Breaking NewsKeralaNEWS

ഒറ്റ ബൈക്കിൽ നാലംഗ കുട്ടി സംഘത്തിന്റെ യാത്ര, ചെന്നുപെട്ടതോ ​ഗതാ​ഗത മന്ത്രിയുടെ മുന്നിൽതന്നെ… ക്ഷണനേരത്തിനുള്ളിൽ നിർദ്ദേശമെത്തി ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്

കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ യാത്ര ഒറ്റ ബൈക്കിൽ… ചെന്നു പെട്ടതോ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻറെ മുന്നിലും. കുട്ടികളോട് സംസാരിച്ച ശേഷം ഉടൻ തന്നെ ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമെത്തി വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്.

“സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് ഉടൻ കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഹെൽമറ്റുമില്ല, ലൈസൻസുമില്ല, ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

Signature-ad

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു.

Back to top button
error: