![](https://newsthen.com/wp-content/uploads/2025/01/IMG-20250129-WA0014-1.jpg)
കല്‍പ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എന്‍ ശശീന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം മുസ് ലിം ലീഗിനും ബാക്കി രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് പദം. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ടര വര്‍ഷത്തില്‍ ഒന്നര വര്‍ഷം വി.എന്‍ ശശീന്ദ്രനും ബാക്കി ഒരു വര്‍ഷം ആര്‍ ഉണ്ണികൃഷ്ണനും പ്രസിഡന്റ് പദം നലകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ശശീന്ദ്രന്‍ പദവി ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് കത്ത് നല്‍കിയെങ്കിലും അതും പരിഗണിച്ചില്ല. പിന്നീട് കെ.പി.സി.സി നേരിട്ട് കത്ത് നല്‍കി. അതും ശശീന്ദ്രന്‍ അവഗണിച്ചു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഇതോടെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ശശീന്ദ്രനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.