Kerala

    • സുധാകരനെ തെറിപ്പിച്ചത് കെ.സി. വേണുഗോപാൽ…? ഡൽഹിയിൽ വച്ച് ഒഴിയാൻ ആവശ്യപ്പെട്ടു… രാഹുലും ഖാർഗെയും പോലും മാറാൻ പറഞ്ഞിട്ടില്ല… തെരഞ്ഞെടുപ്പ് കഴിയുംവരെ മാറ്റില്ലെന്ന് കരുതി…, കെ.സിയുടെ പഴയ സഹായങ്ങളും വിവരിച്ച് കെ. സുധാകരൻ…

      തൃശൂർ: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുണ്ടായ കാരണം വെളിപ്പെടുത്തി കെ. സുധാകരൻ. വൻ വാഗ്ദാനങ്ങൾ നൽകിയതോടെയാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും സ്ഥാനം ഒഴിഞ്ഞതെന്ന് കെ. സുധാകരൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിയിലും സർക്കാരിലും വിവിധ പദവികൾ നൽകുമെന്ന നേതൃത്വം ഉറപ്പ് നൽകിയതിനാലാണ് സുധാകരൻ മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാഗമാക്കുമെന്നും ഹൈക്കമാൻഡ് ഉറപ്പു നൽകിയതായി കെ.സുധാകരൻ ‌പറഞ്ഞതായാണ് റിപ്പോർട്ട്. കെപിസിസി അധ്യക്ഷ പദവിയിൽനിന്നു മാറണമെന്ന് ഡൽഹിയിൽ വച്ച് കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരൻ പറഞ്ഞു. ‘‘ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാർ രാജ്യത്ത് മാറിയിരുന്നു. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും സർക്കാരിന്റെ ഭാഗമാക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാർട്ടിയിൽ തന്നെയുണ്ടാകുമെന്നും വേണു…

      Read More »
    • ഇന്ന് രണ്ടും നാളെ അഞ്ചും ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ കാലവർഷം ഇന്നെത്തും…, കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം..

      കൊച്ചി: കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന്…

      Read More »
    • കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്തു, പിന്നാലെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം

      തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിലുണ്ടായ പൊട്ടിത്തെറിയില്‍ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിനുള്ളില്‍ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംങ്ഷനിലാണ് അപകടം. പോത്തന്‍കോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. യാത്രക്കിടയില്‍ ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റന്‍ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  

      Read More »
    • ക്ഷേമപെന്‍ഷന്‍ സമരനായിക മറിയക്കുട്ടി ബിജെപിയില്‍; അംഗത്വം നല്‍കിയത് രാജീവ് ചന്ദ്രശേഖര്‍

      തൊടുപുഴ: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധ നേടിയ അടിമാലി ഇരുന്നേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ വച്ച് അവര്‍ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അവര്‍ക്ക് അംഗത്വം നല്‍കിയത്. രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 88കാരിയായ മറിയക്കുട്ടിയുടെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരെ അവര്‍ ഭിക്ഷാപാത്രവുമായി സമരത്തിനിറങ്ങിയും ശ്രദ്ധേയായി. കോണ്‍ഗ്രസ് സമര വേദികളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് കെപിസിസി അവര്‍ക്ക് വീടും നിര്‍മിച്ചു നല്‍കി. കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്നത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. ഭിക്ഷാപാത്രവുമായി സമരം ചെയ്ത ശേഷം മറിയക്കുട്ടിയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്കു നല്‍കുമെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ…

      Read More »
    • ഓടിക്കൊണ്ടിരിക്കെ പുത്തന്‍ കാറിന് തീപിടിച്ചു; യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

      കാസര്‍കോട്: ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു. ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നുവെന്ന് ഫയര്‍സര്‍വീസ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ തന്നെയാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു. ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. 25000 രൂപ 5 പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്സ്,…

      Read More »
    • സെറിബ്രൽ പാൾസി കായികതാരങ്ങൾക്കുള്ള ജേഴ്സി വിതരണവും സോണൽതല മത്സരവും

      കൊടുങ്ങല്ലൂർ: സെറിബ്രൽ പാൾസി ബാധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സാമൂഹ്യ സംഘടന ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെറിബ്രൽ പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച ജേഴ്സി വിതരണവും സോണൽ തല മത്സരവും കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ വി ആർ സുനിൽകുമാർ വ്യാഴാഴ്ച കൊടുങ്ങല്ലൂർ പിബിഎം ജി എച്ച് എസ് എസിൽ വെച്ച് നിർവഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾക്ക് അവരുടെ കായിക സ്വപനം യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരളയുടെയും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെയും ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് എംഎൽഎ പറഞ്ഞു. ഏറെ പ്രയാസങ്ങൾ നേരിട്ടാണ് സെറിബ്രൽ പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള ഈ കുട്ടികൾക്ക് അവരുടെ കായികമായ കഴിവുകൾ വികസിപ്പിച്ചു കൊണ്ട് ദേശീയ അന്തർദേശീയ വേദികളിലെ മികച്ച പ്രകടനത്തിന് സന്നദ്ധരാക്കുന്നത്. ഈ ശ്രമങ്ങൾ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യമാണ് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനുള്ളതെന്ന് ചെയർമാൻ ആർ ബാലചന്ദ്രൻ പറഞ്ഞു. ഫൗണ്ടേഷനുമായി…

      Read More »
    • കൊല്ലത്ത് ‘പാകിസ്ഥാന്‍ മുക്ക്’ വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

      കൊല്ലം: കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പ്രതികരിച്ചു. ‘പാകിസ്ഥാന്‍ മുക്ക്’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു. ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം…

      Read More »
    • ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഇന്നുതന്നെ

      കോട്ടയം: ബിജെപി അനുകൂല മനസുള്ള ക്രൈസ്തവരെ അണിനിരത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി കോട്ടയത്ത് ഒരുങ്ങുന്നു. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം ഈരയില്‍കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടകന്‍. ബിജെപി ആഭിമുഖ്യമുള്ളവരെ ലക്ഷ്യമിടുന്ന സംഘടനാ രൂപീകരണ ചടങ്ങില്‍ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യുവിന്റെ നേതൃത്വത്തിലാണ് കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയര്‍ത്തി ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതും. ഇതിനിടെ പാര്‍ട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാലും 20 കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ്…

      Read More »
    • പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി, പരാതിക്കാരി ബി.ജെ.പി കൗണ്‍സിലര്‍

      പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം. ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട്…

      Read More »
    • അമ്മയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍; ഓസിയുടെ കുഞ്ഞ് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാല്‍ അക്‌സപ്റ്റ് ചെയ്യില്ല; എനിക്കു കുട്ടിയുണ്ടായാല്‍ പോലും അമ്മയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല; ഇഷാനി

      തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താന്‍ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ‘ഓസിയുടെ കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഹന്‍സു കഴിഞ്ഞിട്ട് കുടുംബത്തില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓര്‍മയില്‍ ഞാന്‍ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹന്‍സുവിനെയാണ്. അന്ന് ഞാനും ഒരു ബേബിയായിരുന്നു, ഹന്‍സുവിനുശേഷം തന്‍വിയുടെ കുഞ്ഞായ ലിയാന്‍ വന്നുവെങ്കിലും അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഞങ്ങള്‍ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവര്‍ കാനഡയിലായിരുന്നു. ലിയാനു നാല് വയസായപ്പോഴാണ് ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്നിരുന്നാലും കുട്ടികളെ എടുക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ…

      Read More »
    Back to top button
    error: