Kerala

    • ‘അയാള്‍ സുഡാപ്പി; ആര്‍എസ്എസ് കേണല്‍ പദവി എടുത്തു കളയണം’; മോഹന്‍ ലാലിനു ജന്മദിനം ആംശംസിച്ച് പൊല്ലാപ്പു പിടിച്ച് രാജീവ് ചന്ദ്രശേഖര്‍

      വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാളാണ്. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും. ഇപ്പോഴിതാ മോഹന്‍‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്വന്തം അണികളില്‍ നിന്ന് പൊല്ലപ്പ് പിടിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിന് ജന്മദിനാശംസകൾ.ടെറിട്ടോറിയൽ ആ‍ർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടത്തിന് അർഹനായ അദ്ദേഹം പത്മശ്രീ, പത്മഭൂഷൺ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്’ എന്നാണ് രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതാണ് അണികളെ ചൊടുപ്പിച്ചത്. മോഹന്‍ലാലിന്‍റെ നിലപാട് ഇപ്പോള്‍ ശരിയല്ലെന്നും, അയാള്‍ സുഡാപ്പിയാണെന്നും കമന്‍റില്‍ പറയുന്നു, ആര്‍എസ്എസ് കേണല്‍പദവി എടുത്ത് കളയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആശംസ നേരരുതെന്നും കമന്‍റില്‍ ഉണ്ട്. എമ്പുരാന്‍ സിനിമ പുറത്ത് വന്നതിന് പിന്നാലെ സംഘപരിവാര്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരുന്നു, എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി…

      Read More »
    • മന്ത്രി റിയാസുമായി തര്‍ക്കമില്ല; മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം; തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നെന്നും മന്ത്രി എം.ബി. രാജേഷ്‌

      തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടില്ല. മറ്റൊരുയോഗത്തില്‍ പങ്കെടുത്തത് കാരണമാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരംവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് പ്രതികരിച്ചു. മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ്  സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. ഇങ്ങനെ വാർത്ത കൊടുക്കുന്നത് അന്യായമാണെന്നും മന്ത്രി പറഞ്ഞു. വസ്തുതാ വിരുദ്ധമായ വാർത്ത ആദ്യം രണ്ട് ചാനലുകൾ കൊടുത്തു. പിന്നീട് മറ്റ് ചാനലുകളും കൊടുത്തു. തീർത്തും വസ്തുത വിരുദ്ധമാണ് വാര്‍ത്ത. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഈ വാർത്തകളെന്നും തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മില്‍ തര്‍ക്കമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഒറ്റയ്ക്ക് ക്രഡിറ്റെടുക്കാനുള്ള പൊതുമരാമത്ത് മന്ത്രിയുടെ ശ്രമത്തില്‍ തദ്ദേശ…

      Read More »
    • 50 രൂപയില്‍ തുടങ്ങി; പിരിയുമ്പോള്‍ 9000 രൂപ; ആരും ഏറ്റെടുക്കാന്‍ മടിച്ച ജോലി; അമ്മയെക്കുറിച്ചു ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്; ‘കുഞ്ഞുങ്ങളെ അമ്മ നോക്കിയിരുന്നത് ഏറെ സന്തോഷത്തോടെ’

      അമ്മയെ പറ്റി ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്. അങ്കണവാടി ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെ പറ്റിയാണ് വിജിലേഷിന്‍റെ കുറിപ്പ്. ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നുവെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറഞ്ഞു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചതെന്നും കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിജിലേഷ് പറഞ്ഞു. ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.…

      Read More »
    • ‘എന്നെ അധിക്ഷേപിക്കുന്നവരും പൊലീസില്‍ ഉണ്ടാവും, ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ’

      കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വകുപ്പിനെതിരായ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അത് നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയും അങ്ങനെയാണ് കരുതുന്നത്. പൊലീസും സര്‍വീസ് മേഖല ഒന്നാകെയും സമൂഹത്തിന്റെ പരിഛേദമാണ്. എല്ലാ വിധത്തിലുള്ള ആളുകളും അതിലുണ്ടാവും. സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ എന്നെ വല്ലാതെ അധിക്ഷേപിക്കുന്നവരും അതില്‍ കാണും. ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ. ജനാധിപത്യത്തിന്റെ രീതി അതല്ലേ.- മുഖ്യമന്ത്രി പറഞ്ഞു. മുമ്പ്, സിപിഎം അധികാരത്തിലിരിക്കുമ്പോഴെല്ലാം പാര്‍ട്ടിയാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപം ഉയരാറുണ്ടെന്നും, ഇപ്പോള്‍ അത് ചെയ്യാത്തതില്‍ പാര്‍ട്ടിക്കാര്‍ അസന്തുഷ്ടരാണോയെന്നുമുള്ള ചോദ്യത്തിന് മറുപടി…

      Read More »
    • തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിട്ട് മൂടി

      തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ അവഗണിച്ചെന്ന് ആരോപണം. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ദേശീയപാത അതോറിറ്റിയുടെ തുടര്‍നടപടി. നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങള്‍ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

      Read More »
    • കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അങ്കമാലി അതിരൂപത പിളര്‍പ്പിലേക്ക്; ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല; ഒന്നിക്കാന്‍ കഴിയില്ലെന്നും പിരിയാമെന്നും അല്‍മായ മുന്നേറ്റം; മാര്‍ ജോസഫ് പാംപ്ലാനിയെ തടഞ്ഞുവച്ച് അസഭ്യവര്‍ഷം നടത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന് നാലു സോണുകളില്‍ ചേര്‍ന്ന വൈദിക യോഗം

      കൊച്ചി: കുര്‍ബാന തര്‍ക്കം അതിരൂക്ഷമായി തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപത പിളര്‍പ്പിന്റെ വക്കില്‍. ജനാഭിമുഖ കുര്‍ബാനയുടെയും അള്‍ത്താര അഭിമുഖ കുര്‍ബാനയുടെയും പേരില്‍ സഭാ നേതൃത്വവും ഒരുപറ്റം വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികളുമാണ് വിഘടിച്ചു നില്‍ക്കുന്നത്. കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ സിറോ മലബാര്‍ സഭാനേതൃത്വത്തിന് കഴിയാത്തതിനല്‍ എറണാകുളംഅങ്കമാലി അതിരൂപതയെ രണ്ടായി പിളര്‍ത്താമെന്ന നിര്‍ദ്ദേശവുമായി ജനാഭിമുഖ കുര്‍ബാന അനുകൂലികളായ അല്‍മായ മുന്നേറ്റം രംഗത്തുവന്നത്. സിനഡ് അനുകൂലികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്ക് ബിഷപ്പുമാര്‍ അംഗീകാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുര്‍ബാനത്തര്‍ക്കം നീട്ടിക്കൊണ്ടുപോയി സംഘര്‍ഷം തുടരുന്നത് സഭയ്ക്കും സമൂഹത്തിനും നല്ലതല്ല. വിശ്വാസികളെയും വൈദികരെയും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പിരിയാനുള്ള സമയമായി. ബിഷപ്പുമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്നും താത്കാലിക പരിഹാരങ്ങള്‍ കൊണ്ട് പ്രശ്നം തീര്‍ക്കാനാവില്ലെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ജനാഭിമുഖ കുര്‍ബാന അനുവദിക്കാന്‍ ബിഷപ്പുമാര്‍ തയ്യാറാകണം. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ…

      Read More »
    • തടവുകാരിയെ കോടതിയില്‍ ഹാജരാക്കാതെ ഹോട്ടലില്‍ താമസിപ്പിച്ചു; മെഡിക്കല്‍ അവധിയില്‍ സിനിമയില്‍ അഭിനയിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

      തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിന് മ്യൂസിയം എസ്‌ഐ ഷെഫിന് സസ്‌പെന്‍ഷന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തശേഷം ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് എസ്‌ഐക്കു വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി, തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോയ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം വിവരശേഖരണത്തിനെന്നപേരില്‍ ഷെഫിന്‍ പോയതായും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തു.…

      Read More »
    • ചേട്ടാ ഇച്ചിരി കറികൂടി തരാമോ? ചോദിച്ചതേ ഓർമ്മയുള്ളു… പിന്നെ നടന്നത് കൂട്ടത്തല്ല്, ​​ജഗ്ഗ് കൊണ്ടുള്ള അടിയിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്ക്, കലിപ്പു തീരാതെ ചികിത്സ തേടിയ ആശുപത്രിയിൽവച്ചും തല്ല്

      ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ രണ്ടാമതു കറി ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്കേറ്റു. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേർക്ക് പരുക്കേറ്റത്. തുടർന്നു ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

      Read More »
    • പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പോലീസിനു വീഴ്ചപറ്റി, സിഎമ്മിന്റെ ഓഫിസിൽ പരിശോധനയ്ക്കുള്ള താമസം മാത്രമേ നേരിട്ടുള്ളു- മുഖ്യമന്ത്രി

      തിരുവനന്തപുരം: ജോലിക്കു നിൽക്കുന്ന വീട്ടിൽനിന്നും സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനയ്ക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി. അതേസമയം ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടിക്കാൻ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യൽ നടത്തി. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. മാത്രമല്ല പരാതിക്കാരിയുടെ വീട്ടിൽ…

      Read More »
    • ഒറ്റ ബൈക്കിൽ നാലംഗ കുട്ടി സംഘത്തിന്റെ യാത്ര, ചെന്നുപെട്ടതോ ​ഗതാ​ഗത മന്ത്രിയുടെ മുന്നിൽതന്നെ… ക്ഷണനേരത്തിനുള്ളിൽ നിർദ്ദേശമെത്തി ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്

      കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ യാത്ര ഒറ്റ ബൈക്കിൽ… ചെന്നു പെട്ടതോ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻറെ മുന്നിലും. കുട്ടികളോട് സംസാരിച്ച ശേഷം ഉടൻ തന്നെ ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമെത്തി വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. “സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് ഉടൻ കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഹെൽമറ്റുമില്ല, ലൈസൻസുമില്ല, ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്.…

      Read More »
    Back to top button
    error: