Kerala

    • മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി!! മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് ബിജെപി സ്വതന്ത്ര സ്ഥാനാർഥി? കൂടിക്കാഴ്ച നടത്തി, എംടി രമേശുമായി കക്ഷി- വക്കീൽ ബന്ധം മാത്രം: ബീനാ ജോസഫ്

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എൻഡിഎ തീരുമാനം എങ്ങുനെത്താതെ നീളുന്നതിനിടെ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബീനയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യ ബീനയും എംടി രമേശും നിഷേധിച്ചു. അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് രമേശ് കാണാൻ വന്നത്, നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നതെന്നും ബീനാ ജോസഫ് പറഞ്ഞു. ‘‘ഒരു വക്കീൽ എന്ന നിലയ്ക്ക് കാണാൻ വന്നതാണ്. അതിന്റെ വിശദാംശങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സ്ഥാനാർഥിയാകാൻ താൽപര്യമില്ല.’’– ബീനാ ജോസഫ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് എംടി രമേശ് ചോദിച്ചു. നിലമ്പൂരിനെ സംബന്ധിച്ച് ഒരു തീരുമാനവും…

      Read More »
    • ‘ആദ്യം സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അന്‍വർ വ്യക്തമാക്കട്ടെയെന്നു കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്, എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്, എനിക്ക് ഒരു അധികാരവും വേണ്ട, കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം’

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ സഹകരിച്ചേക്കുമെന്ന സൂചനകൾക്കിടെ യുഡിഎഫിനെതിരെ പിവി അൻവർ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ല, സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അൻവർ. വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് ബിരിയാണി വച്ചു നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സിപിമ്മിൽ ചേർന്നതെന്ന് അൻവർ പറഞ്ഞു. വയനാട് ലോക്സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്. അതുപോലെ യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്.…

      Read More »
    • ഇവിടെ എല്ലാം തയാർ!! സഹകരിക്കണോ, വേണ്ടയോയെന്ന് അൻവറിനു തീരുമാനിക്കാം, അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയും- വിഡി സതീശൻ

      നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കണോ, വേണ്ടയോയെന്ന് പിവി അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവിടെ എല്ലാം സജ്ജമാണ്. എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫിൽ ഒരു കുഴപ്പവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ. തിരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂർണമായ അനുമതിയോടെയാണ് കോൺഗ്രസിലെ മുഴുവൻ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അതുപോലെ ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവർത്തനങ്ങൾ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന…

      Read More »
    • മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

      കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന് . ദുൽഹിജ്ജ ഒന്നിനും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു.

      Read More »
    • പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് കാണാതായ പഞ്ചായത്തംഗത്തേയും മക്കളേയും ലോഡ്ജിൽ കണ്ടെത്തി

      കോട്ടയം: പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും രണ്ടു പെൺമക്കളെയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. യുവതിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്തുനിന്ന് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം. കാണാതാകുന്നതിനു മുൻപ് ഐസി ഫേസ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു മരിച്ചിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽനിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പോലീസ് നിർദേശിച്ചു. ഇതിൽ ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ്…

      Read More »
    • പരാതിക്കാരന്‍ മാനേജരല്ല മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; ഉണ്ണിയും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതില്‍ ടൊവിനോയ്ക്ക് അതൃപ്തി

      മലയാള സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റ്ചിത്രങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. വയലിന്‍സിന്റെ അതിപ്രസരമുള്ള ചിത്രം ഉണ്ണിയുടെ സിനിമാ കരിയറിലെ വഴിത്തിരിവായ ചിത്രമായാണ് കണക്കാക്കുന്നത്. ഈ സിനിമയോടെ പാന്‍ ഇന്ത്യന്‍ ഇമേജുള്ള നടനായി ഉണ്ണി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ഉണ്ണിക്കെതിരെ മാനേജര്‍ എന്ന് അവകാശപ്പെട്ട് വിപിന്‍ കുമാര്‍ എന്നയാള്‍ പോലീസില്‍ പരാതിയുമായി രംഗത്തുവന്നത്. ഉണ്ണി തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണമാണ് വിപിന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ പ്രമോട്ടു ചെയ്തു എന്നതിന്റെ കാരണം കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തിന്റെ മറുവശം തേടി മറുനാടന് ലഭിച്ചത് മറ്റ് വിവരങ്ങളാണ്. ഉണ്ണി മുകുന്ദനെതിരെ വിപിന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പരാതിക്കാരന്‍ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അടിസ്ഥാനരഹിതമായ പരാതിയാണ് ഉണ്ണിക്കെതിരെ ഉയര്‍ന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. ഒന്നാമതായി പരാതിക്കാരന്‍ ആരോപിക്കുന്നതു പോലെ ഉണ്ണി മുകുന്ദന്റെ മാനേജറല്ല വിപിന്‍.…

      Read More »
    • പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

      തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി…

      Read More »
    • ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

      തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി( vishu bumper ) ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.  

      Read More »
    • കൊച്ചിയില്‍ ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ സീലിംഗ് പൊളിഞ്ഞുവീണു; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

      കൊച്ചി: നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്സം ബോര്‍ഡിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹര്‍ നഗറിലെ ജവഹര്‍ ജുവല്‍ അപ്പാര്‍ട്ട്മെന്റിലെ ഷിജോയുടെ മകള്‍ ദക്ഷ (12), അമ്മ ചിത്ര, പുത്തന്‍കുരിശ് സ്വദേശി സുനില്‍കുമാറിന്റെ മകള്‍ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് സ്റ്റിച്ച് ഇടേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിനെ മെഡിസിറ്റിയിലെ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ ലക്ഷ്മി ഉണ്ണികൃഷ്ണനും പരിക്കേറ്റ് ചികിത്സയിലാണ്. ലക്ഷ്മിയുടെ തലയില്‍ ഏഴ് സ്റ്റാപ്ലിംഗ് സ്റ്റിച്ച് ഇട്ടു. മകളുടെ നൃത്തം കാണാനായാണ് ലക്ഷ്മി പരിപാടിക്കെത്തിയത്. ഇന്നലെ രാവിലെ ആറ് മണി മുതലാണ് ‘ഡാന്‍സ് വാര്‍’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആരംഭിച്ചത്. മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവരുടെ…

      Read More »
    • പക വീട്ടുമോ അന്‍വര്‍? ഷൗക്കത്തുമായി തീര്‍ക്കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്; അന്‍വര്‍ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിക്കു പിരിച്ച പണത്തിന്റെ കണക്കു ചോദിച്ചു രംഗത്തെത്തി; മലയോര ജനതയോടുള്ള ‘പ്രേമം’ തുറന്നുകാട്ടി; ആദിവാസികള്‍ നടത്തിയ സമരത്തെയും പിന്തുണച്ചു; വൈരാഗ്യത്തിന്റെ വഴി ഇങ്ങനെ

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗത്തിനെതിരേ പി.വി. അന്‍വര്‍ രംഗത്തു വന്നതിനു പിന്നില്‍ ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ച. ആര്‍ക്കു ലഭിച്ചാലും അന്‍വറിന്റെ പിന്തുണ ഷൗക്കത്തിനു ലഭിക്കില്ല. ഇരുവരും തമ്മിലുള്ള ബദ്ധ ശത്രുതയ്ക്കു രാഷ്ട്രീയ കാരണങ്ങളാണുള്ളതെങ്കിലും അത് വ്യകതിപരമായ പ്രശ്‌നമെന്ന നിലയിലാണ് ഇരുവരും കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയായിരുന്നു 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അന്‍വറിന്റെ പല പ്രവര്‍ത്തനങ്ങളെയും ഷൗക്കത്ത് നിയമപരമായി നേരിട്ടതോടെയാണു ശത്രുത വര്‍ധിച്ചത്. പല കോണ്‍ഗ്രസ് നേതാക്കളും അന്‍വറുമായി അടവുനയം സ്വീകരിച്ചപ്പോഴും ഷൗക്കത്ത് വഴങ്ങിയില്ല. 2019ലെ പ്രളയത്തില്‍ പാലവും വീടും നഷ്ടപ്പെട്ടു വനത്തിനുള്ളില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആര്യാടന്‍ ഷൗക്കത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി നിയമപോരാട്ടവും നടത്തി. റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ പ്രളയ പുനരധിവാസത്തിന് അന്‍വര്‍ സ്വന്തം നിലയ്ക്കു ഫണ്ട് പിരിച്ചിട്ടും ദുരന്തബാധിതരെ സഹായിക്കാത്തതിനെതിരേ നടന്ന സമരത്തിനും ഷൗക്കത്ത് നേതൃത്വം നല്‍കി. ഭൂമിക്കായി നിലമ്പൂരില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനും ഷൗക്കത്ത് പിന്തുണ…

      Read More »
    Back to top button
    error: