KeralaNEWS

കനത്ത മഴയിലും കാറ്റിലും തട്ടുകടയുടെ സമീപം കയറി നിന്നു; ആലപ്പുഴ ബീച്ചില്‍ പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ തട്ടുകടയുടെ വശത്ത് കയറി നിന്ന പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു. പളളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ബിച്ചിലൂണ്ടായിരുന്ന ആളുകള്‍ തട്ടുകടയ്ക്ക് സമീപത്തേക്ക് കയറിനില്‍ക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ തട്ടുകട മറിഞ്ഞ് ആളുകളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പതിനെട്ടുകാരിയെ രക്ഷിക്കാനായില്ല.

Signature-ad

ജില്ലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. പ്രധാനനിരത്തുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്.

അതേസമയം, നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ നാളെ( ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

Back to top button
error: