Kerala

    • മലയാള സിനിമാതാരങ്ങളും കുടുങ്ങും: ദുബൈയിലെ നിക്ഷേപകരെ തേടി ഇ.ഡി, കള്ളപ്പണ ഇടപാടുകാർ അകത്താകും

        ദുബൈയിൽ വൻ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദുബൈയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയവരും മറ്റ് ബിസിനസ്സിൽ പണം മുടക്കിയവരുമായ വൻസ്രാവുകളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മലയാള സിനിമാ താരങ്ങൾ, പ്രമുഖ ബിസിനസുകാർ, രാഷ്ട്രീയത്തിലെ ഉന്നതർ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവർ തുടങ്ങി നിരവധി വ്യക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം നോട്ടീസ് അയച്ചു തുടങ്ങി. ദുബൈയിൽ വസ്തുവകകൾ വാങ്ങിയ പലരും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇ.ഡി സംശയിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം, അഴിമതിപ്പണം തുടങ്ങിയവയിൽ ദുബൈയിൽ നിക്ഷേപം നടത്തുന്നത് വ്യാപകമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ഈ നടപടി. ദുബൈയിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണ ഇടപാടുകൾ നടത്തുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ചില മലയാള സിനിമാ താരങ്ങളും ഇ ഡിയുടെ നിരീക്ഷണ വലയത്തിലുണ്ട്. ദുബൈയിൽ വീടുകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയവർക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ് ഇ ഡി…

      Read More »
    • റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം; ഇഷ്ടക്കാര്‍ക്ക് താത്കാലിക നിയമനം നല്‍കാനുള്ള തന്ത്രമെന്ന് ആക്ഷേപം

      തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിയമനത്തിനായി നെട്ടോട്ടമോടി 531 നഴ്‌സുമാര്‍. റാങ്ക് ലിസ്റ്റിന്റെ രണ്ടുവര്‍ഷ കാലാവധി അടുത്തമാസം ആറിന് അവസാനിക്കും. ഇതുവരെ നിയമനം നല്‍കിയത് 59 പേര്‍ക്ക് മാത്രം. ലിസ്റ്റില്‍ ഉള്ളവരുടെ 10 ശതമാനം മാത്രമാണിത്. ഗവേണിംഗ് ബോഡി കനിഞ്ഞാല്‍ മാത്രമേ നിയമനം നടക്കൂ. ജീവനക്കാരുടെ ഇഷ്ടക്കാരെ താത്കാലിക നഴ്‌സുമാരായിനിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയര്‍ന്നു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാന്‍ കാത്തിരിക്കുകയാണ് അവര്‍. 2022 മാര്‍ച്ച് 23നാണ്‌നഴ്‌സിംഗ് ഓഫീസര്‍ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തു പരീക്ഷയും സ്‌കില്‍ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. പക്ഷേ, രണ്ടു വര്‍ഷത്തിടെ നിയമിച്ചത് 59പേരെ മാത്രം. 2010ല്‍ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ മിക്കവര്‍ക്കും നിയമനം ലഭിച്ചിരുന്നു.അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് വന്നിട്ടും താത്കാലികക്കാരെ…

      Read More »
    • രൂക്ഷ വിമർശനം: കത്തോലിക്കാ സഭ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ്, വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരത; അനുഭവം പറഞ്ഞ് എഴുത്തുകാരി ലിബി ഹരി 

         എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലിബി ഹരിയുടെ വാക്കുകൾ പൊതു ഇടങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. നെറികേടുകളൊട് സന്ധിയില്ലാതെ പോരാടുന്ന ഈ എഴുത്തുകാരിയുടെ  വാക്ശരങ്ങൾ പല കോട്ടകൊത്തളങ്ങളെയും ഇളക്കാൻ കരുത്തുള്ളവയാണ്. അടുത്ത സമയത്ത് കത്തോലിക്കാ സഭയ്ക്ക് എതിരെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ലിബി ഹരി ഇട്ട ഒരു പോസ്റ്റ് സമുഹമാധ്യമങ്ങളിൽ തീ പടർത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബോഡി കത്തോലിക്കാ സഭയാണെന്ന് ലിബി ഹരി പറയുന്നു. നിശബ്ദമായി പ്രവർത്തിക്കുന്ന അവരെ സംഘികളെപ്പോലെയോ ഇസ്ലാമിസ്റ്റുകളെപ്പോലെയോ പ്രത്യക്ഷത്തിൽ അപകടകാരികളായി ആരും കാണാറില്ല. വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരതയെന്നും ലിബിഹരി ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്കെതിരെ നൽകിയിട്ടുള്ള മാനനഷ്ടക്കേസിനെക്കുറിച്ചും ലിബി പരാമർശിക്കുന്നു. ടെരീസിയൻ കർമ്മലീറ്റ് കോൺവെന്റിലെ ഒരു കന്യാസ്ത്രീ നൽകിയ കേസിൽ, താൻ പോസ്റ്റുകൾ നീക്കം ചെയ്യുകയും കന്യാസ്ത്രീ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. ഇതിന് തന്റേതായ രീതിയിൽ മറുപടി നൽകിയെന്നും…

      Read More »
    • പത്തനംതിട്ടയില്‍ എസ്.ഐയെ തൂക്കിയടിച്ച് 18കാരന്‍: സ്ത്രീകളെ ശല്യം ചെയ്യുന്നത് വിലക്കിയപ്പോഴാണ് സംഭവം

         പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എസ്.ഐയെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും അതിരുങ്കല്‍ അമ്പാടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ ബിജു (18) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ ജിനുവിനാണ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയില്‍ എടുത്ത ജിബിനെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ നിലത്ത് അടിക്കുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണത്രേ യുവാവ് ആക്രമണം നടത്തിയത്.  വൈകിട്ട്  5 മണിക്കാണ് സംഭവം. സ്ഥലത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു. പേരുവിവരം ചോദിച്ച എസ്.ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു. എസ് ഐ ജിനുവിനെ കൈയേറ്റം ചെയ്യുകയും തള്ളിത്താഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നില്‍ അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു.…

      Read More »
    • വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രനെ കോൺഗ്രസില്‍ നിന്നും പുറത്താക്കി

      കല്‍പ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എന്‍ ശശീന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം മുസ് ലിം ലീഗിനും ബാക്കി രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് പദം. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ടര വര്‍ഷത്തില്‍ ഒന്നര വര്‍ഷം വി.എന്‍ ശശീന്ദ്രനും ബാക്കി ഒരു വര്‍ഷം ആര്‍ ഉണ്ണികൃഷ്ണനും പ്രസിഡന്റ് പദം നലകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ശശീന്ദ്രന്‍ പദവി ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് കത്ത് നല്‍കിയെങ്കിലും അതും പരിഗണിച്ചില്ല. പിന്നീട് കെ.പി.സി.സി നേരിട്ട് കത്ത് നല്‍കി. അതും ശശീന്ദ്രന്‍ അവഗണിച്ചു. ഇതോടെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ശശീന്ദ്രനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

      Read More »
    • ഇടുക്കിയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി

          നടൻ മമ്മൂട്ടി നേത്രത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങൾക്കുള്ള വീൽചെയർ വിതരണതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള വിതരണം കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ വച്ച് നടത്തി. പാലാ രൂപത മുൻസഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണം നിർവഹിച്ചു. വിതരണത്തോട് അനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ കേരളത്തിൽ നടത്തുന്ന അതുരസേവനപ്രവർത്തനങ്ങൾ എല്ലാ അവശ്യമേഖലയിലുള്ളവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ് എന്നുള്ളത് എനിക്ക് നേരിട്ട് അറിവുള്ളതാണ്. ഇതിന് മുമ്പ് പലപ്രാവശ്യം കെയർ ആൻഡ് ഷെയർ നടത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുകാരനാകുവാൻ എനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. കെയർ ആൻഡ് ഷെയറിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും കൂടുതൽ കൂടുതൽ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് പ്രയോജനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും മാർ ജേക്കബ് മുരിക്കൻ കൂട്ടിചേർത്തു.…

      Read More »
    • ആരുടെയും ക്ഷണം വേണ്ട, സമരം കര്‍ഷകര്‍ക്കായി; യുഡിഎഫിന്റെ മലയോര ജാഥയില്‍ അന്‍വര്‍ പങ്കെടുക്കും

      മലപ്പുറം: യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്നു തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി.അന്‍വര്‍. മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണു സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ല. ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണു പങ്കെടുക്കുകയെന്നും അന്‍വര്‍ പറഞ്ഞു. എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി പി.വി.അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താന്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ സതീശനെ ധരിപ്പിച്ചു. ഈ സാഹചര്യങ്ങളാല്‍, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം. യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു. യുഡിഎഫില്‍…

      Read More »
    • കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം; നിലപാട് കടുപ്പിച്ച് വിസി

      തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ചാന്‍സലര്‍ ആയ ഗവര്‍ണറെ വിസി നേരില്‍കണ്ട് പരാതി അറിയിച്ചു. അനാവശ്യ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വിസിക്ക് ചാന്‍സലര്‍ ഉറപ്പ് നല്‍കി. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ അടുത്ത ആഴ്ച നടത്താനിരുന്ന സെനറ്റ് യോഗവും റദ്ദാക്കി. തനിക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യോഗത്തിന് തിയതി ക്രമീകരിക്കാന്‍ വിസിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് വൈസ് ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. പിന്നാലെ പന്തല്‍ പൊളിച്ചു മാറ്റാന്‍ വിസി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പോലീസും കൈമലര്‍ത്തി. ഇത് വിസിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം ചേരാനിരുന്ന സിന്‍ഡിക്കേറ്റ് യോഗം അവസാന നിമിഷം മാറ്റിവച്ചത് വിസിയുടെ ഈ അതൃപ്തി മൂലമാണ്. ഇതിനിടെയാണ് വൈസ് ചാന്‍സലറുടെ അടുത്ത നീക്കം. ചാന്‍സലറായ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര…

      Read More »
    • ഗോപന്‍ സ്വാമി ഇനി ദൈവം; ‘തീര്‍ത്ഥാടക പ്രവാഹ’മെന്ന് മകന്‍

      തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ സമാധിയായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ കേരളക്കരയാകെ ചര്‍ച്ചയായ വിഷയം. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. മക്കള്‍ ഒരുക്കിയ ‘സമാധി പീഠം’ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കള്‍ വീണ്ടും സമാധിയിരുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകന്‍ രാജസേനനാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. തന്റെ അച്ഛന്‍ ഗോപന്‍ സ്വാമിയല്ലെന്നും ദൈവമാണെന്നും മകന്‍ രാജസേനന്‍ പറയുന്നു. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നുണ്ടെന്നും മകന്‍ പറയുന്നു. ‘തന്റെ അച്ഛന്‍ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നുണ്ട്. ഭഗവാന്‍ എന്താണോ നിശ്ചയിക്കുന്നത് തീര്‍ച്ചയായും അത്…

      Read More »
    • സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല; വീണ്ടും വെടിയുതിര്‍ത്ത് സലാം

      മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ‘ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ?’ – എടക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി എം എ സലാം പറഞ്ഞു. മുസ്ലീംലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല, പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.

      Read More »
    Back to top button
    error: