ഖാര്‍ഗെയും രാഹുലും സ്ഥാനം മാറണമെന്നു പറഞ്ഞില്ല; കേരളത്തിലെ നേതാക്കള്‍ സൂചന പോലും നല്‍കിയില്ല; പിണറായിക്കെതിരായ അന്തിമ പോരാട്ടം നയിക്കണമെന്ന് ആഗ്രഹിച്ചു; മാറേണ്ടി വരുമെന്ന് ഒരിക്കും കരുതിയില്ല; ഒഴിവായത് കണ്ണൂരിനിന്ന് മന്ത്രിയാക്കാമെന്ന ഉറപ്പില്‍: ഒരുമുഴം മുമ്പേ എറിഞ്ഞ് സുധാകരന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രയാക്കുമെന്ന ഉറപ്പിലെന്നു കെ. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്നു നിര്‍ദേശിച്ചതു കെ.സി. വേണുഗോപാലാണെന്നും സുധാകരന്‍ വെളിപ്പെടുത്തി. ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാര്‍ രാജ്യത്തു മാറി. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്നും പ്രത്യേക ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നും വേണുഗോപാല്‍ ഉറപ്പു നല്‍കിയെന്നു സുധാകരന്‍ പറഞ്ഞു.
നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍തന്നെ ഉണ്ടാകുമെന്നു വേണുഗോപാല്‍ പറഞ്ഞു. ഉചിതമായ ആദരം നല്‍കുമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗത്വം നല്‍കുമെന്ന ഉറപ്പു പാലിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റരുതെന്നായിരുന്നു രാഹുലിനോടും ഖാര്‍ഗെയോടും ആവശ്യപ്പെട്ടത്. ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളോട് ആരോഗ്യ നിലയെപ്പറ്റി സംസാരിക്കാമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ എനിക്ക് ഒരു സൂചനപോലും നല്‍കിയില്ല. പിണറായി വിജയനെതിരായ അന്തിമ പോരാട്ടമെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. രാഹുലും ഖാര്‍ഗെയും പറയാതിരുന്നതുകൊണ്ട് മാറേണ്ടിവരുമെന്ന് കരുതിയില്ല.

11 തവണ എന്റെ കാര്‍ ആക്രമിക്കപ്പെട്ടതും മൂന്നു തവണ ബോംബേറില്‍നിന്നു രക്ഷപ്പെട്ടതും പറഞ്ഞപ്പോള്‍ ഖര്‍ഗെയ്ക്ക് അത്രവേഗം മനസിലായില്ല. പിന്നീട് കണ്ണൂരിലെ സിപിഎമ്മിനെതിരായ എന്റെ പോരാട്ടങ്ങള്‍ രാഹുല്‍ ഗാന്ധിയാണ് ഖര്‍ഗെയ്ക്കു മനസ്സിലാക്കിക്കൊടുത്തത്. അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. ഹൈക്കമാന്‍ഡ് പറയുന്നതേ കേള്‍ക്കൂ. എനിക്ക് ഒരു സ്ഥാനവും വേണ്ട. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാന്‍ മുന്‍നിരയിലുണ്ടാകും.
കണ്ണൂര്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കുക എന്റെ രാഷ്ട്രീയ ദൗത്യമാണ്. കെ.സി. വേണുഗോപാലും ഞാനും തമ്മില്‍ സഹോദര്യ തുല്യമായ ബന്ധമാണ്. 1993ല്‍ കണ്ണൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകളെ വെല്ലുവിളിച്ച് ഞാന്‍ മത്സരിച്ചപ്പോള്‍ വേണു കെഎസ്യു സംസ്ഥാന പ്രസിഡന്റാണ്. കരുണാകരനൊപ്പം നിന്നിട്ടും അദ്ദേഹം എനിക്കു വേണ്ടി പ്രവര്‍ത്തിച്ചു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും എതിര്‍ത്തിട്ടും അന്നു ഞാന്‍ ജയിച്ചെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍, നിലവില്‍ കണ്ണൂരില്‍ മത്സരിക്കുന്ന സതീശന്‍ പാച്ചേനിയെ ഒഴിവാക്കി സുധാകരനെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസില്‍ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നതാണു ശ്രദ്ധേയം. പാര്‍ട്ടിയെ നയിക്കാന്‍ കഴിയാത്തയാള്‍ക്കു സംസ്ഥാനത്തെ മന്ത്രിസഭയെ നയിക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയും സജീവമാണ്.
സുധാകരന്‍ മത്സരിക്കുന്നത് കണ്ണൂരില്‍ പാര്‍ട്ടിക്കു നേട്ടമായേക്കാം. പക്ഷേ, ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി ഒഴിവാക്കിയയാളെ മന്ത്രിപദവിയിലേക്ക് ആനയിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച സജീവമാകും. നിലവില്‍ എല്‍ഡിഎഫിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കണ്ണൂര്‍ സീറ്റിലുള്ളത്. രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. നിസാര മാര്‍ജിന്‍ കോണ്‍ഗ്രസിനു മറികടക്കാന്‍ കഴിയുമെന്നും അവര്‍ കരുതുന്നുണ്ട്.
2019ല്‍ പി.കെ. ശ്രീമതിയെയും 2024ല്‍ എം.വി. ജയരാജനെയും തോല്‍പിച്ചാണു കണ്ണൂരില്‍നിന്നു സുധാകരന്‍ പാര്‍ലമെന്റില്‍ എത്തിയത്. 2009ല്‍ കെ.കെ. രാഗേഷിനെയും തോല്‍പിച്ചു. 1992 മുതല്‍ നിയമസഭയില്‍ കണ്ണൂരില്‍ സുധാകരന്‍ അജയ്യനാണ്. സുധാകരന്‍ മാറിയതിനു പിന്നാലെ നിയമസഭാ സീറ്റും നഷ്ടമായി.