Kerala

    • അമ്മയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍; ഓസിയുടെ കുഞ്ഞ് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാല്‍ അക്‌സപ്റ്റ് ചെയ്യില്ല; എനിക്കു കുട്ടിയുണ്ടായാല്‍ പോലും അമ്മയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല; ഇഷാനി

      തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താന്‍ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ‘ഓസിയുടെ കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഹന്‍സു കഴിഞ്ഞിട്ട് കുടുംബത്തില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓര്‍മയില്‍ ഞാന്‍ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹന്‍സുവിനെയാണ്. അന്ന് ഞാനും ഒരു ബേബിയായിരുന്നു, ഹന്‍സുവിനുശേഷം തന്‍വിയുടെ കുഞ്ഞായ ലിയാന്‍ വന്നുവെങ്കിലും അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഞങ്ങള്‍ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവര്‍ കാനഡയിലായിരുന്നു. ലിയാനു നാല് വയസായപ്പോഴാണ് ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്നിരുന്നാലും കുട്ടികളെ എടുക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ…

      Read More »
    • ദീപ്തിയുടെ ജീവനെടുത്തത് പഴയ ചൂരക്കറിയല്ല; മരണത്തിന് കാരണം മറ്റൊന്ന്

      കൊല്ലം: സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നിഗമനം. ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയാണ് (45) മരിച്ചത്. ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങള്‍ കെമിക്കല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂര്‍ണമായും വ്യക്തമാകൂ. ദീപ്തിപ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജ്ജുന്‍ ശ്യാമിനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ ഭക്ഷ്യവിഷബാധയാണോ ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങള്‍ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസില്‍ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭര്‍ത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായി. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭര്‍ത്താവിനെയും മകനെയും…

      Read More »
    • പരീക്ഷാ ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപകടം; കാറിടിച്ച് അമ്മയുടെ മുന്നില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

      കോട്ടയം: അമ്മയ്‌ക്കൊപ്പം നടന്നു പോകുമ്പോള്‍ മകള്‍ കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കല്‍ വി.ടി.രമേശിന്റെ മകള്‍ ആര്‍.അഭിദ പാര്‍വതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാര്‍ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ അമ്മയെയും മകളെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അഭിജ.

      Read More »
    • ‘പരിഹസിച്ചോളൂ, റീല്‍സ് തുടരും; സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേയ്ക്കെത്തിക്കും’

      തിരുവനന്തപുരം: വികസപ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാന്‍ പുതിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപോയിക്കേണ്ടതായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. എത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളത്. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റീല്‍സ് ജനങ്ങളേറ്റെടുക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്കെത്തുന്നുവെന്നത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സ് ഇടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് നിങ്ങള്‍ വ്യാമോഹിക്കണ്ട. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. എന്‍എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് യാഥാര്‍ഥ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ സര്‍ക്കാര്‍ ഇതിന് പണം മുടക്കിയിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ വിമര്‍ശിക്കുന്ന ബിജെപി…

      Read More »
    • ദേശീയപതാ നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ദേശീയപാത അതോറിട്ടിക്ക്; പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ തലയില്‍ ഇടാന്‍ ശ്രമമെന്ന് പിണറായി വിജയന്‍; റീല്‍സ് ഇടുന്നത് നിര്‍ത്തില്ലെന്ന് മന്ത്രി റിയാസും

      തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മാണത്തിന്‍റെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയില്‍ വന്ന ചില പ്രശ്നങ്ങള്‍ എല്‍ഡിഎഫിന്‍റെ തലയില്‍ ഇടാന്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫിന് ഒരു പ്രശ്നവുമില്ലെന്നും വീഴ്ചകള്‍ പരിഹരിച്ച് പോകണമെന്നും മുഖ്യമന്ത്രി. പിഴവുകളുടെ പേരില്‍ തടസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. രാഷ്ട്രീയ ലാഭം നേടാനായി യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണെന്നും ഫെയ്സ്ബുക്കിലൂടെ മന്ത്രി പ്രതികരിച്ചു. 5,560 കോടി സംസ്ഥാനം ചെലവിട്ടു, കേരളത്തിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ട്. കീഴാറ്റൂരിലെ മഴവില്‍ മുന്നണി സമരത്തെയും അതിജീവിച്ചു, മന്ത്രി പറഞ്ഞു. റീല്‍സ് ഇടുന്നത് അവസാനിപ്പിക്കില്ല അത് തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് റീല്‍സ് ഇടുന്നത്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും അദ്ദേഹം പറയുന്നു. നിര്‍മാണം നാഷണല്‍ ഹൈവേ അതോറിറ്റി…

      Read More »
    • മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നിര്‍മാതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; 40 കോടിയുടെ അര്‍ഹത; മുടക്കിയ ഏഴുകോടി പോലും തിരിച്ചു നല്‍കാതെ പറ്റിച്ചു; നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് എതിരേ അന്വേഷണം തുടരാമെന്നും കോടതി

      കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്. 2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക്…

      Read More »
    • സ്വര്‍ണക്കടത്ത് കേസ്: കപില്‍ സിബലിന് 15.50 ലക്ഷം ഫീസ് അനുവദിച്ച് സംസ്ഥാനം; വസ്തുതകള്‍ അടിസ്ഥാനമാക്കണം; മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും കോടതിയില്‍ ആവശ്യം

      തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 നവംബര്‍ 19ന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം മേയ് 15ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഹാജരായതിനു 2022 ഒക്ടോബറിലും 2024 നവംബറിലും 15.50 ലക്ഷം രൂപ വീതം കപില്‍ സിബലിനു നല്‍കിയിരുന്നു. ഈ കേസില്‍ മാത്രം 46.5 ലക്ഷം രൂപ ഇതുവരെ കപില്‍ സിബലിനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Vs പി.എസ്.സരിത്തും മറ്റുള്ളവരും എന്ന TP (Crl) 449/2022 എന്ന കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിയമ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.…

      Read More »
    • കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടി; കരാറുകരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്

      മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡര്‍ ഓഫ് കണ്‍സള്‍ട്ടന്റ് രാജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. ഐഐടിയിലെ പ്രഫസര്‍ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതകളില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍,…

      Read More »
    • വീണ്ടും ഹിറ്റടിക്കാൻ സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട്, ‘ഹൃദയപൂർവ്വം’ ഫുൾ പായ്ക്കപ്പ്

      സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായ്ക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കു ന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.: സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു. പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.: മാളവികാ മോഹനനും സംഗീത…

      Read More »
    • ചൂരക്കറി കഴിച്ചു, ഛര്‍ദിച്ച് കുഴഞ്ഞുവീണ യുവതി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, ഭര്‍ത്താവും മകനും ചികിത്സയില്‍

      കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ഛര്‍ദി അനുഭവപ്പെട്ട ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

      Read More »
    Back to top button
    error: