പല ചൈനീസ് സ്ഥാപനങ്ങള്‍ക്കും യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ ചൈന തള്ളിക്കളയുകയും, തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും കയറ്റുമതി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നു പറയുകയും ചെയ്തു.

സെപ്റ്റംബറില്‍ ബെയ്ജിംഗില്‍ നടന്ന സൈനിക പരേഡില്‍ ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെ സ്വീകരിക്കുന്നതിനിടെ ‘പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ അന്തസ്സ് എന്നിവ സംരക്ഷിക്കുന്നതില്‍ ചൈന ഇറാന്റെ കൂടെയുണ്ട്’ എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു.

ഉപരോധം വീണ്ടും ഏര്‍പ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്ന് കാണിച്ച് ഒക്ടോബര്‍ 18 ന് റഷ്യയോടും ഇറാനോടുമൊപ്പം ചൈന ഒരു സംയുക്ത കത്തില്‍ ഒപ്പിട്ടു. ‘ഒരു വശത്ത് യുഎസും മറുവശത്ത് റഷ്യയും ചൈനയും തമ്മിലുള്ള യുദ്ധക്കളമായി ഇറാന്‍ മാറിയിരിക്കുന്നു’ എന്ന് മിസൈല്‍ ചര്‍ച്ചകളെക്കുറിച്ച് സോഴ്‌സുകളില്‍ ഒരാള്‍ പറയുന്നു. ‘ഇറാനില്‍ ഒരു പാശ്ചാത്യ അനുകൂല ഭരണകൂടം ഉണ്ടാകാന്‍ ചൈന ആഗ്രഹിക്കുന്നില്ല. അത് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകും. ഈ ഭരണകൂടം നിലനില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നെ’ന്നും ഇസ്രായേലി വിദഗ്ധനായ സിട്രിനോവിച്ച് പറഞ്ഞു.

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും അതിന്റെ ഗ്രൂപ്പും ഉള്‍പ്പെടെ ഇറാന്റെ പ്രഹരപരിധിയില്‍ യുഎസ് ഒരു നാവിക സേനയെ സജ്ജമാക്കുന്നതിനിടയിലാണ് ഈ കരാര്‍ വരുന്നത്. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും അകമ്പടി സേനയും മേഖലയിലേക്ക് നീങ്ങുന്നുണ്ട്. ഈ രണ്ട് കപ്പലുകള്‍ക്കും കൂടി 5,000-ത്തിലധികം പേരെയും 150 വിമാനങ്ങളെയും വഹിക്കാനാകും.

തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ധാരണയിലെത്താന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കുന്നതായും അല്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഫെബ്രുവരി 19-ന് ട്രംപ് പറഞ്ഞു. ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടാല്‍ ഇറാന് നേരെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന്‍ നടത്താന്‍ യുഎസ് തയ്യാറെടുക്കുന്നതായി ഫെബ്രുവരി 13-ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശോഷിച്ച ആയുധപ്പുര

കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തില്‍ ശോഷിച്ച ഇറാന്റെ ആയുധശേഖരത്തില്‍ സിഎം-302 വാങ്ങുന്നത് വലിയ പുരോഗതിയുണ്ടാക്കുമെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകന്‍ പീറ്റര്‍ വെസ്മാന്‍ പറഞ്ഞു.

ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (സിഎഎസ്‌ഐസി), ലോകത്തിലെ ഏറ്റവും മികച്ച ആന്റി-ഷിപ്പ് മിസൈലായി സിഎം 302നെ കരുതുന്നു. വിമാനവാഹിനിക്കപ്പലുകളെയോ ഡിസ്‌ട്രോയറുകളെയോ മുക്കാന്‍ ഇതിന് ശേഷിയുണ്ട്. ഈ ആയുധ സംവിധാനം കപ്പലുകളിലോ വിമാനങ്ങളിലോ മൊബൈല്‍ ഗ്രൗണ്ട് വാഹനങ്ങളിലോ ഘടിപ്പിക്കാം. കരയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാനും ഇതിന് കഴിയും.

ചൈനീസ് ഉപരിതല-വായു മിസൈല്‍ സംവിധാനങ്ങള്‍ , ബാലിസ്റ്റിക് വിരുദ്ധ ആയുധങ്ങള്‍, ഉപഗ്രഹ വിരുദ്ധ ആയുധങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. 1980-കളില്‍ ചൈന ഇറാന്റെ പ്രധാന ആയുധ വിതരണക്കാരായിരുന്നുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 1990-കളുടെ അവസാനത്തോടെ വന്‍തോതിലുള്ള ആയുധ കൈമാറ്റം കുറഞ്ഞു. സമീപ വര്‍ഷങ്ങളില്‍, ചൈനീസ് കമ്പനികള്‍ ഇറാന് മിസൈല്‍ സംബന്ധിയായ വസ്തുക്കള്‍ നല്‍കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചിട്ടുണ്ടെങ്കിലും സമ്പൂര്‍ണ്ണ മിസൈല്‍ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതായി പരസ്യമായി കുറ്റപ്പെടുത്തിയിട്ടില്ല.

#Geopolitics, #WorldNews, #MiddleEastCrisis, #InternationalRelations, #BreakingNews, #GlobalConflict, #USvsIran, #ChinaIranAlliance #MilitaryTech, #DefenseNews, #AntiShipMissile, #Supersonic, #NavyLife, #USSAbrahamLincoln, #AircraftCarrier, #MissileSystem, #CM302, #DefenseIndustry #MalayalamNews, #KeralaNews, #DailyhuntMalayalam, #CurrentAffairs, #PravasiNews, #GulfNews#GoogleNews, #NewsFlash, #WorldEvents2026, #TopStories, #SecurityAnalysis #FacebookNews, #GlobalAffairs, #MilitaryUpdate, #StrategicStudies, #HeadlineNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: