Kerala

    • പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പോലീസിനു വീഴ്ചപറ്റി, സിഎമ്മിന്റെ ഓഫിസിൽ പരിശോധനയ്ക്കുള്ള താമസം മാത്രമേ നേരിട്ടുള്ളു- മുഖ്യമന്ത്രി

      തിരുവനന്തപുരം: ജോലിക്കു നിൽക്കുന്ന വീട്ടിൽനിന്നും സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനയ്ക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി. അതേസമയം ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടിക്കാൻ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യൽ നടത്തി. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. മാത്രമല്ല പരാതിക്കാരിയുടെ വീട്ടിൽ…

      Read More »
    • ഒറ്റ ബൈക്കിൽ നാലംഗ കുട്ടി സംഘത്തിന്റെ യാത്ര, ചെന്നുപെട്ടതോ ​ഗതാ​ഗത മന്ത്രിയുടെ മുന്നിൽതന്നെ… ക്ഷണനേരത്തിനുള്ളിൽ നിർദ്ദേശമെത്തി ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്

      കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ യാത്ര ഒറ്റ ബൈക്കിൽ… ചെന്നു പെട്ടതോ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻറെ മുന്നിലും. കുട്ടികളോട് സംസാരിച്ച ശേഷം ഉടൻ തന്നെ ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമെത്തി വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. “സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് ഉടൻ കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഹെൽമറ്റുമില്ല, ലൈസൻസുമില്ല, ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്.…

      Read More »
    • സന്ധ്യ മൊഴികൾ മാറ്റിപ്പറയുന്നു, പലകാര്യത്തിലും വ്യക്തതയില്ല!! കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി എം. ഹേമലത

      കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട മൂന്നുവയസുകാരിയായ കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവർ കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നും എസ്പി പറഞ്ഞു. കൊലപാതകം സമ്മതിച്ചെങ്കിലും സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് എന്ന് പറയാറായിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യം ചെയ്തതായി അമ്മ സമ്മതിച്ചിട്ടുണ്ട്, എസ്പി വ്യക്തമാക്കി. സന്ധ്യയുടെ മെഡിക്കൽ പരിശോധനകൾ നടത്തിവരുകയാണ്, പരിശോധനയിൽ മാനസികമായ പ്രശ്‌നങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകളിലേക്ക് കടക്കും. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.…

      Read More »
    • രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്

      തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചില്‍ കേക്ക് മുറിച്ച് അഞ്ചാം പിറന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ പതിവ് തിരുത്തി തുടര്‍ഭരണം സാധ്യമാക്കിയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് നീങ്ങുന്നത്. മോഹന്‍ലാല്‍ സിനിമയുടെ പേരായ ‘തുടരും’ ടാഗ് ലൈനായി സ്വീകരിച്ച്, അധികാരത്തുടര്‍ച്ച ഉറപ്പിക്കാനുള്ള നീക്കവുമായാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം, ഗെയ്ല്‍ പൈപ്ലൈന്‍, ഇടമണ്‍കൊച്ചി പവര്‍ ഹൈവേ പദ്ധതികള്‍, രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണം, ഐടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍പിജി ടെര്‍മിനല്‍, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത, കൊച്ചി…

      Read More »
    • വീണ്ടും കൊല്ലം! ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ത്തല്ലി, 4 പേര്‍ക്ക് പരുക്ക്

      കൊല്ലം: വിവാഹ സല്‍ക്കാരത്തിനു ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടര്‍ന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ട അടിയില്‍ കലാശിച്ചു. സംഘട്ടനത്തില്‍ 4 പേര്‍ക്കു പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടാതായതോടെ തര്‍ക്കമായി. ആ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തില്‍ 4 പേരുടെ തലയ്ക്കു പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസില്‍ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആര്‍.രാജീവ് അറിയിച്ചു.

      Read More »
    • അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യവേ മൂന്നു വയസുകാരിയെ കാണാതായി

      കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി അങ്കനവാടി വിട്ടുവന്ന ശേഷമാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ഉൾപ്പെടെ പേലീസ് പരിശോധിച്ചുവരികയാണ്. റെയിൽ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

      Read More »
    • അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത്- മാധ്യമപ്രവർത്തകർ!! അതിൽ എന്താണു സംശയം, എനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ല- ബെയ്‌ലിൻ ദാസ്

      തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ താൻ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് കുറ്റം ഏൽക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസ്. അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണു സംശയം എന്നു ശബ്ദമുയർത്തി ബെയ്‌ലിൻ മറുപടിയും നൽകി. തനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്‌ലിൻ പറഞ്ഞു. തനിക്കു ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്‌ലിൻ പറഞ്ഞു. ബെയ്‌ലിൻ ദാസ് പറഞ്ഞതിങ്ങനെ- ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാൻ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാൻ കഴിയില്ല. മുകളിൽ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. എന്റെ നിരപരാധിത്വം തെളിയിക്കും. അതിൽ എന്താണു സംശയം. അതിന്റെ പുറകിൽ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല. അതേസമയം ബാർ അസോസിയേഷൻ സംരക്ഷിക്കുന്നു…

      Read More »
    • കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു

      പാലക്കാട്: എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന മേഖലയാണിത്. വെള്ളിയാഴ്ച എടത്തനാട്ടുകര ഇടമലയില്‍ ജനവാസ മേഖലയിലേയ്ക്ക് കാട്ടാനകളെത്തിയിരുന്നു.  

      Read More »
    • ആർഎസ്എസിനെന്ത് കല? എന്ത് കലാസ്വാദനം? വേടനെ വേട്ടയാടാൻ അനുവദിക്കില്ല, വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി- എം.വി. ഗോവിന്ദൻ

      കണ്ണൂർ: റാപ്പർ വേടനെ വേട്ടയാടാൻ ഒരിക്കലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നായനാർ അക്കാദമിയിൽ ഇ.കെ.നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാപ് എന്നതിന്റെ അർഥം ഈ അടുത്താണ് മനസിലാക്കിയത്. റിഥം ആൻഡ് പോയട്രി, പദ്യം വളരെ മനോഹരമായി സമന്വയിപ്പിച്ച് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവർക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. റാപ്പ് സംഗീതത്തിലൂടെ വേടൻ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിനു കരുത്തുണ്ട്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടൻ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കുന്നില്ല. ചാതുർവർണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. വേടന്റെ പാട്ട്…

      Read More »
    • വരുന്നു പെരുമഴ, വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

      തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട്…

      Read More »
    Back to top button
    error: